വാക്സിൻ സ്വീകരിക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്; കുവൈത്തിൽ കോവിഡ് വാക്സിൻ സ്വീകരിച്ചവരെ യാത്രക്കാർക്കുള്ള നിർബന്ധിത ക്വാറന്‍റൈനിൽ നിന്നൊഴിവാക്കിക്കും, ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ നിബന്ധനയിൽ ഇളവ് നൽകാനാണ് ആലോചിക്കുന്നത്

വാക്സിൻ വിതരണം പ്രോത്സാഹിപ്പിക്കാൻ നിരവധി ഇളവുകാലം ഗൾഫ് രാഷ്ട്രങ്ങൾ നൽകിവരുന്നത്. പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് വാക്‌സിൻ സ്വീകരിക്കുന്നതിൽ ഉണ്ടാകുന്ന ഭയം മാറ്റുന്നതിനായാണ് ഇത്തരത്തിൽ ഇളവുകൾ നൽകിവരുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു ഇളവുമായി കുവൈറ്റ് രംഗത്ത് എത്തിയിരിക്കുകയാണ്. കുവൈത്തിൽ കോവിഡ് വാക്സിൻ സ്വീകരിച്ചവരെ യാത്രക്കാർക്കുള്ള നിർബന്ധിത ക്വാറന്‍റൈനിൽ നിന്നൊഴിവാക്കിയേക്കുമെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. ഇത് സംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിൽ ഉണ്ടായേക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം കോവിഡ് പ്രതിരോധ വാക്സിന്‍റെ രണ്ട് ഡോസും സ്വീകരിച്ച യാത്രക്കാർക്ക് പതിനാലു ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ നിബന്ധനയിൽ ഇളവ് നൽകാനാണ് ആലോചിക്കുന്നത്. ഇൻസ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ പൂർണമായി ഒഴിവാക്കുകയോ പതിനാലു ദിവസം എന്നത് ഏഴാക്കി ചുരുക്കുകയോ ചെയ്യാമെന്ന നിർദേശമാണ് നിലവിൽ സർക്കാറിന്‍റെ പരിഗണനയിലുള്ളത്.
വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാരെ ഹോട്ടല്‍ ക്വാറന്‍റൈനില്‍ നിന്നൊഴിവാക്കണമെന്ന് പാർലമെന്‍റിലും നിർദേശം ഉയർന്നിരുന്നു. മാത്രമല്ല വിവിധ രാജ്യങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സമാനമായ ഇളവുകള്‍ നൽകിയിട്ടുണ്ട്. സ്വന്തം ചിലവിൽ ചികിത്സക്കായി വിദേശത്ത് പോയ കുവൈത്തികൾ, 60 വയസ്സിന് മുകളിലുള്ള ആരോഗ്യപരമായ ബുദ്ധിമുട്ടു നേരിടുന്ന പരസഹായം ആവശ്യമുള്ളവർ, ഭിന്നശേഷിക്കാർ, പ്രത്യേക പരിചരണം ആവശ്യമുള്ളവരുടെ സഹായി എന്നിവർക്ക് ഇളവ് നൽകണമെന്ന ശുപാർശയും ആരോഗ്യ മന്ത്രാലയത്തിന് മുന്നിലുണ്ട്.
ഇതുകൂടാതെ വിവിധ മന്ത്രാലയങ്ങളിൽനിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി രൂപവത്കരിച്ച കൊറോണ കമ്മിറ്റി കുവൈത്ത് വിമാനത്താവളത്തിലെത്തിയ കോവിഡ് കേസുകൾ വിലയിരുത്തി ഇക്കാര്യത്തിൽ തീരുമാനമെടുക്കും.അതിനിടെ പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ ഊര്‍ജ്ജിതമാക്കുന്നതിനായി വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ശനി മുതല്‍ വ്യാഴം വരെ തുറന്ന് പ്രവര്‍ത്തിക്കാൻ അധികൃതർ നിർദേശം നല്‍കി. ഇതുവരെ നാലര ലക്ഷം പേരാണ് കുവൈത്തിൽ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത്.
https://www.facebook.com/Malayalivartha