Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒമാനില്‍ വീണ്ടും രാത്രികാല കർഫ്യൂ; റമസാനില്‍ ഉടനീളം രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ നാലു വരെ ഒമാനില്‍ വാണിജ്യ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും, വാഹന യാത്രയ്ക്കും വിലക്കേർപ്പെടുത്തി

15 APRIL 2021 03:51 PM IST
മലയാളി വാര്‍ത്ത

ഒരു ഇടവേളയ്ക്ക് ശേഷം ഒമാനില്‍ കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയതായി റിപ്പോർട്ട്. റമസാനില്‍ ഉടനീളം രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ നാലു വരെ ഒമാനില്‍ വാണിജ്യ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നതാണ്. ഇതുകൂടാതെ വാഹന യാത്രയ്ക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

രാത്രി യാത്രാ വിലക്കില്‍ നിന്നു ചില വിഭാഗങ്ങളെ ഒഴിവാക്കിയിരിക്കുകയാണ്. മൂന്നു ടണ്‍ ഭാരമുള്ള ട്രക്കുകള്‍, ഷിഫ്റ്റ് സംവിധാനത്തിലുള്ള ഫാര്‍മസികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവർക്ക് ഇളവ് ലഭിക്കുകയും ചെയ്യും. രാത്രി സമയം വിതരണ സേവനങ്ങള്‍ക്കും വിലക്കുണ്ട്.

അതോടൊപ്പം തന്നെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയത്. പള്ളികളില്‍ കൂട്ടമായുള്ള തറാവീഹ് പാടില്ല. പൊതുസ്ഥലങ്ങളിലും ടെന്റുകളിലും പള്ളികളിലുമുള്ള ഇഫ്താറുകള്‍ നിരോധിക്കുകയുണ്ടായി. സ്വകാര്യ ഇടങ്ങളിലും ഇഫ്താറിനായി ഒത്തുചേരാൻ പാടില്ല. സാമൂഹിക, കായിക, സാംസ്‌കാരിക പരിപാടികളും സംഘം ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും വിലക്കിയിട്ടുണ്ട്.

എന്നാൽ കോവിഡ് വ്യാപനം കുറഞ്ഞാല്‍ റമസാനില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കുമെന്നു സുപ്രീം കമ്മിറ്റി അറിയിച്ചു. രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായാല്‍ രാത്രികാല വിലക്കുകളില്‍ ഇളവ് നല്‍കും. എന്നാല്‍, സാഹചര്യം കൂടുതല്‍ മോശമായാല്‍ നടപടി ശക്തമാക്കേണ്ടിവരുമെന്നും സുപ്രീം കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആവേശത്തില്‍ അണികള്‍... അമിത് ഷാക്ക് പിന്നാലെ നരേന്ദ്ര മോദിയും കേരളത്തിലെത്തും, തിരുവനന്തപുരത്ത് വമ്പൻ പ്രഖ്യാപനം ഉണ്ടാകുമോയെന്ന് ആകാംക്ഷ; 2026 ൽ 'മിഷൻ 35' ലക്ഷ്യമിട്ട് ബിജെപി പടയൊരുക്കം  (2 minutes ago)

സാമ്പത്തിക ചതി സൂക്ഷിക്കുക; ഈ ആഴ്ചയിലെ ജാഗ്രതാ നിർദ്ദേശങ്ങൾ.  (17 minutes ago)

പിണറായിയുടെ മുതലക്കണ്ണീരിന് തീയിട്ട് രാഹുൽ മാങ്കൂട്ടത്തിൽ..! ഒരു പോസ്റ്റിട്ടത് മാത്രമേ മുഖ്യന് ഓർമ്മയുള്ളു .!പിന്നെ  (19 minutes ago)

ശ്രീലേഖ അടിച്ചിറക്കി V K പ്രശാന്ത് ഓഫീസ് ഒഴിയും പുതിയ ഓഫീസ് മരുതുംകുഴിയില്‍ എല്ലാം കെട്ടിപ്പറക്കി,MLA കുടിയൊഴിപ്പിച്ചു  (25 minutes ago)

മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിന് രാഷ്ട്രീയകേരളം ഇന്ന് വിട നൽകും  (34 minutes ago)

പ്രതിഷേധക്കാർക്കെതിരെ കണ്ണീർവാതകം  (40 minutes ago)

അമേരിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ളത്  (50 minutes ago)

പിണക്കം മാറ്റുകയായിരുന്നു ലക്ഷ്യം.  (1 hour ago)

വികെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയുന്നു.  (1 hour ago)

പോയി ചത്തൂടെ നിനക്കൊക്കെ ഉഫ്..പച്ചയ്ക്ക് പറഞ്ഞ് ശ്രീലേഖ..! മാപ്രകളെ തുരത്തി അടിക്കുന്നു...! ഒരു കഥ സൊല്ലട്ടുമാ??  (1 hour ago)

കാർ ലോറിയുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടം.. ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (1 hour ago)

നിയമസഭയിലേക്ക് മത്സരിക്കാനില്ല: ചെറിയാൻ ഫിലിപ്പ്  (1 hour ago)

മോദിയും E D -യും ഒരുമിച്ച് ശബരിമലയിൽ.!11-ന് സംഭവിക്കുന്നത് വെള്ളിടിയേറ്റ് പിണറായി.. കടകംപ്പള്ളിയുടെ കാലന്മാർ തന്നെ  (1 hour ago)

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം... നഗരത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി  (1 hour ago)

ഒന്നാം വിക്ഷേപണത്തറയിൽനിന്ന് രാവിലെ 10.17ന് പിഎസ്എൽവി -സി 62 കുതിച്ചുയരും  (2 hours ago)

Malayali Vartha Recommends