സൗദിയില്‍ പൊതുമാപ്പ് പകുതിശിക്ഷക്കാര്‍ക്ക് മാത്രം

ആശ്വസിക്കാന്‍ വരട്ടെ,വിശുദ്ധ റംസാനില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പ് പകുതിശിക്ഷ അനുഭവിച്ചവര്‍ക്ക് മാത്രം. കൊലപാതകം, മയക്കുമരുന്ന് കടത്ത്, ഭീകര പ്രവര്‍ത്തനം പോലുള്ള വന്‍കുറ്റങ്ങള്‍ക്ക് ശിക്ഷിച്ചിട്ടുള്ളവര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ലെന്നും റിയാദ് പ്രവിശ്യാ ജയില്‍ മേധാവി വ്യക്തമാക്കി.
റിയാ ദ്പ്രവിശ്യയിലെ ജയിലുകളില്‍ നിന്നു നിരവധി തടവുകാരെ ഇതിനകം പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ വിട്ടയച്ചിട്ടുണ്ട്. റംസാനോടനുബന്ധിച്ച് ജയിലുകളില്‍ വിവിധ ബോധവല്‍കരണ പരിപാടികളും വ്യക്തിത്വ വികസനക്ലാസുകളും നടക്കുന്നുണ്ടെന്നും രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലെ ജയിലുകളില്‍ നിന്നായി നൂറുകണക്കിന് പേരെ ജീവകാരുണ്യത്തിന്റെ പേരില്‍ വിട്ടയച്ചതായും റിയാദ് പ്രവിശ്യാ ജയില്‍ മേധാവി മുസാഅദ് അല്‍റുവൈലി പറഞ്ഞു.
https://www.facebook.com/Malayalivartha