യാചനക്കെതിരെ കര്‍ശന നടപടികളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

റമദാനില്‍ രാജ്യത്ത് വ്യപകമാവുന്ന യാചനക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നു. റമദാനില്‍ വിശ്വാസികള്‍ കൈയയച്ച് ദാനം ചെയ്യുന്നത് മുതലെടുക്കാന്‍ വിദേശ രാജ്യങ്ങളില്‍നിന്ന് യാചനക്കായി എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ ശക്തമായ നടപടികളുമായി രംഗത്തത്തെിയത്. യാചന കുറ്റകരമാണെന്നും വിദേശികളായ യാചകരെ പിടികൂടിയാല്‍ ഉടന്‍ നാടുകടത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത് രാജ്യത്തിന്റെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും വിശ്വാസത്തിനും എതിരാണ്. പണം കുറുക്കുവഴിയിലൂടെ സമ്പാദിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും അധ്വാനത്തിലൂടെ പണം സമ്പാദിക്കാനാണ് മതം നിര്‍ദേശിക്കുന്നതെന്നും അണ്ടര്‍ സെക്രട്ടറി പറഞ്ഞു.
ആരെങ്കിലും യാചന നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 112 എന്ന നമ്പറില്‍ സുരക്ഷാ വിഭാഗവുമായി ബന്ധപ്പെടണം. യാചകരെ പിടികൂടുന്നതിനുവേണ്ടി ഇഖാമ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കീഴില്‍ പ്രത്യേക പരിശോധക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യാചന നടത്തുന്നവരെ പിടികൂടിയാല്‍ അവരുടെ സ്‌പോണ്‍സര്‍മാരുടെ സ്‌പോണ്‍സര്‍ഷിപ് റദ്ദാക്കാന്‍ ആഭ്യന്തമന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അസ്സബാഹും അണ്ടര്‍ സെക്രട്ടറി സുലൈമാന്‍ ഫഹദുല്‍ ഫഹദും നിര്‍ദേശിച്ചതായി ആഭ്യന്തര മന്ത്രാലയം പബ്‌ളിക് റിലേഷന്‍ വകുപ്പ് തലവന്‍ ആദില്‍ ഹശാശ് വ്യക്തമാക്കി. യാചന നടത്തുന്നവരുടെ സ്‌പോണ്‍സര്‍മാര്‍, വ്യക്തികള്‍, കമ്പനികള്‍, മറ്റു സ്ഥാപനങ്ങള്‍ ആരായിരുന്നാലും സ്‌പോണ്‍സര്‍ഷിപ് അധികാരം റദ്ദാക്കുന്നതാണ്. യാചന നടത്തുന്നവര്‍ കുടുംബ വിസയിലോ മറ്റു സന്ദര്‍ശക വിസയിലോ എത്തിയവരാണെങ്കിലും യാചന നടത്തിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കായിരിക്കുമെന്ന് ഹശാശ് അറിയിച്ചു. ഭാവിയില്‍ അവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പിനുള്ള അധികാരം നല്‍കുന്നതല്ല. അന്വേഷണത്തിലൂടെ കുറ്റം തെളിഞ്ഞാല്‍ ഇത്തരം കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരുതരത്തിലുള്ള വിസയും അനുവദിക്കുന്നതല്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഈ തീരുമാനം പൊതുനന്മ ലക്ഷ്യംവെച്ചുകൊണ്ടുള്ളതാണെന്നും പരിശുദ്ധ റമദാന്‍ മാസത്തെ ചുഷണം ചെയ്തുകൊണ്ട് ആരെയും പണപ്പിരിവ് നടത്താന്‍ അനുവദിക്കില്‌ളെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സഹായങ്ങള്‍ അര്‍ഹര്‍ക്ക് ലഭിക്കുന്നതിന് സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ അനുകൂല സാഹചര്യങ്ങള്‍ ചുഷണം ചെയ്ത് പണപ്പിരിവ് നടത്തുന്നത് തടയുന്നതിനുവേണ്ടിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha