മദീനയില്‍ നോമ്പുതുറ സമയം അറിയിക്കാനായി വീണ്ടും പീരങ്കി വെടി മുഴങ്ങുന്നു

പ്രവാചക നഗരിയില്‍ നോമ്പുതുറ സമയം അറിയിക്കാനായി ഇന്നു മുതല്‍ പീരങ്കി വെടി പൊട്ടും. 20 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് മദീനയില്‍ നോമ്പു തുറക്കാനായി പീരങ്കി വെടി ശബ്ദം വീണ്ടും മുഴങ്ങുന്നത്.
ഈ വര്‍ഷത്തെ റമദാന് നോമ്പ് തുറക്കുന്നത് വിശ്വാസികളെ അറിയിക്കുന്നതിനായി മദീനയില്‍ പീരങ്കി വെടിക്ക് സൗദി ഭരണാധീകാരി സല്‍മാന്‍ രാജാവ് അനുമതി നല്‍കുകയായിരുന്നു. മക്കയില്‍ പീരങ്കി വെടി തുടരുന്നതിനു സമാനമായി മദീനയിലും വേണമെന്നുള്ള വിശ്വാസികളുടെ ആഗ്രഹം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന് കത്തയക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കിരീടാവകാശിയുടെ ശിപാര്‍ശയില്‍ സല്‍മാന്‍ രാജാവ് അനുമതി നല്‍കുകയായിരുന്നു. പണ്ടു മാസപ്പിറവി ദൃശ്യമാകുമ്പോഴും നോമ്പുതുറ സമയം അറിയിക്കുന്നതിനും പീരങ്കി വെടി മുഴക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha