യുഎഇ ധനമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷെയ്ഖ് ഹംദാൻ അന്തരിച്ചു; ആ വിയോഗം താങ്ങാനാകാതെ യുഎഇ

യുഎഇ ധനമന്ത്രിയും ദുബായ് ഉപ ഭരണാധികാരിയുമായ ഷെയ്ഖ് ഹംദാൻ (75) അന്തരിച്ചു. യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരനായിരുന്നു ഷെയ്ഖ് ഹംദാൻ.. കുറെക്കാലമായി രോഗബാധിതനായിരുന്നു.1971 ഡിസംബർ 9 ന് യുഎഇയുടെ ആദ്യ മന്ത്രിസഭ രൂപീകരിച്ചതുമുതൽ ശൈഖ് ഹംദാൻ ബിൻ റാഷിദ് ധനമന്ത്രി പദവി വഹിച്ചിരുന്നു. സാമ്പത്തിക നയങ്ങളും സർക്കാർ ചെലവുകളും വികസിപ്പിക്കുന്നതിൽ അദ്ദേഹം ഒഴിച്ചുകൂടാനാവാത്ത പങ്ക് വഹിച്ചിരുന്നു.
യുഎഇയിലെ സമ്പദ്‌വ്യവസ്ഥയെയും തൊഴിൽ കമ്പോളത്തെയും സഹായിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച നിരവധി ഉന്നത സർക്കാർ സ്ഥാപനങ്ങളിൽ അദ്ദേഹം അദ്ധ്യക്ഷനായിരുന്നു. ദുബായ് മുനിസിപ്പാലിറ്റി, അൽ മക്തൂം ഫൗണ്ടേഷൻ, ദുബായ് അലുമിനിയം (ദുബാൽ), ദുബായ് നാച്ചുറൽ ഗ്യാസ് കമ്പനി ലിമിറ്റഡ്, ദുബായ് വേൾഡ് ട്രേഡ് സെന്റർ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
2006 ൽ, ഷെയ്ഖ് ഹംദാൻ ബിൻ റാഷിദിന് റോയൽ ബ്രിട്ടീഷ് കോളേജിൽ നിന്ന് മൂന്ന് സർട്ടിഫിക്കറ്റുകൾ ലഭിച്ചു, അത്തരമൊരു ബഹുമതി നേടുന്ന ആദ്യ വ്യക്തിത്വമായി അദ്ദേഹം മാറി. റോയൽ ബ്രിട്ടീഷ് കോളേജ്-ലണ്ടൻ, എഡിൻബർഗ്, ഗ്ലാസ്ഗോ എന്നിവിടങ്ങളിൽ നിന്ന് ഇന്റേണൽ മെഡിസിനായി ഓണററി ഫെലോഷിപ്പ് ലഭിച്ചു.
https://www.facebook.com/Malayalivartha