Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

മൊത്തം ജനസംഖ്യയുടെ തൊഴിലില്ലായ്മ നിരക്ക് 2020 നാലാം പാദത്തിൽ 7.4 ശതമാനമായി കുറഞ്ഞു ; സൗദി തൊഴിൽ വിപണിയിലെ സ്ഥിതിവിവരക്കണക്കുകൾ പുറത്ത്.

01 APRIL 2021 11:45 AM IST
മലയാളി വാര്‍ത്ത

സൗദി തൊഴിൽ വിപണിയിലെ സ്ഥിതിവിവരക്കണക്കുകൾ പുറത്ത്. 2020 നാലാം പാദത്തിലെ തൊഴിൽ വിപണിയിലെ സ്ഥിതിവിവരക്കണക്കുകൾ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിറ്റിക്സ് (ഗസ്റ്റാറ്റ്) പുറത്തുവിടുകയായിരുന്നു.

ലേബർ ഫോഴ്സ് സർവേ പ്രകാരം മൊത്തം ജനസംഖ്യയുടെ തൊഴിലില്ലായ്മ നിരക്ക് 2020 നാലാം പാദത്തിൽ 7.4 ശതമാനമായി കുറയുകയും ചെയ്തു. 2020 മൂന്നാം പാദത്തിൽ ഇത് 8.5 ശതമാനമായി ഉയരുകയും ചെയ്തു .

15 വയസ്സിനു മുകളിലുള്ള സൗദികൾക്കും വിദേശികൾക്കുമിടയിൽ നടത്തിയ സർവ്വേ അടിസ്ഥാനമാക്കിയായിരുന്നു കണക്ക് പുറത്തുവിട്ടിട്ടുള്ളത്. 15 വയസ്സിനു മുകളിലുള്ള പുരുഷന്മാരും സ്ത്രീകളുമടങ്ങിയ സൗദി പൗരൻമാരുടെ തൊഴിലില്ലായ്മാ നിരക്ക് 2020 നാലാം പാദത്തിൽ 12.6 ശതമാനമായി കുറഞ്ഞു.

ഇതേ വർഷം മൂന്നാം പാദത്തിൽ ഇത് 14.9 ശതമാനമായി ഉയർന്നു . എന്നാൽ അതേ സാഹചര്യത്തിൽ, 2020 നാലാം പാദത്തിലെ ലേബർ ഫോഴ്സ് സർവേയുടെ കണക്കനുസരിച്ച് സൗദി അറേബ്യയിലെ മൊത്തം പുരുഷൻമാരുടെ തൊഴിലില്ലായ്മ നിരക്ക് 4.0 ശതമാനമായി കുറഞ്ഞുവെന്ന് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു . അതേ വർഷം മൂന്നാം പാദത്തിൽ പുരുഷൻമാരുടെ തൊഴിലില്ലായ്മ നിരക്ക് 4.4 ശതമാനായി ഉയരുകയായിരുന്നു.

സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 2020 മൂന്നാം പാദത്തിൽ 24.6 ശതമാനത്തിൽ നിന്ന് നാലാം പാദത്തിൽ 20.2 ശതമാനമായി കുറഞ്ഞു. സൗദി പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 2020 നാലാം പാദത്തിൽ 7.1 ശതമാനത്തിലെത്തി.

ഇതേ വർഷം മൂന്നാം പാദത്തിൽ 7.9 ശതമാനമായിരുന്നു സൗദി പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക്. 2020 നാലാം പാദത്തിൽ സൗദി സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 30.2 ശതമാനത്തിൽ നിന്ന് 24.4 ശതമാനം രേഖപ്പെടുത്തി.


2020 ലെ നാലാം പാദത്തിൽ മൊത്തം ജനസംഖ്യയുടെ (15 വയസ്സിനു മുകളിലുള്ള സൗദി, വിദേശി) തൊഴിലാളി പങ്കാളിത്ത നിരക്ക് 61.0 ശതമാനമായി ഉയർന്നതായും സർവേ ഫലങ്ങൾ വെളിപ്പെടുത്തി. അതേ വർഷം മൂന്നാം പാദത്തിൽ ഇത് 59.5 ശതമാനമായിരുന്നു.

കൂടാതെ, 2020 ലെ നാലാം പാദത്തിൽ മൊത്തം പുരുഷ ജനസംഖ്യയുടെ (15 വയസും അതിൽ കൂടുതലുമുള്ള) തൊഴിൽ മേഖലയിലെ പങ്കാളിത്ത നിരക്ക് 80.6 ശതമാനത്തിലെത്തിയതായി ഫലങ്ങൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ പാദത്തിൽ ഇത് 79.4 ശതമാനമായിരുന്നു.

15 വയസും അതിൽ കൂടുതലുമുള്ള മൊത്തം സ്ത്രീകളുടെ തൊഴിൽ ശക്തി പങ്കാളിത്ത നിരക്ക് 2020 നാലാം പാദത്തിൽ 32.1 ശതമാനത്തിലെത്തി. അതേ വർഷം മൂന്നാം പാദത്തിൽ ഇത് 30.0 ശതമാനമായിരുന്നു.


15 വയസും അതിൽ കൂടുതലുമുള്ള സൗദി പുരുഷന്മാരുടെയും സ്ത്രീകളുടെയും തൊഴിൽ പങ്കാളിത്ത നിരക്ക് 2020 നാലാം പാദത്തിൽ 51.2 ശതമാനത്തിലെത്തി. കഴിഞ്ഞ പാദത്തിൽ ഇത് 49.0 ശതമാനമായിരുന്നു.

എന്നാൽ മൂന്നാം പാദത്തിൽ സൗദി പുരുഷന്മാരുടെ സാമ്പത്തിക പങ്കാളിത്ത 66.0 ശതമാനത്തിൽ നിന്ന് 68.5 ശതമാനമായി ഉയർന്നു. സൗദി സ്ത്രീകളിലെ തൊഴിൽ സേന പങ്കാളിത്ത നിരക്ക് മുൻ പാദത്തിലെ 31.3 ശതമാനത്തിൽ നിന്ന് 33.2 ശതമാനമായി ഉയർന്നു.

ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിറ്റിക്സ് രണ്ട് ഡാറ്റാ ഉറവിടങ്ങൾ ഉപയോഗിച്ചാണ് ലേബർ മാർക്കറ്റ് സ്ഥിതിവിവരക്കണക്കുകൾ ഉണ്ടാക്കിയിരിക്കുന്നത്. ലേബർ ഫോഴ്സ് സർവേ (എൽഎഫ്എസ്) ആണ് പ്രധാന ഉറവിടം.

ഓരോ പാദത്തിലും 33,000 വീടുകളിലാണ് സർവേ നടത്തിയിട്ടുള്ളത്. മറ്റൊരു ഉറവിടം എൽഎഫ്എസ് ഫലങ്ങൾ ക്രോസ് വാലിഡേറ്റ് ചെയ്യുന്നതിനും പൂർത്തിയാക്കുന്നതിനുമായി വിവിധ സർക്കാർ ഏജൻസികളിൽ നിന്നുള്ള അഡ്മിനിസ്ട്രേറ്റീവ് ഡാറ്റയാണ് ഉപയോഗിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (4 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (5 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (5 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (5 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (5 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (5 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (6 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (6 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (8 hours ago)

Malayali Vartha Recommends