സൗദി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാരെ നാട്ടിൽ എത്തിച്ചു; കേരള സര്‍ക്കാരിന്റെയും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി, ആഭ്യന്തര വിമാന യാത്ര ചെയ്തും കിലോമീറ്ററുകള്‍ താണ്ടി റോഡ് മാര്‍ഗവുമൊക്കെയായി ജിദ്ദയില്‍ എത്തിയപ്പോഴാണ് സര്‍വിസ് മുടങ്ങിയത്

കഴിഞ്ഞ ദിവസം ജിദ്ദ – കൊച്ചി സൗദിയ വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാരില്‍ ഭൂരിപക്ഷം പേരെയും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലിനെ തുടര്‍ന്ന് നാട്ടിലേക്കയച്ചതായി റിപോർട്ട്. കേരള സര്‍ക്കാരിന്റെയും ഇന്ത്യന്‍ എംബസിയുടെയും എന്‍.ഒ.സിയോടെ സൗദി സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അനുമതി സര്‍വിസിന് നല്‍കിയിട്ടും ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ അവസാന നിമിഷം അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 12.20 ന് പുറപ്പെടേണ്ടിയിരുന്ന സൗദിയ വിമാന സര്‍വീസ് ഉടനടി നിർത്തിവച്ചത്.
നാട്ടിൽ എത്തിച്ചേരാൻ സൗദി അറേബ്യയില്‍ പടിഞ്ഞാറന്‍ പ്രവിശ്യയിലെ പല ഭാഗങ്ങളില്‍ നിന്നും ആഭ്യന്തര വിമാന യാത്ര ചെയ്തും കിലോമീറ്ററുകള്‍ താണ്ടി റോഡ് മാര്‍ഗവുമൊക്കെയായി ജിദ്ദയില്‍ എത്തിയപ്പോഴാണ് സര്‍വിസ് മുടങ്ങിയതായി യാത്രക്കാര്‍ അറിയുന്നത് പോലും. വിവിധ ട്രാവല്‍ ഏജന്റുകള്‍ മുഖേന ടിക്കറ്റിനു പണം നല്കിയിരുന്നവരാണ് ഈ യാത്രക്കാർ. ഇരുനൂറിലധികം പേരാണ് ഈ ചാര്‍ട്ടേഡ് വിമാനത്തില്‍ ബുക്കിംഗ് നടത്തിയിരുന്നത് തന്നെ. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലത്തിന്റെ നിര്‍ദേശ പ്രകാരം കോണ്‍സല്‍ ഹംന മറിയവും വൈസ് കോണ്‍സല്‍ മാലതിയും വെള്ളിയാഴ്ച വിമാനത്തവാളത്തില്‍ എത്തി യാത്രക്കാര്‍ക്ക് ആവിശ്യമായ സഹായങ്ങള്‍ നല്‍കി.
ദാദാഭായ് ട്രാവല്‍സ് മാനേജര്‍ മുഹമ്മദ് അബൂബക്കര്‍, ഒ.ഐ.സി.സി ജിദ്ദ കമ്മിറ്റി പ്രവര്‍ത്തക സമിതി അംഗം സമീര്‍ നദവി എന്നിവരുടെ സംയുക്ത സഹായത്തോടെയാണ് യാത്രക്കാരില്‍ ഇരുപതോളം പേരെ വെള്ളിയാഴ്ച്ച രാത്രി എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്കയച്ചത് .
സൗദി എയര്‍ലൈന്‍സ് എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ നിന്നും യാത്രക്കാരെ ഇന്ത്യന്‍ സ്‌കൂള്‍ വാഹനത്തില്‍ ജിദ്ദയിലെ റെസ്റ്റോറന്റില്‍ എത്തിച്ച് ഭക്ഷണം നല്‍കി തിരിച്ച് നോര്‍ത്ത് ടെര്‍മിനലില്‍ എത്തിച്ച് പ്രത്യേക കൗണ്ടര്‍ ഒരുക്കി എയര്‍ ഇന്ത്യയുടെ മുബൈ വഴി തിരുവന്തപുരത്തേക്കുള്ള വിമാനത്തിലാണ് ഇവരെ കയറ്റി അയച്ചത്.അതെ സമയം അവശേഷിച്ച യാത്രക്കാരില്‍ ചിലര്‍ എമിറേറ്റ്സ് വിമാനത്തില്‍ ബാംഗ്ലൂരിലേക്കും ചിലര്‍ കോഴിക്കോട്ടേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിലും യാത്ര ചെയ്തു.
https://www.facebook.com/Malayalivartha