Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

പ്രവാസികളെ വരവേൽക്കാൻ പുത്തൻ വിസയുമായി യുഎഇ; ദുബായില്‍ താമസിക്കാന്‍ അവിടെയിരുന്ന് തൊഴിലെടുക്കാനും അവസരം നല്‍കുന്ന വെര്‍ച്വല്‍ വര്‍ക്ക് വിസ വരുകയാണ്, ഒന്നിലേറെ തവണ യുഎഇയില്‍ വന്നു പോകാവുന്ന മള്‍ട്ടിപ്പ്ള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അനുവദിക്കാനും കാബിനറ്റ് യോഗം തീരുമാനിച്ചു

22 MARCH 2021 04:21 PM IST
മലയാളി വാര്‍ത്ത

ലോകത്തിന്റെ ഏത് കോണിൽ ജോലി ചെയ്താലും ദുബായില്‍ താമസിക്കാന്‍ അവിടെയിരുന്ന് തൊഴിലെടുക്കാനും അവസരം നല്‍കുന്ന വെര്‍ച്വല്‍ വര്‍ക്ക് വിസ വരുകയാണ്. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആണ് പുതിയ വിസാ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുനന്ത്. അതോടൊപ്പം തന്നെ എല്ലാ രാജ്യക്കാര്‍ക്കും മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അനുവദിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുകയുണ്ടായി.

ദുബായില്‍ താമസിച്ചുകൊണ്ട് ലോകത്തിന്റെ ഏത് ഭാഗത്തുമുള്ള കമ്പനിയിലും റിമോട്ടായി ജോലി ചെയ്യാന്‍ സൗകര്യമൊരുക്കുന്നതാണ് വെര്‍ച്വല്‍ വര്‍ക്ക് വിസ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ജോലി നല്‍കുന്ന കമ്പനിയുടെ ആസ്ഥാനം യുഎഇക്ക് പുറത്ത് മറ്റേതെങ്കിലും രാജ്യത്താണെങ്കില്‍ പോലും ഈ വിസ ലഭിക്കുന്നതായിരിക്കും. വിദേശത്തു ജോലി ചെയ്യുന്ന പ്രൊഫഷനലുകള്‍ക്കാണ് ദുബായില്‍ താമസ വിസ നല്‍കുക എന്നതാണ് ലക്ഷ്യം. ഇതാദ്യമായാണ് ഒരു രാജ്യം ഈ രീതിയിലുള്ള വര്‍ക്ക് വിസ വാഗ്ദാനം ചെയ്യുന്നത്. തീരുമാനത്തിന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദിന്റെ അധ്യക്ഷതയില്‍ അല്‍ വത്വന്‍ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കുകയും ചെയ്തു.

അതേസമയം എല്ലാ രാജ്യക്കാര്‍ക്കും ഒന്നിലേറെ തവണ യുഎഇയില്‍ വന്നു പോകാവുന്ന മള്‍ട്ടിപ്പ്ള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അനുവദിക്കാനും കാബിനറ്റ് യോഗം തീരുമാനിച്ചു. ഉയര്‍ന്ന പ്രഫഷനലുകള്‍, നിക്ഷേപകര്‍, സംരംഭകര്‍, അവരുടെ കുടുംബക്കാര്‍ എന്നിവരെ യുഎഇയിലേക്ക് ആകര്‍ഷിക്കുകയും രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യവും ഇതിനു പിന്നിൽ ഉണ്ടെന്നാണ് വിദഗ്ധരുടെ വിലായിരുത്തൽ.

ഒന്നിലധികം തവണ യുഎഇയിലേക്ക് വന്നുപോകാവുന്ന വിസിറ്റ് വിസയ്ക്ക് കഴിഞ്ഞ ജനുവരിയില്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതോടൊപ്പം ജുഡീഷ്യറിയെ കൂടുതലായി ഡിജിറ്റല്‍വല്‍ക്കരിക്കാനും യൂറോപ്യന്‍ ബാങ്ക് ഫോര്‍ റീകണ്‍സ്ട്രക്ഷന്‍ ആന്റ് ഡെവലപ്‌മെന്റുമായും ന്യൂ ഡെവലപ്‌മെന്റ് ബാങ്കുമായും സഹകരിച്ച് പ്രവര്‍ത്തിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ആഗോള സാമ്പത്തിക തലസ്ഥാനമെന്ന നിലയ്ക്കുള്ള യുഎഇയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വെര്‍ച്വല്‍ വര്‍ക്ക് വിസ, മള്‍ട്ടിപ്പ്ള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ തുടങ്ങിയ നവീനമായ പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ അക്കൗണ്ടില്‍ നടത്തിയ പ്രഖ്യാപനത്തില്‍ ശെയ്ഖ് മുഹമ്മദ് അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക പങ്കാളിത്തം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുവരികയാണ്. രാജ്യത്തിന്റെ വികസന യാത്ര ഒരിക്കലും അവസാനിക്കില്ലെന്ന സന്ദേശമാണ് പുതിയ തീരുമാനങ്ങളിലൂടെ യുഎഇ ലോകത്തിന് നല്‍കാന്‍ ശ്രിക്കുന്നതെന്നും ശെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (6 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (6 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (6 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (6 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (7 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (7 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (7 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (7 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (7 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (7 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (7 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (7 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (8 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (10 hours ago)

Malayali Vartha Recommends