സൗദിയുടെ മുന്നറിയിപ്പ് തള്ളിക്കൊണ്ട് യമനിലെ ഹൂതി വിമതര്‍ സൗദിക്കെതിരായ ആക്രമണങ്ങള്‍ തുടരുന്നു; നജ്റാന്‍ നഗരത്തെ ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൈന്യം തകർത്തു, നടുക്കം മാറാതെ പ്രവാസികൾ
സൗദിയുടെ വെടിനിര്‍ത്തല്‍ മുന്നറിയിപ്പ് തള്ളിക്കൊണ്ട് യമനിലെ ഹൂതി വിമതര്‍ സൗദിക്കെതിരായ ആക്രമണങ്ങള്‍ തുടരുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. നജ്റാന്‍ നഗരത്തെ ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലാണ് എപ്പോൾ സൗദി സൈന്യം തകർത്തത്. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ തകര്‍ത്തതായി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിക്കുകയുണ്ടായി. നജ്റാനിലെ സിവിലിയന്‍മാരെയും സിവിലിയന്‍ കേന്ദ്രങ്ങളെും ലക്ഷ്യം വച്ചുള്ളതായിരുന്നു ഹൂതി മിസൈലെന്നും അദ്ദേഹം പറയുകയുണ്ടായി.
ഹൂതികളുടെ ലക്ഷ്യം സൗദിയുടെ നട്ടെല്ലായ അരാംകൊ എണ്ണകേന്ദ്രം തകർക്കുക എന്നതാണ്. ജിസാനിലെ എണ്ണ കേന്ദ്രത്തിനെതിരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെയാണ് നജ്റാന്‍ ലക്ഷ്യമിട്ട് മിസൈലാക്രമണം ഇപ്പോൾ നടന്നിരിക്കുന്നത്. തെക്കല്‍ സൗദി നഗരമായ ജസാനിനു നേരെയുണ്ടായ ആക്രമണത്തില്‍ എണ്ണ ഉല്‍പ്പാദന വിതരണ കേന്ദ്രത്തിന് തീപ്പിടിക്കുകയായിരുന്നു. സൗദി ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള അരാംകോ എണ്ണക്കമ്പനിയുടേതാണ് ജിസാനില്‍ ആക്രമണത്തിനിരയായത്.
എന്നാൽ ഇതിനുപിന്നാലെ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല. ജിസാനിലെയും നജ്റാനിലെയും സര്‍വകലാശാലകളെ ലക്ഷ്യമിട്ട് നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളും തങ്ങള്‍ തകര്‍ത്തതായി സഖ്യസേന അവകാശപ്പെടും ചെയ്തു. യമന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് ജിസാന്‍ എന്നത്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹൂതി വിമതര്‍ ഏറ്റെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. വിവിധ സൗദി കേന്ദ്രങ്ങള്‍ക്കു നേരെ 18 ഡ്രോണ്‍ ആക്രമണങ്ങളും എട്ട് ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളും നടത്തിയതായാണ് ഹൂതികളുടെ അവകാശവാദം എന്നത്.
അതേസമയം ആറ് വര്‍ഷമായി തുടരുന്ന യമന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി ഹൂത്തി വിമതരുമായി വെടിനിര്‍ത്തല്‍ കരാറിന് ഒരുക്കമാണെന്ന് സൗദി അറേബ്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു. സൗദി വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദാണ് ഹൂതികള്‍ അംഗീകരിക്കുകയാണെങ്കില്‍ വെടിനിര്‍ത്താനുള്ള സന്നദ്ധത പ്രഖ്യാപിച്ചത്. യുഎന്നിന്റെ മേല്‍നോട്ടത്തിലുള്ള വെടിനിര്‍ത്തല്‍ കരാറിന് സന്നദ്ധമാണെന്നാണ് സൗദി അപ്പോൾ അറിയിച്ചത്.
ഇതിന്റെ ഭാഗമായി സനാ വിമാനത്താവളം തുറക്കല്‍, ഹുദൈദ തുറമുഖം വഴി ഭക്ഷണവും ഇന്ധനവും ഇറക്കുമതി ചെയ്യല്‍ തുടങ്ങിയവ അനുവാദിക്കുമെന്ന് സൗദി അറിയിച്ചിരുന്നു. അതോടൊപ്പം പ്രശ്‌നത്തിന് സമാധാനപരമായ പരിഹാരം കണ്ടത്തുന്നതിനായി ഹൂതികളുമായി ചര്‍ച്ചകള്‍ നടത്താനും സൗദി സന്നദ്ധത അറിയിച്ചു. എന്നാൽ ഇതൊന്നും വകവെയ്ക്കാതെയാണ് ഹൂതി വിമതർ ഇത്തരത്തിൽ സൗദിക്കെതിരെ ആക്രമണം തുടരുന്നത്.
https://www.facebook.com/Malayalivartha