അതിവേഗം ഉണ്ടാക്കിയ വമ്പൻ അപകടം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് അബുദാബി പോലീസ്

അതിവേഗത്തിൽ വാഹനമോടിച്ചത് കാരണം സംഭവിച്ച അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് അബുദാബി പോലീസ്. സ്പീഡ് ലൈനിൽ അതിവേഗത്തിൽ വന്ന വാഹനം ഡ്രൈവറുടെ അശ്രദ്ധ മൂലം നിയന്ത്രണം വിട്ട് മുന്നിലുള്ള അഞ്ച് വാഹനങ്ങളെ ഇടിച്ച് തെറിപ്പിക്കുന്ന വീഡിയോ പോലീസ് പങ്കുവെച്ചിരിക്കുകയാണ്.
നിരത്തുകളിലെ അശ്രദ്ധമായ പ്രവർത്തനം വലിയ അപകടങ്ങൾക്ക് കാരണമാവുന്നതായും ഡ്രൈവർമാർ പ്രത്യേക ശ്രദ്ധ നൽകണമെന്നും പോലീസ് വ്യക്തമാക്കി. അപകടം വരുത്തിയ വാഹനത്തിന്റെ ഡ്രൈവർക്ക് 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റും ചുമത്തുകയും ചെയ്തു.
നിരത്തുകളിലൂടെ ഇത്തരത്തിൽ ചീറിപ്പായുന്ന വരുടെ എണ്ണം കുറവല്ല. നേരത്തെ അമിതവേഗത്തിൽ പാഞ്ഞ ഒരു യുവതിയുടെയും വാർത്ത ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. അമിതവേഗത്തിൽ ചീറിപ്പാഞ്ഞ്ഒരു യുവതിക്ക് എട്ടിന്റെ പണി പോലീസ് കൊടുത്തിരുന്നു.
വാഹനവുമായി അമിത വേഗത്തിൽ പോകുന്നത് പതിവാക്കിയ യുവതിയുടെ വാഹനം ഒടുവിൽ പൊലീസ് കസ്റ്റഡിയിലായി. 414 ട്രാഫിക് കേസുകളാണ് ഇവരുടെ പേരിലുള്ളത്. 49 ലക്ഷം രൂപയോളമാണ് പിഴ.
ഇവർക്കെതിരെയുള്ള ട്രാഫിക് കേസുകൾ കൂടുതലും അമിതവേഗത്തിൽ വാഹനമോടിച്ചതിനാണെന്ന് അജ്മാൻ ട്രാഫിക് കേസ് അന്വേഷണ വിഭാഗം തലവൻ മേജർ റാഷിദ് ഹുമൈദ് ബിൻ ഹിന്ദി വെളിപ്പെടുത്തി. ആഴ്ച തോറും 4ട്രാഫിക് നിയമലംഘനമെങ്കിലും ഉണ്ടാകും. മുടങ്ങാതെ മൂന്നു വർഷം ഗതാഗത നിയമലംഘനം പതിവാക്കിയപ്പോൾ പിഴ സംഖ്യയും കുതിച്ചുയർന്നു.
വേഗപരിധി മറികടന്ന വാഹനം റോഡ് ക്യാമറകളിൽ കുടുങ്ങിയതാണ് കേസുകളുടെ എണ്ണം കൂട്ടിയത്. അറബ് വംശജയായ യുവതിയുടെ പേരിലുള്ളതാണ് വാഹനത്തിന്റെ ലൈസൻസ്. ആറു മാസത്തിനുള്ളിൽ പിഴയടച്ചിട്ടില്ലെങ്കിൽ വാഹനം പരസ്യലേലത്തിൽ വിൽക്കുമെന്ന് പൊലീസ് അറിയിച്ചു.
നിരത്തുകളിലെ നിർദിഷ്ട വേഗപരിധിയും കടന്ന് വാഹനം മണിക്കൂറിൽ 80 കി.മീ എത്തിയാൽ പിഴ 3000 ദിർഹമാണ്.കൂടാതെ ഡ്രൈവറുടെ ലൈസൻസിൽ 23 ബ്ലാക്ക്മാർക്കും വീഴും. 60 ദിവസത്തേക്കാണ് ഈ വാഹനം പിടിച്ചെടുക്കുക.
പരിധി കഴിഞ്ഞ് 60 കി.മീറ്റർ വേഗപരിധിയെത്തുന്നവർക്ക് പിഴ 2000 ദിർഹമാണ്.12 ബ്ലാക്ക് മാർക്കും. 30 ദിവസത്തേക്കാണ് വാഹനം പിടിച്ചെടുക്കുന്നത് എന്ന മുന്നറിയിപ്പു നൽകിയിരുന്നു.
https://www.facebook.com/Malayalivartha