ഗ്രീന്‍ പട്ടിക പരിഷ്‌കരിച്ച് അബുദാബി; ഈ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരെ അബുദാബിയില്‍ ഇറങ്ങിയതിന് ശേഷം നിര്‍ബന്ധിത ക്വാറന്റൈന്‍ നടപടികളില്‍ നിന്ന് ഒഴിവാക്കി, ഇതാരാവണയും ഇന്ത്യ ഇല്ല
അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനായും യാത്രാ നടപടികളിൽ ഇളവ് ലഭിക്കുന്നതിനായുമുള്ള രാജ്യങ്ങളുടെ ഗ്രീന്‍ പട്ടിക പരിഷ്‌കരിച്ച് അബുദാബി സാംസ്‌കാരക ടൂറിസം വകുപ്പ് (ഡിസിടി). 12 ഗ്രീൻ രാജ്യങ്ങളുടെ പട്ടികയാണ് അബുദാബി പരിഷ്കരിച്ചത്. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരെ അബുദാബിയില്‍ ഇറങ്ങിയതിന് ശേഷം നിര്‍ബന്ധിത ക്വാറന്റൈന്‍ നടപടികളില്‍ നിന്ന് ഒഴിവാക്കുന്നതായിരിക്കും. വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം.
നിലവിലെ കൊവിഡ് സാഹചര്യങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര പുരോഗതിയെ കുറിച്ച് ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളും പ്രദേശങ്ങളും പതിവായി പരിഷ്‌കരിക്കുമെന്ന് സാംസ്‌കാരക ടൂറിസം വകുപ്പ് അറിയിക്കുകയുണ്ടായി. യുഎഇ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിന് ആരോഗ്യവും സുരക്ഷയും സംബന്ധിച്ച കര്‍ശന മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.
പൗരത്വത്തിന് അപ്പുറം യാത്രക്കാര്‍ വരുന്ന രാജ്യങ്ങള്‍ക്ക് മാത്രമേ പട്ടിക ബാധകമാകൂ. മാര്‍ച്ച് 22 ന് പരിഷ്‌കരിച്ച ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ ഇവയാണ്:
ഓസ്‌ട്രേലിയ
ഭൂട്ടാന്‍
ബ്രൂണെ
ചൈന
ഗ്രീന്‍ലാന്റ്
ഹോങ് കോങ് (എസ്എആര്‍)
ഐസ് ലാന്റ്
മൗറീഷ്യസ്
മൊറോക്കോ
ന്യൂ സിലാന്റ്
സൗദി അറേബ്യ
സിംഗപ്പൂര്‍
നിലവിലെ പട്ടികയിൽനിന്ന് ഖസക്കിസ്ഥാനെ ഒഴിവാക്കിയിരിക്കുകയാണ്. അല്ലാത്തവർക്ക് യാത്രയ്ക്കു മുൻപുള്ള പിസിആറും യുഎഇയിലെ ക്വാറന്റീനും വേണ്ട. പകരം അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് എടുക്കുന്ന പിസിആറിന്റെ ഫലം വരുന്നതുവരെ സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി. നെഗറ്റീവെങ്കിൽ പുറത്തിറങ്ങാം. പോസിറ്റീവാണെങ്കിൽ 10 ദിവസത്തെ ക്വാറന്റീൻ. ഇന്ത്യ ഉൾപ്പെടെ പട്ടികയിൽ റെഡ് വിഭാഗം രാജ്യക്കാർക്കു അബുദാബിയിലേക്കു വരാൻ ഐസിഎ അനുമതിക്കൊപ്പം 96 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധം.
അബുദാബിയിൽ 10 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീനുമുണ്ട്. കോവിഡ് രൂക്ഷമായ റെഡ് രാജ്യങ്ങളിൽനിന്നു വരുന്ന വാക്സീൻ എടുത്തവരും വൊളന്റിയർമാരും 10 ദിവസം ക്വാറന്റീനിലിരിക്കണം. വിവരങ്ങൾക്ക് www.visitabudhabi.com.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24 മുതലാണ് അബുദാബി വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യാന്‍ തുടങ്ങിയത്.
https://www.facebook.com/Malayalivartha