ജാഗ്രതാ നിർദ്ദേശവുമായി ഗൾഫ് രാഷ്ട്രങ്ങൾ; കനത്ത പൊടിക്കാറ്റിന് സാധ്യത കൽപ്പിച്ച് അധികൃതർ, കുവൈറ്റില്‍ വിവിധ ഭാഗങ്ങളില്‍ വെട്ടുക്കിളിക്കൂട്ടത്തെ കണ്ടെത്തി, വിഷാംശമുള്ളതിനാല്‍ വെട്ടുക്കിളികളെ കഴിക്കരുതെന്ന് പബ്ലിക് അതോറിറ്റി ഓഫ് അഗ്രികള്‍ച്ചര്‍ അഫയേഴ്‌സ് & ഫിഷ് റിസോഴ്‌സസ്

കുവൈറ്റില്‍ ശക്തമായ പൊടിക്കാറ്റ് വീശിയതായി റിപ്പോർട്ട്. സാരായത്ത് സീസണിന്റെ മുന്നോടിയായാണ് രാജ്യത്ത് ഇന്ന് ശക്തമായ പൊടിക്കാറ്റ് വീശിയതെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ മുഹമ്മദ് കരം വ്യക്തമാക്കി. ഇത് തുടരാൻ സാധ്യത ഉള്ളതായി അധികൃതർ വ്യക്തമാക്കി. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ തെക്ക് പടിഞ്ഞാറന്‍ കാറ്റിലൂടെ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും പൊടി വ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇതുമൂലം ദൃശ്യപരത 500 മീറ്ററില്‍ താഴെയാകുന്നു.ഈ ദിവസങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്ന് അദ്ദേഹം പറഞ്ഞു.ദൂര കാഴ്ച കുറഞ്ഞതിനാല്‍ ഡ്രൈവറിങ് ചെയുമ്ബോള്‍ അകലം പാലിക്കാനും ആസ്തമ ,അലര്‍ജി മുതലായ രോഗങ്ങള്‍ ഉള്ളവര്‍ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്.
ഇതുകൂടാതെ യു.എ.ഇയിൽ ചില ഭാഗങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുണ്ട്.ബഹ്റൈനിൽ അന്തരീക്ഷ ഊഷ്മാവ് വർധിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. സൗദിയില്‍ അന്തരീക്ഷം മേഘാവൃതമാണ്. കിഴക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ പൊടിക്കാറ്റ് അനുഭവപ്പെടുകയും ചെയ്തു.വരും ദിവസങ്ങളിലും സൗദിയില്‍ പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നല്‍കി.
ഖത്തറിൽ കനത്ത പൊടിക്കാറ്റിനും കടല്‍ അശാന്തമാവാനും സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഖത്തറില്‍ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപെട്ടു പ്രത്യേകിച്ച് താപനില ഉയരുന്നതുമായ വ്യത്യാസങ്ങള്‍ നില നില്‍ക്കുന്നുണ്ട്. ചിലയിടങ്ങളില്‍ പൊടിക്കാറ്റടിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ദൂരക്കാഴ്ച പരിധി നാല് മുതല്‍ എട്ടു കിലോമീറ്റര്‍ വരെ. ദോഹയില്‍ ഇന്നനുഭവപ്പെടുന്ന പരമാവധി താപ നില 32 ഡിഗ്രി സെല്‍ഷ്യസ്.
അതേസമയം കുവൈറ്റില്‍ വിവിധ ഭാഗങ്ങളില്‍ വെട്ടുക്കിളിക്കൂട്ടത്തെ കണ്ടെത്തി. വിഷാംശമുള്ളതിനാല്‍ വെട്ടുക്കിളികളെ കഴിക്കരുതെന്ന് പബ്ലിക് അതോറിറ്റി ഓഫ് അഗ്രികള്‍ച്ചര്‍ അഫയേഴ്‌സ് & ഫിഷ് റിസോഴ്‌സസ് (പിഎഎഎഎഫ്‌ആര്‍) മുന്നറിയിപ്പ് നല്‍കി.വെട്ടുക്കിളിക്കൂട്ടത്തെ കണ്ടാല്‍ അതിന്റെ ചിത്രമോ വീഡിയോ ദൃശ്യങ്ങളോ എടുത്ത് അധികൃതര്‍ക്ക് അയച്ചു നല്‍കണമെന്നും പിഎഎഎഎഫ്‌ആര്‍ ആവശ്യപ്പെട്ടു. വഫ്രയിലുള്ളവര്‍ 50314455 എന്ന വാട്‌സാപ്പ് നമ്ബറിലേക്കും മറ്റ് പ്രദേശങ്ങളിലുള്ളവര്‍ 97982998 എന്ന വാട്‌സാപ്പ് നമ്ബറിലേക്കുമാണ് അയക്കേണ്ടത്.
https://www.facebook.com/Malayalivartha