കുവൈത്തില്‍ 17, 000 വിദേശികൾക്ക് വമ്പൻ തിരിച്ചടി ; വിദേശികളുടെ താമസരേഖ റദ്ദാക്കിയതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു

കുവൈത്തില്‍ 17, 000 വിദേശികൾക്ക് എട്ടിന്റെ പണി. താമസരേഖ റദ്ദാക്കിയ കുവൈറ്റിന്റെ നടപടി തികച്ചും ബുദ്ധിമുട്ടുണ്ടാക്കുന്നത്. താമസരേഖ റദ്ദാക്കിയതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ആണ് അറിയിച്ചത് .
കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ കുവൈത്തിൽ നിന്നും നിരവധി കുടുംബങ്ങളടക്കം വിദേശികൾ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്ന സ്ഥിതി ഉണ്ടായിരുന്നു.
എന്നാൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 8,000 പേർ കുവൈത്തിലെ സ്ഥിര താമസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
ഈ കാലയളവിൽ രാജ്യത്തിന് പുറത്തുള്ള 17,000 വിദേശികളുടെ താമസ രേഖ റദ്ദാക്കിയതായും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിക്കുകയുണ്ടായി.
എന്നാൽ 2021 ജനുവരി ആദ്യം മുതൽ മാർച്ച് 20 വരെ 199 സർക്കാർ ജീവനക്കാർ സ്വകാര്യമേഖലയിലേക്ക് മാറിയാതായും കുടുംബ വിസയിലുള്ള 1048 ജീവനക്കാർ സ്വകാര്യമേഖലയിലേക്ക് മാറിയതയും കണക്കുകൾ വെളിപ്പെടുത്തുന്നുണ്ട് .
കൂടാതെ രാജ്യത്ത് തുടരുന്ന 181,000 വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ പുതുക്കിയാതായും 459 വർക്ക് വിസകളും, 735 വർക്ക് പെർമിറ്റുകളും അതോറിറ്റി നൽകിയതായി കണക്കുകൾ വ്യക്തമാക്കുന്നു.
അതോടൊപ്പം പുതിയ ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ കുവൈത്തിൽ തുടരുന്ന 18,858 വിദേശികളുടെ യൂണിവേഴ്സിറ്റി ബിരുദ സർട്ഫിക്കറ്റുകൾ അതോറിറ്റി അംഗീകരിച്ചതായും സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നുണ്ട്.
അതേ സമയം കുവൈത്തിൽ വിദേശികൾക്കുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി. വിദേശികൾക്ക് പ്രവേശനം നൽകാനുള്ള തീരുമാനം വ്യോമയാന വകുപ്പ് റദ്ദാക്കി.
ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശാനുസരണമാണ് വ്യോമയാന മന്ത്രാലയത്തിന്റെ നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കുവൈത്തിൽ വിദേശികൾക്ക് പ്രവേശനം നൽകില്ല.
കോവിഡ് സാഹചര്യം വിലയിരുത്തിയാണ് തീരുമാനം. സ്വദേശികൾ, അവരുടെ അടുത്ത ബന്ധുക്കൾ, നയതന്ത്ര ഉദ്യോഗസ്ഥർ, കുടുംബാംഗങ്ങൾ, ഗാർഹിക തൊഴിലാളികൾ, പൊതു-സ്വകാര്യ മെഡിക്കൽ രംഗത്ത് ജോലിചെയ്യുന്നവർ, അവരുടെ കുടുംബം എന്നിവർക്ക് പ്രവേശനം നൽകും.
ഏഴ് ദിവസം ഹോട്ടലിലും ഏഴ് ദിവസം വീട്ടിലുമാണ് ക്വാറന്റീനിൽ കഴിയേണ്ടത്. നേരത്തെ ഫെബ്രുവരി ഏഴുമുതൽ രണ്ടാഴ്ചത്തേക്കാണ് കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
https://www.facebook.com/Malayalivartha