സൗദിയില്‍ ഇഖാമ കാലാവധി അഞ്ച് വര്‍ഷമായി ഉയര്‍ത്തുന്നു

സൗദിയില്‍ വിദേശികളുടെ തിരിച്ചറിയല്‍ രേഖയായ ഇഖാമ കാലാവധി 5 വര്‍ഷമായി ഉയര്‍ത്തുന്നു: പുതിയ സംവിധാനം ഒക്ടോബര്‍ 14 നു പ്രാബല്യത്തില്‍ വരും. സൗദിയിലെ വിദേശികളുടെ താമസ രേഖയായ ഇഖാമയുടെ കാലാവധി 5 വര്‍ഷമായി ഉയര്‍ത്താനും ഇഖാമയുദെ പേര് മാറ്റാനും സൗദി ജവാസാത്ത് തീരുമാനിച്ചു.ഇഖാമയുടെ കാലാവധി നീട്ടല്‍, പേരുമാറ്റം തുടങ്ങിയ ജവാസാത്തിന്റെ വിവിധ പരിഷ്‌കരണ പദ്ധതികള്‍ക്കു കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ തുടക്കം കുറിച്ചു.
നിലവിലുള്ള ഇഖാമ എന്ന പേരിനു പകരം വിദേശിയുടെ തിരിച്ചറിയല്‍ കാര്‍ഡ് എന്ന അര്‍ഥം വരുന്ന ഹവിയ്യത് മുഖീം എന്ന പേരിലായിരിക്കും ഇഖാമ ഇനി അറിയപ്പെടുക. വരുന്ന ഒക്ടോബര്‍ 14 മുതലാണ് പുതിയ സംവിധാനം നിലവില്‍ വരിക.
ഇഖാമയുടെ കാലാവധി 5 വര്‍ഷമായി ഉയര്‍ത്തിയെങ്കിലും തൊഴിലാളിയുടെയും തൊഴിലുടമയുടെയും സൗകര്യാര്‍ഥം ഒരു വര്‍ഷത്തേക്കും രണ്ട് വര്‍ഷത്തേക്കും താമസ രേഖ പുതുക്കാവുന്നതാണെന്ന് ജവാസാത്ത് അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങള്‍ പൂര്‍ണമായും ഇലക്ട്രോണിക് രീതിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ആവിഷ്‌ക്കരിക്കുന്നതെന്ന് ജവാസാത്ത് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha