പ്രവാസികൾക്ക് മുന്നറിയിപ്പുമായി അധികൃതർ; യുഎഇയിൽ വീസ കാലാവധി കഴിഞ്ഞവർക്കു രാജ്യം വിടാൻ അനുവദിച്ച സമയപരിധി ഈ മാസം 31നു അവസാനിക്കുന്നു, അതിനുമുന്നയി നാടുവിടണമെന്ന് അധികൃതർ

കൊറോണ വ്യാപനത്തെ തുടർന്ന് ദുരിതത്തിലായ പ്രവാസികൾക്ക് നിരവധി ഇളവുകളാണ് നൽകിയിട്ടുള്ളത്. എന്നാൽ ഇതാ യുഎഇയിൽ വീസ കാലാവധി കഴിഞ്ഞവർക്കു രാജ്യം വിടാൻ അനുവദിച്ച സമയപരിധി ഈ മാസം 31നു അവസാനിക്കുന്നതാണ്. നിയമലംഘകരായി കഴിയുന്നവർ ആനുകൂല്യം പ്രയോജനപ്പെടുത്തി നിശ്ചിത തീയതിക്കകം രാജ്യം വിടണമെന്ന് ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് (ഐസിഎ) അഭ്യർഥിക്കുകയുണ്ടായി.
ഇതുവഴി നിയമലംഘകരെ കണ്ടെത്താൻ ഏപ്രിൽ ഒന്നു മുതൽ പരിശോധന ശക്തമാക്കുകയും ചെയ്യുന്നതാണ്. പിടിക്കപ്പെടുന്നവർക്ക് താമസകുടിയേറ്റ നിയമം ലംഘിച്ചതിനുള്ള പിഴ ഉൾപ്പെടെ ശക്തമായ നടപടിയെടുക്കുന്നതാണ്. കോവിഡിനെ തുടർന്നുള്ള യാത്രാ വിലക്കു മൂലം യുഎഇയിൽ കുടുങ്ങിയവർക്ക് രാജ്യം വിടാനുള്ള സാവകാശം പല തവണകളായി ഒരു വർഷത്തിലേറെ അധികൃതർ നീട്ടി നൽകിയിരുന്നു.
വീസ കാലാവധി കഴിഞ്ഞ് അബുദാബി, ഷാർജ, റാസൽഖൈമ വിമാനത്താവളം വഴി പോകുന്നവർ വിമാന ടിക്കറ്റും പാസ്പോർട്ടുമായി 6 മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തി യാത്രാ നടപടികൾ പൂർത്തിയാക്കിയിരിക്കണം. ദുബായ്, അൽമക്തൂം രാജ്യാന്തര വിമാനത്താവളം വഴി പോകുന്നവർ വിമാനത്താവളത്തിലെ ദുബായ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി സെന്ററിൽ യാത്രയ്ക്കു 48 മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്ത് നടപടികൾ പൂർത്തിയാക്കണം.
അതേസമയം കൊവിഡ് വ്യാപനം മൂലം നിര്‍ത്തിവെച്ച രണ്ട് സര്‍വീസുകള്‍ കൂടി എയര്‍ ഇന്ത്യ എക്‌സ്പ്രസ് യുഎഇയില്‍ നിന്ന് പുനരാരംഭിക്കാൻ ഒരുങ്ങുകയാണ്. റാസല്‍ഖൈമ-കോഴിക്കോട്, അല്‍ ഐന്‍-കോഴിക്കോട് എന്നീ സര്‍വീസുകളാണ് നിലവിൽ പുനരാരംഭിക്കുന്നത്.
മാര്‍ച്ച് 31 മുതല്‍ ഒക്ടോബര്‍ 29 വരെ റാസല്‍ഖൈമ-കോഴിക്കോട് സര്‍വീസുകള്‍ ഉണ്ടാകുന്നതാണ്. ജൂലൈ ഒന്നു മുതല്‍ ഒക്ടോബര്‍ 28 വരെ അല്‍ ഐന്‍-കോഴിക്കോട് സര്‍വീസ് നടത്തുന്നതായിരിക്കും. അതേ ദിവസങ്ങളില്‍ കോഴിക്കോട് നിന്ന് തിരിച്ചും സര്‍വീസ് ഉണ്ടാകും. രണ്ട് വിമാന സര്‍വീസുകളിലേക്കും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. നേരത്തെ റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്, കൊച്ചി. തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഴ്ചയില്‍ രണ്ടു വീതം സര്‍വീസുകള്‍ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha