യുഎഇയില്‍ 2,128 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം; രാജ്യത്ത് ചികിത്സയിലായിരുന്ന 2,243 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 24 മണിക്കൂറിനിടെ നാല് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു

യുഎഇയില്‍ 2,128 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ചികിത്സയിലായിരുന്ന 2,243 പേര്‍ രോഗമുക്തി നേടിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. 24 മണിക്കൂറിനിടെ നാല് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,30,734 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയിരിക്കുന്നത്.
ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 4,55,197 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 4,38,706 പേരാണ് ഇതിനോടകം രോഗമുക്തരായത്. 1,481 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു .നിലവില്‍ രാജ്യത്ത് 15,010 കൊവിഡ് രോഗികളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.
അതേസമയം മാനില്‍ 2,249 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്കുകളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,56,087 ആയി ഉയര്‍ന്നിരിക്കുകയാണ്. 72 മണിക്കൂറിനിടെ 1,654 പേര്‍ കൂടി രോഗമുക്തി നേടിയിരിക്കുന്നു.
കഴിഞ്ഞ 72 മണിക്കൂറിനിടെ 11 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തന്നെ. ഇതോടെ ഒമാനില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,661 ആയി ഉയരുകയുണ്ടായി. ഇതുകൂടാതെ1,42,420 പേരാണ് ഇതുവരെ രോഗമുക്തരായത്. 91 ശതമാനമാണ് രാജ്യത്തെ ഇപ്പോഴത്തെ രോഗമുക്തി നിരക്ക് ഉള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 65 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 466 രോഗികള്‍ ഇപ്പോള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 145 പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിവരുന്നു.
https://www.facebook.com/Malayalivartha