കർഫ്യു സമയങ്ങൾക്ക് മാറ്റം വരുത്തി കുവൈറ്റ് ; .കർഫ്യു സമയം വൈകുന്നേരം 6 മുതല്‍ രാവിലെ 5 വരെ; ഇളവുകളും അനുവദിച്ചു

കർഫ്യു സമയത്തിൽ മാറ്റം വരുത്തി കുവൈറ്റ്. സമയത്തിന്റെ ക്രമീകരണം മന്ത്രിസഭാ അടിയന്തിര യോഗത്തിന് ശേഷം സർക്കാർ വക്താവ് താരീഖ് അൽ മെസ്രേം അറിയിക്കുകയും ചെയ്‌തു . നിലവിൽ വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന ഭാഗിക കർഫ്യു ചൊവ്വാഴ്ച്ച മുതൽ 6 മണിക്ക് ആരംഭിക്കും.
അതോടൊപ്പം പൊതു ജനങ്ങൾക്ക് വൈകുന്നേരം 6 മണി മുതൽ 8 മണി വരെ പൊതു നിരത്തുകളിൽ നടക്കാൻ അനുവദിക്കുന്നതാണ്. കൂടാതെ റെസ്റ്റാറന്റ്റുകൾക്ക് വൈകുന്നേരം 5 മണി മുതൽ 10 മണി വരെ ഭക്ഷണം ഡെലിവറി ചെയ്യുന്നതിനും അനുവദിക്കും.
പൊതുജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഇത്തരത്തിൽ കർഫ്യു സമയത്തിൽ ഭേദഗതി വരുത്തിയതെന്നും സർക്കാർ വക്താവ് താരീഖ് അൽ മെസ്രേം വിശദീകരിച്ചു.
കുവൈത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കർശനമാക്കിയിരുന്നു. എല്ലാ വിഭാഗം ജനങ്ങളും കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്യണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം നിർദേശിക്കുകയുണ്ടായി .
കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്യാത്തവർക്കെതിരെ റമദാൻ മാസത്തിനുശേഷം നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസൽ അൽ സബയുടെ മുന്നറിയിപ്പ് നൽകിയിരുന്നു .
കുവൈത്തിൽ പ്രതിദിന കോവിഡ് കേസുകൾ വർദ്ധിക്കുന്നത് കണക്കിലെടുത്താണ് റമദാന് ശേഷം വാക്സിൻ രജിസ്റ്റർ ചെയ്യാത്തവർക്കും എടുത്തിട്ടില്ലാത്തവർക്കെതിരെയും നടപടികൾ സ്വീകരിക്കുമെന്ന് ഡോ. ബാസൽ അൽ സബ മുന്നറിയിപ്പ് നൽകുന്നത്.
റമദാനിന് മുമ്പായി രാജ്യത്ത് ആകെ വാക്സിൻ എടുത്തവരുടെ എണ്ണം 10 ലക്ഷമായി ഉയരുമെന്നും സെപ്റ്റംബർ മാസത്തോടെ രാജ്യത്ത് ഇരുപത് ലക്ഷം പേർക്ക് വാക്സിനേഷൻ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യ മന്ത്രി അഭിപ്രായപെട്ടു.
എട്ട് ലക്ഷം പേർ ഇതിനകം വാക്സിനേഷനായി രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഇവരിൽ അഞ്ചു ലക്ഷം വിദേശികളും മൂന്ന് ലക്ഷം സ്വദേശികളുമാണ്. കൂടാതെ വാക്സിനേഷൻ സെന്ററുകളുടെ എണ്ണം 30 ആയി വർധിപ്പിച്ചതായും കണക്കുകൾ വെളിപ്പെടുത്തുന്നു.
കോവിഡ് പ്രതിരോധ നടപടികളോട് ജനങ്ങൾ സഹകരിക്കണമെന്നും ജനങ്ങളുടെ ആരോഗ്യവും ജീവിതവും സംരക്ഷിക്കുന്നതിനായി എല്ലാവരും പ്രതിരോധ കുത്തിവയ്പിനായി രജിസ്റ്റർ ചെയ്യണമെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha