തൊഴിൽ ചെയ്യണമെങ്കിൽ ഇത് നടപ്പിലാക്കിയേ തീരുവെന്ന് സൗദി അറേബ്യ; കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കുക, ഇല്ലേൽ ആഴ്ചയിൽ ഒരിക്കൽ കോവിഡ് ടെസ്റ്റ് എടുക്കണമെന്ന് അധികൃതർ
കോവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഗൾഫ് രാഷ്ട്രങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്തില്ലെങ്കില്‍ അവര്‍ ആഴ്ച തോറും പിസിആര്‍ ടെസ്റ്റ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടി വരുമെന്ന് സൗദി അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. രാജ്യത്ത് കൊവിഡ് ബാധ കൂടിവരുന്ന ആശങ്ക നിലനിൽക്കവെയാണ് ഇത്തരമൊരു മുന്നറിയിപ്പുമായി മുനിസിപ്പല്‍ ആന്റ് റൂറല്‍ അഫയേഴ്‌സ് മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.
അതായത് ബാര്‍ബര്‍ ഷോപ്പുകള്‍, വനിതാ സലൂണുകള്‍, റസ്റ്റൊറന്റുകള്‍, കഫേകള്‍, ഭക്ഷണ ശാലകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മെയ് 13 മുതല്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്നും മന്ത്രാലയം അറിയിപ്പ് നൽകി. ഈ സമയത്ത് ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വാക്‌സിന്‍ എടുത്തില്ലെങ്കില്‍ തന്നെ ഓരോ ആഴ്ചയിലും കൊവിഡ് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നത്. ഇതിന്റെ ചെലവ് തൊഴിലുടമ തന്നെ വഹിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്.
ഇതിനു പുറമെ, എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലെ ജീവനക്കാരും വാക്‌സിനെടുക്കുകയോ അല്ലാത്തപക്ഷം ആഴ്ചയിലൊരിക്കല്‍ കൊവിഡ് ടെസ്റ്റ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്യണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിയും വ്യക്തമാക്കുകയുണ്ടായി. ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുകയും കൊവിഡ് വ്യാപനം തടയുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്നും മന്ത്രാലയം ചൂണ്ടിക്കാണിക്കുകയുണ്ടായി.
അതേസമയം നിലവില്‍ സൗദിയിലെ സ്വദേശികളും വിദേശികളുമായി 30 ലക്ഷത്തിലേറെ പേര്‍ കൊവിഡ് വാക്‌സിന്‍ എടുത്തതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്. രാജ്യത്തിലെ മുഴുവന്‍ ആളുകള്‍ക്കും എളുപ്പത്തില്‍ വാക്‌സിന്‍ എടുക്കാന്‍ സൗകര്യമൊരുക്കുന്നതിനായി ഫാര്‍മസികള്‍ ഉള്‍പ്പെടെ 500ലേറെ വിതരണ കേന്ദ്രങ്ങളാണ് സൗദി അധികൃതര്‍ ഒരുക്കിയിരിക്കുന്നത് തന്നെ.
https://www.facebook.com/Malayalivartha