ഹൈസ്‌കൂള്‍ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത 60 കഴിഞ്ഞ വിദേശികളുടെ താമസരേഖ പുതുക്കി നല്‍കില്ല; റെസിഡൻസി പെർമിറ്റ് -താമസരേഖ പുതുക്കേണ്ടതില്ലെന്ന തീരുമാനത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ അറിയിച്ചു

നിർണായക തീരുമാനവുമായി കുവൈറ്റ്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത 60 കഴിഞ്ഞ വിദേശികളുടെ താമസരേഖ പുതുക്കി നല്‍കില്ല. ഹൈസ്കൂൾ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത 60 വയസിന് മുകളിൽ പ്രായമുള്ള വിദേശികളുടെ റെസിഡൻസി പെർമിറ്റ് -താമസരേഖ പുതുക്കേണ്ടതില്ലെന്ന തീരുമാനത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ അറിയിച്ചു.
ഇതു സംബന്ധിച്ച വ്യാജ വാർത്തകൾ പുറത്തു വന്നത്തോടെയാണ് പബ്ലിക് അതോറിറ്റി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ഹൈസ്കൂൾ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്ലാത്ത വിദേശികളുടെ താമസ രേഖ ജനുവരി ഒന്ന് മുതൽ പുതുക്കി നൽകില്ല എന്ന വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
അതേസമയം അഭ്യസ്ഥ വിദ്യരായ സ്വദേശികൾ തൊഴിൽ തേടി വർഷങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണെന്ന് പ്രമുഖ പാർലമെന്റ് അംഗം അഹ്മദ് അൽ ഫാദിൽ പറഞ്ഞു. അഭ്യസ്ഥവിദ്യരുടെ തൊഴിൽ പ്രശ്നം എന്ന വിഷയത്തിൽ ജനാധിപത്യ സഖ്യം സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു പാർലമെന്റ് അംഗം.
നിലവിൽ ഇരുപതിനായിരത്തോളം സ്വദേശികളാണ് തൊഴിൽ തേടി സിവിൽ സർവീസ് കമ്മീഷണിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. സ്വദേശത്തും വിദേശത്തും ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ നിരവധി സ്വദേശികളെ സർക്കാർ മേഖലയിലോ സ്വകാര്യ മേഖലയിലോ നിയമിക്കാൻ കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു.
സാങ്കേതിക മേഖലയിൽ എഞ്ചിനീയറിംഗ് ബിരുദധാരികളായ നിരവധി പേരാണ് തൊഴിൽ തേടുന്നത്. യുവാക്കൾ നേരിടുന്ന തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കാതെ നീണ്ടു പോകുന്നത് 2022 ഓടെ ഏറെ ഗുരുതരാകുമെന്നും വിദഗ്ദ റിപോർട്ടുകൾ വെളിപ്പെടുത്തുന്നു.
കൂടാതെ രാജ്യത്ത് നടപ്പിലാക്കിെക്കാണ്ടിരിക്കുന്ന സ്വദേശിവത്കരണം കൂടുതൽ ശക്തമാക്കി പൊതുമേഖലയിൽ പൂർണ്ണമാക്കുക, സ്വകാര്യ മേഖലയിൽ കൂടി ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നതിനുമാണ് പാർലമെന്റംഗങ്ങളുടെ ഉറച്ച നിലപാട്. ഇതോടെ വിദേശികൾ സ്വകാര്യ മേഖലയിൽ നിന്നും കൊഴിഞ്ഞു പോകേണ്ടി വരുമെന്ന ഉത്കണ്ഠയിലാണ് വിദേശികൾ.
https://www.facebook.com/Malayalivartha