Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

ഗൾഫിലേക്ക് യാത്ര ചെയ്യാൻ കാത്തിരിക്കുന്ന പ്രവാസികൾ അറിയണം; യാത്രാ നിയന്ത്രണങ്ങള്‍ മൂലം വിദേശത്തേക്ക് മടങ്ങാന്‍ സാധിക്കാതെ നാട്ടില്‍ കുടുങ്ങിക്കഴിയുന്ന പ്രവാസികള്‍ക്ക് കൊവിഡ് വാക്‌സിനേഷനില്‍ മുന്‍ഗണന വേണം

15 APRIL 2021 02:37 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗം ഗൾഫ് രാഷ്ട്രങ്ങളിൽ അലയടിക്കുകയാണ്. വീണ്ടും പഴയരീതിയിലേക്ക് രാത്രികാല കര്‍ഫ്യൂ ഉൾപ്പടെ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വീണ്ടും ഒരു തരംഗം രേഖപ്പെടുത്തുമ്പോൾ ഏവരും പ്രതീക്ഷ അർപ്പിക്കുന്നത് വാക്‌സിനിലാണ്. യാത്രകൾക്കുപോലും വാക്‌സിൻ സർട്ടിഫിക്കറ്റ് ഉൾപ്പടെയുള്ളവ നിർബന്ധമാക്കുന്ന സാഹചര്യത്തിൽ എത്തി നിൽക്കുമ്പോൾ വാക്‌സിൻ എടുക്കേണ്ടതിന്റെ പ്രാധാന്യം ഏവരും മനസ്സിലാക്കേണ്ടതാണ്.

പ്രത്യേകിച്ച് പ്രവാസികൾ ഏവരും. കുവൈറ്റ് സൗദി ഉൾപ്പടെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ പ്രവാസികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് മറികടക്കാൻ വാക്‌സിനിലൂടെ സാധിക്കുന്നതാണ്.

ആയതിനാൽ തന്നെയാണ് ഇന്ത്യയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് കൊവിഡ് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ നിവേദനത്തിന് പ്രാധാന്യം മനസിലാക്കുവാൻ സാധിക്കുന്നത്. യാത്രാ നിയന്ത്രണങ്ങള്‍ മൂലം വിദേശത്തേക്ക് മടങ്ങാന്‍ സാധിക്കാതെ നാട്ടില്‍ കുടുങ്ങിക്കഴിയുന്ന പ്രവാസികള്‍ക്ക് കൊവിഡ് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം, കുവൈറ്റ് കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സിസ് എന്നിവര്‍ ചേര്‍ന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമമന്ത്രി ഡോ. ഹര്‍ഷ് വര്‍ധനാണ് നിവേദനം നല്‍കിയത്.

ഇതുകൂടാതെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍, വിസ ഉണ്ടായിട്ടും തങ്ങളുടെ ജോലികളില്‍ തിരികെ പ്രവേശിക്കാനാകാതെ നാട്ടില്‍ കുടുങ്ങിക്കഴിയുന്ന സ്ഥിതിയാണുള്ളതെന്ന് നിവേദനത്തില്‍ വ്യക്തമാക്കി. ചില രാജ്യങ്ങളാവട്ടെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്രാനുമതിയും ഒപ്പം ക്വാറന്റൈന്‍ ഇളവുകളും പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്

അതോടൊപ്പം തന്നെ നിലവില്‍ ഇന്ത്യ പിന്തുടരുന്ന വാക്സിന്‍ പോളിസി അനുസരിച്ച് രണ്ടു ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടിവരുമെന്ന സ്ഥിതിയാണ് നിലവിലുള്ളത്. വാക്സിനെടുക്കുന്നതിന് പ്രായപരിധി നിശ്ചയിച്ചതിനാല്‍ എല്ലാ പ്രവാസികള്‍ക്കും വാക്സിനെടുക്കാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്.

അതുകൊണ്ടുതന്നെ വാക്സിന്‍ നല്‍കുന്ന പ്രവാസികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി അവര്‍ക്ക് എത്രയും വേഗം വാക്സിന്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമന്നാണ് കേന്ദ്രമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ കാലതാമസം ഉണ്ടാവുന്നതിനനുസരിച്ച് വിസ കാലാവധി കഴിയുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പ്രവാസികളുടെ യാത്രയ്ക്ക് തടസ്സമാവുമെന്നും നിവേദനത്തില്‍ സൂചിപ്പിച്ചു.

 

 

" 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (7 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (17 minutes ago)

പാർട്ടി സെക്രട്ടറി പെട്ടു..  (1 hour ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (1 hour ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (1 hour ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (2 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (3 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

Malayali Vartha Recommends