മുഴുവൻ ഇന്ത്യക്കാർക്കും മുന്നറിയിപ്പ് നൽകി ഗൾഫ് രാഷ്ട്രം; 16 വയസിനു മുകളിലുള്ള മുഴുവൻ ഇന്ത്യക്കാരും കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ പൂർത്തീകരിക്കണമെന്നു ഇന്ത്യൻ അംബാസിഡർ, പ്രവാസികള്‍ക്ക് കുവൈറ്റിലേക്ക് തിരികെ പ്രവേശിക്കണമെങ്കില്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ എടുത്തിരിക്കണമെന്ന നിബന്ധന വന്നേക്കും?

കൊറോണ വ്യാപനം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക് ഏവർക്കും മുന്നറിയിപ്പ് നൽകി രംഗത്ത് എത്തിയിരിക്കുകയാണ് കുവൈറ്റ്. കൊറോണ വ്യാപനം തടയുന്നതിനായി വാക്‌സിൻ ഏവരിലും എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കുവൈത്തിൽ താമസിക്കുന്ന 16 വയസിനു മുകളിലുള്ള മുഴുവൻ ഇന്ത്യക്കാരും കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ പൂർത്തീകരിക്കണമെന്നു ഇന്ത്യൻ അംബാസിഡർ അറിയിക്കുകയുണ്ടായി. വാക്‌സിൻ ബോധവൽക്കരണത്തിനായി കെ.കെ.എം.എ ആരംഭിച്ച 'വാക്‌സിൻ സ്വീകരിക്കൂ കോവിഡിനെ അകറ്റൂ' എന്ന് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അംബാസഡർ സി.ബി ജോർജ്.
കുവൈത്തിൽ കോവിഡ് വാക്‌സിനെടുക്കാത്തവരായി ഒരു ഇന്ത്യകാരനുമില്ല എന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ഇന്ത്യൻ എംബസിയുടെ ലക്ഷ്യം എന്നത്. ഇതിനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് മുന്നോട്ടുവന്ന കെ.കെ.എം.എയെ അഭിനന്ദിക്കുന്നതായും മറ്റു സാമൂഹ്യസേവന സംഘടനകളും പ്രവർത്തകരും ഈ വഴിയേ മുന്നോട്ടുവരണമെന്നും അംബാസിഡർ സിബി ജോർജ് വ്യക്തമാക്കി. വാക്‌സിൻ രജിസ്‌ട്രേഷനുവേണ്ടി സഹായിക്കാൻ ഇന്ത്യൻ എംബസിയിൽ പ്രത്യേകം കൗണ്ടറുകൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
അതോടൊപ്പം തന്നെ മാർച്ച് 25 മുതൽ ഏപ്രിൽ 25 വരെ ഒരു മാസക്കാലയളവിലാണ് കെ.കെ.എം.എയുടെ നേതൃത്വത്തിൽ വാക്‌സിൻ രജിസ്‌ട്രേഷൻ കാമ്പയിന്‍ നടത്തുന്നത്. രജിസ്‌ട്രേഷനുവേണ്ടി പ്രചാരണം നടത്തിയും, പൊതുജനങ്ങളെ രജിസ്‌ട്രേഷന് സഹായിച്ചും കെ.കെ.എം.എയുടെ 15 ബ്രാഞ്ചുകളിലെയും 89 യൂണിറ്റുകളിലെയും പ്രവർത്തകർ രംഗത്തുണ്ടാകുമെന്ന് ഭാരവാഹികൾ പറയുകയുണ്ടായി. അതേസമയം പ്രവാസികള്‍ക്ക് കുവൈറ്റിലേക്ക് തിരികെ പ്രവേശിക്കണമെങ്കില്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ എടുത്തിരിക്കണമെന്ന നിബന്ധന വന്നേക്കും. ഇതുമായി ബന്ധപ്പെട്ട ആലോചനകള്‍ നടന്നുവരികയാണെന്ന് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. വിദേശികള്‍ക്ക് കുവൈറ്റില്‍ പ്രവേശിക്കാന്‍ കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനാണ് പദ്ധതി തീരുമാനിച്ചിരിക്കുന്നത്.
രാജ്യത്ത് വാക്സിനേഷന്‍ കാംപയിന്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ പുറത്തുനിന്ന് എത്തുന്നവര്‍ കൂടി വാക്സിനെടുത്തെങ്കില്‍ മാത്രമേ ഒരു സമൂഹമെന്ന നിലയ്ക്കുള്ള പ്രതിരോധ ശേഷി (ഹേഡ് ഇമ്മ്യൂണിറ്റി) കൈവരിക്കാനാവൂ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുന്നത്. നേരത്തേ കൊവിഡ് വാക്സിന്‍ എടുത്തവരെ ഹോട്ടല്‍ ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.
രണ്ട് ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കുകയും രണ്ടാമത്തെ ഡോസ് എടുത്ത ശേഷം രണ്ടാഴ്ച പിന്നിടുകയും ചെയ്തവരെയും ഒന്നാമത്തെ ഡോസ് വാക്‌സിന്‍ എടുത്ത് അഞ്ചാഴ്ച പിന്നിട്ടവരെയും ഹോട്ടല്‍ ക്വാറന്റൈന്‍ നിബന്ധനയില്‍ നിന്ന് ഒഴിവാക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha