കർഫ്യൂവിൽ വലഞ്ഞ് പ്രവാസികൾ; നിയന്ത്രണം ശക്തമായിരുന്ന കാലത്തേതിനു സമാനമാണ് ഇപ്പോഴത്തെ അവസ്ഥ, ദിവസം തൊട്ട് വൈകിട്ട് 6 മുതൽ രാവിലെ 5 വരെയാക്കി, കൊറോണ വൈറസ് വ്യാപനം ഒഴിയാതെ കുവൈറ്റ് കടുത്ത നിയന്ത്രണങ്ങളിലേക്ക്

കൊറോണ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കുവൈറ്റ്. കോവിഡ് പ്രതിരോധ ഭാഗമായുള്ള നിയന്ത്രണം ജനജീവിതത്തെ സാരമായി ബാധിക്കുന്നതായി റിപ്പോർട്ട്. മാസങ്ങൾ നീണ്ട കർഫ്യൂവും ലോക്ഡൗണും ഒഴിവാക്കി രാജ്യം സാധാരണഗതിയിലേക്ക് നീങ്ങുന്ന അവസ്ഥയിലാണ് വീണ്ടും കർഫ്യൂ ഏർപ്പെടുത്തിയത്. ഇതുമൂലം നിരധിപേരുടെ തൊഴിലിനേയും സാധാരണ ജീവിതത്തെയും സാരമായി ബാധിച്ചതായി അധികൃതർ.
കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിലായിരുന്നു ഇത്തരത്തിൽ നടപടി സ്വീകരിച്ചത്. നിയന്ത്രണം ശക്തമായിരുന്ന കാലത്തേതിനു സമാനമാണ് ഇപ്പോഴത്തെ നില. വൈകിട്ട് 5മുതൽ രാവിലെ 5 വരെയുണ്ടായിരുന്ന കർഫ്യൂ കഴിഞ്ഞ ദിവസം തൊട്ട് വൈകിട്ട് 6 മുതൽ രാവിലെ 5 വരെയാക്കിയിട്ടുമുണ്ട്. വ്യാപാരകേന്ദ്രങ്ങൾ വൈകുന്നേരത്തോടെ അടച്ചിടും. യാത്രാനുമതി പകൽ മാത്രം. റസ്റ്ററന്റുകളിലും കഫേകളിലും ഡെലിവറി സംവിധാനം മാത്രം. ജനജീവിതം ദുസ്സഹമായ അവസ്ഥയാണിപ്പോൾ.
അതേസമയം പ്രവാസികള്‍ക്ക് കുവൈറ്റിലേക്ക് തിരികെ പ്രവേശിക്കണമെങ്കില്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ എടുത്തിരിക്കണമെന്ന നിബന്ധന വന്നേക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട ആലോചനകള്‍ നടന്നുവരികയാണെന്ന് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. വിദേശികള്‍ക്ക് കുവൈറ്റില്‍ പ്രവേശിക്കാന്‍ കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഇതുകൂടാതെ രാജ്യത്ത് വാക്സിനേഷന്‍ കാംപയിന്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ പുറത്തുനിന്ന് എത്തുന്നവര്‍ കൂടി വാക്സിനെടുത്തെങ്കില്‍ മാത്രമേ ഒരു സമൂഹമെന്ന നിലയ്ക്കുള്ള പ്രതിരോധ ശേഷി (ഹേഡ് ഇമ്മ്യൂണിറ്റി) കൈവരിക്കാനാവൂ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തേ കൊവിഡ് വാക്സിന്‍ എടുത്തവരെ ഹോട്ടല്‍ ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
രണ്ട് ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കുകയും രണ്ടാമത്തെ ഡോസ് എടുത്ത ശേഷം രണ്ടാഴ്ച പിന്നിടുകയും ചെയ്തവരെയും ഒന്നാമത്തെ ഡോസ് വാക്‌സിന്‍ എടുത്ത് അഞ്ചാഴ്ച പിന്നിട്ടവരെയും ഹോട്ടല്‍ ക്വാറന്റൈന്‍ നിബന്ധനയില്‍ നിന്ന് ഒഴിവാക്കുമെന്നായിരുന്നു റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നത്. ഇതോടൊപ്പം താനെ നിലവില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് കുവൈറ്റ്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഫെബ്രുവരി ഏഴിന് പ്രഖ്യാപിച്ച നിരോധനം ഇതുവരെ നീക്കിയിട്ടില്ല.
https://www.facebook.com/Malayalivartha