Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു; ദിര്‍ഹം-രൂപ വിനിമയ നിരക്കിലെ നേട്ടം പ്രയോജനപ്പെടുത്തി പ്രവാസികൾ, ഉയര്‍ന്ന നിരക്ക് ലഭ്യമായതോടെ മിക്ക ധനവിനിമയ സ്ഥാപനങ്ങളിലും നാട്ടിലേക്ക് പണമയയ്ക്കുന്നതിനായി പ്രവാസികളുടെ തിരക്ക്, പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ നല്ലസമയം

16 APRIL 2021 12:59 PM IST
മലയാളി വാര്‍ത്ത

ഏറെ നാളുകൾക്ക് ശേഷം പ്രവാസികൾക്ക് ഏറെ ശുഭകരമായ വാർത്തയാണ് പുറത്ത് വരുന്നത്. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ കറൻസികളും ഇന്ത്യൻ രൂപയും തമ്മിലെ വിനിമയ നിരക്കിലെ നേട്ടം പ്രവാസികൾക്ക് ഗുണകരമായി മാറുകയാണ്.

ദിര്‍ഹം-രൂപ വിനിമയ നിരക്കിലെ നേട്ടം പ്രയോജനപ്പെടുത്തുകയാണ് പ്രവാസികള്‍. കുറച്ചു കാലം കൂടി ഇന്ത്യൻ രൂപയുടെ ഇടിവ് തുടർന്നേക്കും എന്നാണ് സൂചന. ഉയര്‍ന്ന നിരക്ക് ലഭ്യമായതോടെ മിക്ക ധനവിനിമയ സ്ഥാപനങ്ങളിലും നാട്ടിലേക്ക് പണമയയ്ക്കുന്നതിനായി പ്രവാസികളുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

ഒരു ദിർഹത്തിനു 20 രൂപ 46 പൈസയായിരുന്നു പകൽ രേഖപ്പെടുത്തിയ മികച്ച വിനിമയ നിരക്ക് എന്നത്. പ്രാദേശിക പണമിടപാട് സ്ഥാപനങ്ങൾ 20 രൂപ 34 പൈസയാണ് നൽകിയത്. ഇതുകൂടാതെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി രൂപയുടെ ഇടിവിനെ തുടർന്ന് വിദേശ കറൻസികൾക്ക് നല്ല വിനിമയ മൂല്യമാണ് ലഭിച്ചു വരുന്നത്. ദിർഹത്തിന് ഇരുപത് രൂപക്കും ചുവടെയായിരുന്ന വിനിമയ മൂല്യം 21 വരെ ഉയർന്നേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. നാട്ടിലേക്ക് അയക്കുന്ന പണത്തിൽ നല്ല വർധനവാണുള്ളതെന്ന് വിവിധ പണമിടപാട് സ്ഥാപനങ്ങൾ അറിയിക്കുകയുണ്ടായി.

റമദാനും വിഷു ഉൾപ്പെടെ ആഘോഷ വേളകളും ഒത്തുവന്നതും നാട്ടിലേക്കുള്ള പണപ്രവാഹം ഉയരാൻ കാരണമായി മാറിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയോടെ ഏതാനും മാസങ്ങളായി ദിര്‍ഹത്തിന് വിനിമയ നിരക്ക് 20 രൂപയില്‍ താഴെയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ മികച്ച നിരക്ക് ലഭിച്ചത് പ്രവാസികള്‍ക്ക് നേട്ടമാകുന്നത്.

രാജ്യാന്തര വിപണയില്‍ അസംസ്‌കൃത എണ്ണവിലയില്‍ വര്‍ധനവുണ്ടായതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഭൂരിഭാഗം പേരും വീട്ടുചെലവുകള്‍ക്ക് വേണ്ടിയാണ് നാട്ടിലേക്ക് പണമയച്ചതെങ്കില്‍ ചെറിയൊരു വിഭാഗം ആളുകള്‍ നിക്ഷേപം മുന്‍നിര്‍ത്തി പണമയച്ചവരാണ്. ആയതിനാൽ തന്നെ ഈ അവസരം പ്രവാസികൾക്ക് ആശ്വാസമായി തീരുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (3 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (4 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (4 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (4 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (4 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (4 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (5 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (5 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (5 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (8 hours ago)

Malayali Vartha Recommends