മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യത; യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി അധികൃതർ; ദേശീയ കാലാവസ്ഥാ കേന്ദ്രം ഞായറാഴ്ച അറിയിച്ചു

യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് ഞായറാഴ്ച അറിയിച്ചു. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യത.ഞായറാഴ്ച വൈകിട്ട് അഞ്ചു മണി മുതല്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണി വരെയാണ് ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.
തിരമാലകള്‍ നാലു മുതല്‍ എട്ട് അടി വരെ ഉയരാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് മൂടല്‍മഞ്ഞിന് സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ശാര്‍ജയിലെ ദിബ്ബ അല്‍ ഹിസന്‍, ഖോര്‍ ഫകാന്‍, ഫുജൈറയിലെ അല്‍ ബിദ്യ എന്നിവിടങ്ങളില്‍ അതിരാവിലെ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടിരുന്നു.
അതോടൊപ്പം തന്നെ ഖത്തറില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇവിടങ്ങളില്‍ ദൂരകാഴ്ച്ച പരിധി കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം.വൈകിട്ടോടെ കടലില്‍ തിരമാലകള്‍ ഉയര്‍ന്നു പൊങ്ങാന്‍ സാധ്യതയുണ്ട്.
കടലില്‍ പോകുന്നതിനുള്ള മുന്നറിയിപ്പ് വൈകിട്ടോടെ നിലവില്‍ വരും. ഖത്തറിലെ താപ നില ഉയരുന്നതുമായി ബന്ധപ്പെട്ട പ്രകടമായ വ്യത്യാസങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. ദൂരക്കാഴ്ച പരിധി നാല് മുതല്‍ എട്ടു കിലോമീറ്റര്‍ വരെ. ദോഹയില്‍ ഇന്നനുഭവപ്പെടുന്ന പരമാവധി താപ നില മുപ്പത്തിയാറ് ഡിഗ്രി സെല്‍ഷ്യസ്.
https://www.facebook.com/Malayalivartha