ബഹ്റൈൻ വഴി സൗദിയിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടിയതോടെ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി; കേരളത്തിൽനിന്നു ബഹ്റൈനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 70,000 രൂപയ്ക്കു മുകളിൽ, മറ്റു രാജ്യങ്ങൾ വഴി സൗദിയിൽ എത്താനുള്ള മാർഗങ്ങൾ അടഞ്ഞതോടെ സംഭവിച്ചത്, ഞെട്ടൽ മാറാതെ പ്രവാസികൾ

കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യ ഉൾപ്പടെ നിരവധി രാഷ്ട്രങ്ങൾക്കാണ് ഗൾഫ് മേഖല വിലക്കേർപ്പെടുത്തിയത്. ബഹ്‌റൈനും ഖത്തറും മാത്രമാണ് ഇതിൽ ഉൾപ്പെടാത്ത എങ്കിലും ഇവർക്ക് നിബന്ധനകൾ ഏറെയാണ്. അധികൃതർ തികച്ചും അവസരം മുതലെടുക്കുന്ന കാഴ്ച. ഇപ്പോഴിതാ ബഹ്റൈൻ വഴി സൗദിയിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടിയതോടെ കേരളത്തിൽനിന്നു ബഹ്റൈനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരിക്കുകയാണ്. ഇന്നലെ ടിക്കറ്റെടുത്ത പലർക്കും 70,000 രൂപയ്ക്കു മുകളിൽ നൽകേണ്ടിവരുന്നതായാണ് റിപ്പോർട്ട്.
മറ്റു മാർഗമില്ലാത്തതിനാൽ തന്നെ കൂടിയ നിരക്കു നൽകാൻ പലരും തയാറായെങ്കിലും വിമാനത്തിൽ സീറ്റില്ലാത്തതിനാൽ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയും ഇപ്പോൾ ഉണ്ട്. സൗദിയിൽ ജോലിയിൽ പ്രവേശിക്കേണ്ട ആയിരക്കണക്കിനു പ്രവാസികളും ഇതിൽ ഉൾപ്പെടുന്നുണ്ട്. മറ്റു രാജ്യങ്ങൾ വഴി സൗദിയിൽ എത്താനുള്ള മാർഗങ്ങൾ അടഞ്ഞതോടെ ബഹ്റൈൻ വഴിയാണിപ്പോൾ യാത്ര തുടരുന്നത്. വിമാനക്കമ്പനികൾ അതു മുതലെടുക്കുകയാണെന്ന് യാത്രക്കാർ കുറ്റപ്പെടുത്തുകയാണ്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങൾ വഴി നേരത്തേ 15,000 രൂപയായിരുന്നു ബഹ്റൈനിലേക്കുള്ള ശരാശരി ടിക്കറ്റ് നിരക്ക് എന്നത്.
വിമാന സർവീസുകൾക്കു നിയന്ത്രണം വന്നതോടെ തുക ഇരട്ടിയാക്കിയിരിക്കുന്നത്. രണ്ടാഴ്ച മുൻപു ദുബായ് വഴി ബഹ്റൈനിലേക്കു പോയവർ 32,000 രൂപയാണു ടിക്കറ്റിനു നൽകിയിരുന്നത്. യുഎഇ വഴിയുള്ള വിമാന സർവീസുകൾ നിർത്തിയതോടെ നിരക്ക് അര ലക്ഷമായി കൂടി. അതായത് മറ്റു രാജ്യങ്ങളിലൂടെ സൗദിയിലെത്താനുള്ള വഴികൾ കൂടി അടഞ്ഞതോടെയാണു ബഹ്റൈൻ യാത്രയ്ക്ക് വീണ്ടും വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കു കൂട്ടി രംഗത്ത് എത്തിയത്. അതേസമയം, കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി ഈ മാസം 20 മുതൽ സൗദി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്.
ഇതുകൂടാതെ വാക്സീൻ സ്വീകരിക്കാതെ എത്തുന്ന യാത്രക്കാർക്ക് 7 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ ഉൾപ്പെടെയാണ് നിർദേശിച്ചിരിക്കുന്നത്. അതും യാത്രക്കാരുടെ ചെലവു വർധിപ്പിക്കുകയും ചെയ്യുന്നതാണ്. ചില ഏജൻസികൾ കൂട്ടത്തോടെ ടിക്കറ്റ് വാങ്ങി വച്ചതാണു നിരക്ക് കുത്തനെ കൂടാനുള്ള പ്രധാന കാരണമെന്ന് യാത്രക്കാർ വ്യക്തമാക്കുന്നു. എയർ ഇന്ത്യ എക്സ്പ്രസിന് ശരാശരി 50,000 രൂപയായിരുന്നു ദിവസങ്ങൾക്കു മുൻപ് ടിക്കറ്റ് നിരക്ക്. എന്നാൽ, എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റ് ലഭിക്കാനില്ലെന്നും മറ്റു വിമാനക്കമ്പനികളുടെ നിരക്ക് 72,000 വരെയാണെന്നും യാത്രക്കാർ കുറ്റപ്പെടുത്തി. തികച്ചും ദുരിതപൂർണമായ അവസ്ഥയിലൂടെയാണ് പ്രവാസികൾ കടന്നുപോകുന്നത്.
https://www.facebook.com/Malayalivartha


























