ശിവലിംഗത്തെ സെക്‌സ് ടോയി ആക്കി; സമൂഹമാധ്യമത്തിൽ മുഹമ്മദ് നബിയെ ട്രോളി! പ്രവാസി മലയാളി ഖാദര്‍ പുതിയങ്ങാടിയെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു, പ്രവാസി മലയാളിക്കെതിരെ കടുത്ത രോഷത്തിൽ പ്രവാസലോകം

തങ്ങളെപ്പോലെ തന്നെ മറ്റുള്ള പാരമ്പര്യത്തെയും വിശ്വാസത്തെയും ബഹുമാനിക്കുന്ന ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ് യുഎഇ. വിശ്വാസത്തെ ഏതെങ്കിലും വിധത്തിൽ വൃണപ്പെടിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കടുത്ത ശിക്ഷയാണ് ഇതിനായി ഏർപ്പെടുത്തിയിരിക്കുന്നത്. പ്രവാസികളെ അത്രമേൽ കരുതൽ നൽകുന്ന യുഎഇയിൽ ഒരു പ്രവാസിയുടെ ഭാഗത്ത് നിന്നുണ്ടായത് ഏറ്റവും ഹീനമായ കാര്യമാണ്. അത്തരത്തിൽ ഒരു വാർത്തയാണ് പുറത്ത് വരുന്നത്.
വിശ്വാസത്തെ വൃണപ്പെടുത്തിയെന്ന് ആരോപിച്ച് ഖാദര്‍ പുതിയങ്ങാടിയെ ദുബായ് പൊലീസ് അറസ്റ്റു ചെയ്തതായി റിപ്പോർട്ട്. ഇതിനുപിന്നാലെ ചില മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട് ചെയ്യുകയുണ്ടായി. യുക്തിവാദി, സ്വതന്ത്ര ചിന്തകന്‍ എന്ന ലേബലില്‍ പ്രവാചകന്‍ മുഹമ്മദ് നബിയേയും പത്‌നിമാരേയും കളിയാക്കിയെന്ന കേസിലാണ് അറസ്റ്റ് ചെയ്തതെന്ന് ഒരു ഓൺലൈൻ ചാനൽ റിപ്പോർട് ചെയ്തു. ഹിന്ദു വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ അസഭ്യ വാചകങ്ങളോടെ ശിവലിംഗത്തെ ഫേസ്‌ബുക്കില്‍ ചിത്രീകരിച്ച അബ്ദുള്‍ ഖാദര്‍ എന്ന ഖാദര്‍ പുതിയങ്ങാടിയ്‌ക്കെതിരെ ആരോപണങ്ങള്‍ സജീവമായി ഉയർന്നിരുന്നു.
മുസ്ലിങ്ങളെല്ലാം തീവ്രവാദികളും അപരിഷ്‌കൃതരും ആണെന്ന തരത്തില്‍ സമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. ചര്‍ച്ചകളില്‍ ഒട്ടും നിലവാരം പുലര്‍ത്താത്ത ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയോട് അശ്ലീല ചാറ്റ് നടത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു. കടുത്ത അവഹേളനം നടത്തുന്ന ഇയാള്‍ക്കെതിരെ ദുബായ് പോലീസിലാണ് പരാതി ലഭിച്ചിരുന്നത്. യേശുവിനെ നിന്ദിച്ചാലും, ശിവനെ നിന്ദിച്ചാലും, പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിച്ചാലും നിയമ നടപടി നീതിയുക്തം തുല്യമായിരിക്കും എന്ന് യുഎഇ പലതവണ വ്യക്തമാക്കിയിരുന്നു.
സമൂഹത്തില്‍ നിരന്തരം അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ഇത്തരക്കാർ പുറം ലോകം കാണാതിരിക്കുന്നതാണ് നാട്ടിലെ ഐക്യത്തിനും സമാധാനത്തിനും നല്ലതെന്ന പൊതു വികാരമാണ് സോഷ്യല്‍ മീഡിയയില്‍ ഖാദര്‍ പുതിയങ്ങാടിയുടെ അറസ്റ്റുണ്ടാക്കുന്ന ചര്‍ച്ച. ഹിന്ദു വിശ്വാസം അനുസരിച്ച് കോടിക്കണക്കിന് ആളുകള്‍ ആരാധിക്കുന്ന ശിവലിംഗത്തെയാണ് സെക്‌സ് ടോയ് എന്ന നിലയില്‍ അബ്ദുള്‍ ഖാദര്‍ പുതിയങ്ങാടി സമൂഹമാദ്യമത്തിൽ ചിത്രീകരിച്ചത്. മുതിര്‍ന്ന സ്ത്രീകള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ ലഭ്യമാണ് എന്ന എഴുത്തോടെയാണ് ശിവലിംഗത്തിന്റെ പടം അബ്ദുള്‍ ഖാദര്‍ ഫേസ്‌ബുക്കില്‍ പങ്കുവെച്ചത്.
മുതിര്‍ന്ന സ്ത്രീകള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ ലഭ്യമാണ്. ബന്ധപ്പെടുക. ഫോണ്‍ നമ്ബര്‍ 9993333 എന്നെഴുതി ശിവലിംഗവും ഉള്‍പ്പെടുന്ന പോസ്റ്റാണ് ഇയാള്‍ പങ്ക് വെച്ചത്.സംഭവം വിവാദമായതോടെ അബ്ദുള്‍ ഖാദര്‍ പോസ്റ്റ് പിന്‍വലിക്കുകയം ചെയ്തു. മതപരമായ അവഹേളനത്തിന് സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കുന്നതിനെതിരെ സൈബര്‍ പൊലീസ് പലപ്പോഴും കര്‍ശന നടപടികള്‍ എടുക്കാറുണ്ട്.
എന്നാല്‍ പലപ്പോഴും വീണ്ടും ഇത്തരം അവഹേളനങ്ങള്‍ പല ഭാഗത്ത് നിന്നും ഉയര്‍ന്ന് വരാറുണ്ട്. ഇതിനൊപ്പം മുഹമ്മദ് നബിയേയും കളിയാക്കുന്നത് പലരേയും ചൊടിപ്പിച്ചിരുന്നു. ഇതെല്ലാം പരാതിയായി ദുബായ് പൊലീസിന് മുന്നിലെത്തി. ഇതാണ് അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചത്.
https://www.facebook.com/Malayalivartha