യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഉപ ഭരണാധികാരിയുമായ ഷെയ്ഖ് ഹംദാന്റെ നിര്യാണം; ദുബൈയില്‍ 10 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു, കണ്ണീരണിഞ്ഞ് പ്രവാസലോകം, സർക്കാർ സ്ഥാപനങ്ങൾ മൂന്ന് ദിവസത്തേക് അടച്ചു

യുഎഇ ധനമന്ത്രിയും ദുബായ് ഉപ ഭരണാധികാരിയുമായ ഷെയ്ഖ് ഹംദാന്റെ നിര്യാണത്തിൽ കണ്ണീരണിഞ്ഞ് പ്രവാസലോകം. യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരനാണ് ഷെയ്ഖ് ഹംദാൻ. കുറെക്കാലമായി രോഗബാധിതനായിരുന്നുവെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചു.1971 ഡിസംബർ 9 ന് യുഎഇയുടെ ആദ്യ മന്ത്രിസഭ രൂപീകരിച്ചതുമുതൽ ശൈഖ് ഹംദാൻ ബിൻ റാഷിദ് ധനമന്ത്രി പദവി വഹിച്ചിരുന്നു. സാമ്പത്തിക നയങ്ങളും സർക്കാർ ചെലവുകളും വികസിപ്പിക്കുന്നതിൽ അദ്ദേഹം ഒഴിച്ചുകൂടാനാവാത്ത പങ്ക് വഹിച്ചിരുന്നു.
യുഎഇ സുവർണ ജൂബിലി ആഘോഷ പരിപാടികൾക്കൊരുങ്ങുന്ന വേളയിലുള്ള ശൈഖ് ഹംദാന്റെ വിയോഗം സ്വദേശികളിലും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിലും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ദുബൈയിൽ പത്തു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതൽ മൂന്നു ദിവസം ദുബൈയിലെ സർക്കാർ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നതാണ്.
അതേസമയം 2006 ൽ, ഷെയ്ഖ് ഹംദാൻ ബിൻ റാഷിദിന് റോയൽ ബ്രിട്ടീഷ് കോളേജിൽ നിന്ന് മൂന്ന് സർട്ടിഫിക്കറ്റുകൾ ലഭിച്ചു, അത്തരമൊരു ബഹുമതി നേടുന്ന ആദ്യ വ്യക്തിത്വമായി അദ്ദേഹം മാറി. റോയൽ ബ്രിട്ടീഷ് കോളേജ്-ലണ്ടൻ, എഡിൻബർഗ്, ഗ്ലാസ്ഗോ എന്നിവിടങ്ങളിൽ നിന്ന് ഇന്റേണൽ മെഡിസിനായി ഓണററി ഫെലോഷിപ്പ് ലഭിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് തന്റെ പ്രിയ സഹോദരന്റെ വിയോഗ വാർത്ത പങ്കുവെച്ചത്. ശൈഖ് റാശിദ് ബിൻ സഈദ് അൽ മക്തൂമിന്റെ രണ്ടാമത്തെ മകനാണ് ശൈഖ് ഹംദാൻ. 1945 ഡിസംബർ 25ന് ജനനം.അൽ-അഹ്ലിയ സ്കൂളിൽ പ്രാഥമിക സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് കേംബ്രിഡ്ജിലെ ബെൽ സ്കൂൾ ഓഫ് ലാംഗ്വേജസിൽ ഉപരി പഠനം.
ദുബൈ മുനിസിപ്പാലിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചു. ദുബൈ മുനിസിപാലിറ്റി, ആൽ മക്തൂം ഫൗണ്ടേഷൻ, ദുബൈ അലൂമിനിയം ആൻഡ് നാചുറൽ ഗ്യാസ് കമ്പനി, ദുബൈ വേൾഡ് ട്രേഡ് സെൻറർ തുടങ്ങിയ ഉന്നത സ്ഥാപനങ്ങളുടെ മേധാവി എന്നനിലയിലും വലിയ സംഭാവനയാണ് നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha