Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

റമസാൻ പ്രമാണിച്ച് യുഎഇയിൽ 25 മുതൽ 75% വരെ വിലക്കുറവിൽ സാധനങ്ങൾ; 30,000ത്തിലേറെ ഉൽപന്നങ്ങൾക്ക് ഈ മാസം 13 മുതൽ‍ വിലക്കുറവ് പ്രഖ്യാപിച്ചു, വിവിധ എമിറേറ്റുകളിലെ ഉപഭോക്തൃ സഹകരണ സംഘങ്ങൾ, സൂപ്പർ, ഹൈപ്പർമാർക്കറ്റുകൾ എന്നിവയുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാ‌ണ് തീരുമാനമെന്ന് സാമ്പത്തിക മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം

06 APRIL 2021 05:16 PM IST
മലയാളി വാര്‍ത്ത

യുഎഇയിൽ റമസാൻ പ്രമാണിച്ച് ഏവർക്കും ആശ്വാസം പകർന്ന് 30,000ത്തിലേറെ ഉൽപന്നങ്ങൾക്ക് ഈ മാസം 13 മുതൽ‍ വിലക്കുറവ് പ്രഖ്യാപിക്കുകയുണ്ടായി. രാജ്യത്തുടനീളമുള്ള 894 ഔട്‌ലെറ്റുകളിൽ 25 മുതൽ 75% വരെ വിലക്കുറവിൽ സാധനങ്ങൽ ലഭ്യമാകുമെന്ന് സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി.‌ വിവിധ എമിറേറ്റുകളിലെ ഉപഭോക്തൃ സഹകരണ സംഘങ്ങൾ, സൂപ്പർ, ഹൈപ്പർമാർക്കറ്റുകൾ എന്നിവയുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാ‌ണ് തീരുമാനമെന്ന് സാമ്പത്തിക മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടർ മർവാൻ അൽ സബൂസി പറയുകയുണ്ടായി.

അതായത് അവശ്യസാധനങ്ങൾ ഉൾപ്പെടുത്തി 50, 140 ദിർഹം വിലയുള്ള റമസാൻ കിറ്റും ഇതിനോടൊപ്പം തന്നെ സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ തിരക്കു കുറയ്ക്കുന്നതിനു ഓൺലൈൻ ഷോപ്പിങ് സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നു മർവാൻ സൂചിപ്പിച്ചു. റമസാൻ വിപണിയിലെ വിലവർധന തടയാൻ സാമ്പത്തിക മന്ത്രാലയം രംഗത്ത് എത്തി. സ്ഥാപനങ്ങൾ വ്യാപാര നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതാണ്. പരസ്യപ്പെടുത്തിയ വിലയിൽ വിൽപന നടത്തുക, ഉപഭോക്താവിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന ഉൽപന്നങ്ങൾ നൽകുക തുടങ്ങിയവയാണ് നിർദേശങ്ങൾ.

ഇതുകൂടാതെ കർശന നിരീക്ഷണവും പരിശോധനകളും ഉണ്ടാകും. അരി, ധാന്യപ്പൊടികൾ, മാംസം, മത്സ്യം, പഞ്ചസാര, പാനീയങ്ങൾ തുടങ്ങിയവയുടെ വില കൂടാതിരിക്കാൻ നടപടി സ്വീകരിക്കുന്നതായിരിക്കും. പഴങ്ങളും പച്ചക്കറിയും കൂടുതലായി ഇറക്കുമതി ചെയ്യുകയും ചെയ്യുമെന്ന് അറിയിച്ചു. റമസാൻ മാസത്തിൽ 420 പരിശോധനകൾ നടത്താൻ മന്ത്രാലയം തീരുമാനിച്ചു. നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് അറിയിക്കാം. ഫോൺ: 8001 222.

അതോടൊപ്പം തന്നെ റമദാന്‍ പ്രമാണിച്ച് 650 ലേറെ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ച് ഖത്തറും രംഗത്ത് എത്തി. വിലക്കുറവ് ലഭിക്കുന്ന സാധനങ്ങളുടെ പട്ടിക ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിടുകയുണ്ടായി. രാജ്യത്തെ പ്രമുഖ ഷോപ്പിങ് മാളുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഏപ്രില്‍ അഞ്ചിന് നിലവില്‍ വന്ന വിലക്കുറവ് റമദാന്‍ മാസം അവസാനിക്കുന്നതുവരെ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.

റമദാനില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന അടിസ്ഥാന ഉല്‍പ്പന്നങ്ങളാണ് വിലക്കുറവിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടവയില്‍ ഏറെയും. ധാന്യപ്പൊടികള്‍, പഞ്ചസാര, അരി, പാസ്ത, കോഴി, എണ്ണ, പാല്‍ തുടങ്ങി ഭക്ഷ്യ സാധനങ്ങള്‍ക്കു പുറമെ, റമദാനില്‍ കൂടുതലായി ഉപയോഗിക്കുന്ന ചില ഭക്ഷ്യേതര വസ്തുക്കള്‍ക്കും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (1 hour ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (1 hour ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (2 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (2 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (2 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (2 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (2 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (3 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (3 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (5 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (5 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (5 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (6 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (6 hours ago)

Malayali Vartha Recommends