Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

കോവിഡ് സാഹചര്യത്തിൽ നിരവധി പദ്ധതികൾക്ക് രൂപം നൽകി; ഇപ്പോൾ ആ ലക്ഷ്യത്തിലേക്ക് യു എഇ; ഭക്ഷ്യോൽപാദന രംഗത്തു സ്വയംപര്യാപ്തത നേടാനും വിതരണശൃംഖല കാര്യക്ഷമമാക്കാനുമുള്ള പദ്ധതികൾ ശക്തമാക്കി

02 APRIL 2021 12:55 PM IST
മലയാളി വാര്‍ത്ത

യു എഇയുടെ വമ്പൻ നീക്കം.ഭക്ഷ്യോൽപാദന രംഗത്തു സ്വയംപര്യാപ്തത നേടാനും വിതരണശൃംഖല കാര്യക്ഷമമാക്കാനുമുള്ള പദ്ധതികൾ ശക്തമാക്കിയിരിക്കുകയാണ് യുഎഇ. കോവിഡ് സാഹചര്യത്തിൽ നിരവധി പദ്ധതികൾക്ക് രൂപം നൽകിയിരുന്നു.

എന്നാൽ ഇവ കൂടുതൽ വേഗത്തിൽ നടപ്പാക്കാൻ എമിറേറ്റ്സ് ഫുഡ് സെക്യൂരിറ്റി കൗൺസിൽ തീരുമാനിച്ചു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി കൃഷി വിപുലമാക്കും. സൂയസ് കനാൽ പ്രതിസന്ധിയും ഭക്ഷ്യലഭ്യതയെ ഒരു പരിധിവരെ ബാധിച്ചിരുന്നു.

ഭക്ഷ്യസുരക്ഷാ സമിതിയുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ കർമപരിപാടികൾക്ക് ഉടൻ തുടക്കമാകുമെന്ന് യുഎഇ ഭക്ഷ്യ-ജലസുരക്ഷാ സഹമന്ത്രി മറിയം അൽ മഹൈരി വ്യക്തമാക്കി ഭക്ഷ്യോൽപാദന-സംസ്കരണ രംഗത്ത് ആശ്രിതത്വം പൂർണമായും ഒഴിവാക്കും.

ഇതിനായി അടുത്ത 50 വർഷത്തേക്കുള്ള പദ്ധതികൾക്കു രൂപം നൽകി സമയബന്ധിതമായി നടപ്പാക്കും. ലോകത്തെ പ്രമുഖ ഭക്ഷ്യസംഭരണ കേന്ദ്രമായി യുഎഇയെ മാറ്റുമെന്നും വ്യക്തമാക്കി.

സാമ്പത്തിക മന്ത്രാലയം, പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ഊർജ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ദുബായ് മുനിസിപ്പാലിറ്റി, ഷാർജ ഹെൽത്ത് അതോറിറ്റി, റാസൽഖൈമ എൻവയൺമെന്റ് പ്രൊട്ടക്‌ഷൻ ആൻഡ് ഡവലപ്മെന്റ് അതോറിറ്റി, ഫുജൈറ മുനിസിപ്പാലിറ്റി പ്രതിനിധികളും പങ്കെടുക്കുകയും ചെയ്തു .



പ്രാദേശിക കാർഷിക മേഖലയുടെ വികസനം, വെള്ളം, ഊർജം എന്നിവയുടെ ലഭ്യത, നൂതന ജലസേചനം, വിദേശ നിക്ഷേപം, ഭക്ഷ്യസംഭരണം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾക്കാണു രൂപം നൽകിയത്.

തരിശുഭൂമി കൃഷിയോഗ്യമാക്കാൻ ഇന്റർനാഷനൽ സെന്റർ ഫോർ ബയോസാലൈൻ അഗ്രിക്കൾചറിന്റെ (ഐസിബിഎ) നേതൃത്വത്തിൽ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും. കാലാവസ്ഥാ വെല്ലുവിളികളെ അതിജീവിക്കാൻ കൂടുതൽ ഹരിതഗൃഹങ്ങൾ സ്ഥാപിക്കും.


ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള കർമപരിപാടികൾക്ക് ഇന്ത്യയുമായും ധാരണയായി. കോവിഡ് പ്രതിസന്ധിയിലും കഴിഞ്ഞ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ഇന്ത്യ-യുഎഇ വ്യാപാര ഇടപാടിൽ 43% വർധനയുണ്ടെന്നാണ് റിപ്പോർട്ട്.

ഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി പൂർണ സജ്ജമാകുന്നതോടെ വ്യാപാര ഇടപാടിൽ വൻ മുന്നേറ്റമുണ്ടാകും. ഭക്ഷ്യ ഇടനാഴിക്ക് ഇന്ത്യയിൽ യുഎഇ 700 കോടി ഡോളറിന്റെ നിക്ഷേപം നടത്തുന്നതായാണു റിപ്പോർട്ട്. 20 ലക്ഷം കർഷകർക്ക് നേട്ടമാകും. 2 ലക്ഷം തൊഴിലവസരങ്ങളുണ്ടാക്കും.


പുതുതലമുറയെ കാർഷിക പദ്ധതികളിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾക്കും യുഎഇ തുടക്കമിട്ടു. ഉപ്പുകലർന്ന മണ്ണിലെ കൃഷി, നൂതന കാർഷിക രീതികൾ, ചുരുങ്ങിയ തോതിലുള്ള ജലസേചനം, എന്നിവയിലെല്ലാം പരിശീലനം നൽകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (4 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (5 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (5 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (5 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (5 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (5 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (6 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (6 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends