Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..


ഈ മാസം 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി


അടുത്ത 3 മണിക്കൂറിൽ..തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴ... മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് പിന്നാലെ ചരക്ക് വിമാനം പൊട്ടിത്തെറിച്ചു വന്‍ അപകടം..പെട്രോളിയം വസ്തുക്കളുടെ റീസൈക്ലിങ് നടക്കുന്ന മേഖലയിൽ വിമാനം വീണതിനാൽ വലിയ തീപിടിത്തമുണ്ടായി..


വാസുവിനെ അറസ്റ് ചെയ്യുമോ എന്നുള്ളത് കണ്ടറിയാം.. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും..മണ്ഡലമാസം ഈ മാസം പതിനാറിന് ആരംഭിക്കും..അതിന് മുൻപ്..

എല്ലാം ഉപേക്ഷിച്ച് പ്രവാസികൾ മടങ്ങുന്നു; കുവൈറ്റില്‍ ഗാര്‍ഹികത്തൊഴിലാളികളുടെ കാര്യത്തില്‍ രൂക്ഷമായ ക്ഷാമം; രണ്ടു മാസത്തിനുള്ളില്‍ രാജ്യത്തെ തൊഴില്‍ ഉപേക്ഷിച്ച് മടങ്ങിയത് 83,000 വീട്ടുജോലിക്കാർ, രാജ്യത്ത് ഈ തൊഴില്‍ മേഖലയില്‍ 11.59 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി

14 MAY 2021 12:38 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന് തുടർന്ന് കുവൈറ്റ് ഇന്ത്യ ഉൾപ്പടെ ഒട്ടനവധി രാഷ്ട്രങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. ഈ സാഹചര്യത്തിൽ കുവൈറ്റിലേക്ക് വരൻ നിരവധിപേരാണ് നാട്ടിൽ കാത്തിരിക്കുന്നത്. എന്നാൽ തികച്ചും നിരാശാജനകമായ വാർത്തയാണ് പുറത്ത് വരുന്നത്. കുവൈറ്റില്‍ ഗാര്‍ഹികത്തൊഴിലാളികളുടെ കാര്യത്തില്‍ രൂക്ഷമായ ക്ഷാമം അനുഭവപ്പെടുന്നതായി അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ രാജ്യത്തെ 83,000 വീട്ടുജോലിക്കാരാണ് തൊഴില്‍ ഉപേക്ഷിച്ച് മടങ്ങിയത്. ഗാര്‍ഹികത്തൊഴിലാളികളുടെ വിസ കാലാവധി തീര്‍ന്നതും വിസ പുതുക്കാന്‍ സ്‌പോണ്‍സര്‍ വിസമ്മതിച്ചതും ജോലി ഉപേക്ഷിച്ച് കുവൈറ്റ് വിട്ടുപോയതും മറ്റുമാണ് ക്ഷാമം ഇത്രരൂക്ഷമാക്കിയ ഘടകങ്ങളെന്നും പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ ഉദ്ധരിച്ച് പത്രം വ്യവ്യക്തമാക്കുന്നു.

ഈ വര്‍ഷം ഫെബ്രുവരിക്കും ഏപ്രിലിനുമിടയില്‍ മാത്രം 83,000 ഗാര്‍ഹികത്തൊഴിലാളികളാണ് ജോലി ഉപേക്ഷിച്ചത് എന്നാണ് പുറത്തുവരുന്ന കണക്കുകൾ. ഇതിലൂടെ രാജ്യത്ത് ഈ തൊഴില്‍ മേഖലയില്‍ 11.59 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ഫെബ്രുവരിയില്‍ 719,988 വീട്ടുജോലിക്കാരായിരുന്നു കുവൈറ്റില്‍ ഉണ്ടായിരുന്നതെങ്കില്‍ ഏപ്രിലില്‍ അത് 636,525 പേരായി കുറയുകയുണ്ടായി. ഇതുമൂലം ഗാര്‍ഹികത്തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ദൗര്‍ലഭ്യമാണ് കുവൈറ്റ് നേരിട്ടുവരുന്നത്. ഫിലിപ്പിനോ വീട്ടുജോലിക്കാര്‍ക്കെതിരായ പീഡന സംഭവങ്ങളെ തുടര്‍ന്ന് കുവൈറ്റിലേക്ക് ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഫിലിപ്പീന്‍സ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം നിരോധനം എടുത്തുകളഞ്ഞിരുന്നുവെങ്കിലും ഇവര്‍ക്ക് കുവൈറ്റില്‍ ഏതാനും സാധിച്ചിട്ടില്ല.

അതോടൊപ്പം തന്നെ കഴിഞ്ഞ ഏപ്രിലില്‍ മാത്രം ഈ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ട്‌മെന്റ് വകുപ്പിന് ലഭിച്ചത്. ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍ പ്രകാരം റിക്രൂട്ട്‌മെന്റ് ഏജന്‍സിക്കെതിരേ തൊഴിലുടമകളുടെ ഭാഗത്ത് നിന്ന് 19ഉം തൊഴിലുടമയ്‌ക്കെതിരേ തൊഴിലാളികളുടെ ഭാഗത്തുനിന്ന് 95ഉം പരാതികൾ ലഭിക്കുകയുണ്ടായി. 162 പരാതികള്‍ കോടതി മുമ്പാകെ എത്തിയിരുന്നു. 115 ഗാര്‍ഹികത്തൊഴിലാളികള്‍ ഓടിപ്പോയ കേസുകള്‍ വേറെയും ഉണ്ട്. തൊഴിലാളികള്‍ക്കെതിരേ തൊഴിലുടമകളില്‍ നിന്ന് 97 പരാതികളാണ് ലഭിച്ചിരിക്കുന്നത്. ഇതിനു പുറമെ, 123 പരാതികള്‍ രമ്യമായി പരിഹരിക്കാനായി. സ്‌പോണ്‍സര്‍ പാസ്‌പോര്‍ട്ട് തടഞ്ഞുവച്ചതുമായി ബന്ധപ്പെട്ട 32 കേസുകളില്‍ വകുപ്പ് ഇടപെട്ട് അത് തിരികെ നല്‍കാന്‍ വഴിയൊരുക്കിയിരുന്നു.

അതേസമയം ഗാര്‍ഹികത്തൊഴിലാളികളുടെ എന്‍ട്രി വിസയുടെ കാലാവധി മൂന്നു മാസത്തില്‍ നിന്ന് ആറു മാസമായി വര്‍ധിപ്പിച്ചതായി കുവൈറ്റ് യൂനിയന്‍ ഓഫ് ഡൊമസ്റ്റിക് ലേബര്‍ ഓഫീസസ് ചെയര്‍മാന്‍ ഖാലിദ് അല്‍ ദക്‌നാന്‍ അറിയിക്കുകയുണ്ടായി. കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന തൊഴിലാളി ക്ഷാമം പരിഗണിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യൂനിയന്‍ നല്‍കിയ അപേക്ഷ തൊഴില്‍ മന്ത്രാലയം സ്വീകരിക്കുകയായിരുന്നു. അതോടൊപ്പം ഗാര്‍ഹികത്തൊഴിലാളിയുടെ വിസ കാലാവധി 18 മാസം ബാക്കിയുണ്ടെങ്കില്‍ അത് പാസ്‌പോര്‍ട്ടില്‍ പ്രിന്റ് ചെയ്യാനുള്ള അനുവാദവും മന്ത്രാലയം നല്‍കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലിനമായ നഗരങ്ങളുടെ പട്ടികയിൽ രാജ്യതലസ്ഥാനമായ ഡൽഹി ആറാം സ്ഥാനത്ത്...  (1 minute ago)

സി പി ഐക്ക് പണി കൊടുക്കാൻ ശിവൻ കുട്ടി  (15 minutes ago)

ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ...  (27 minutes ago)

രാഹുലിന്റെ അടുത്ത് നിന്നാൽ പെണ്ണുങ്ങൾ എല്ലാം പെറും..!പറഞ്ഞ കമ്മികളുടെ നെഞ്ചത്ത് റീത്ത് നടിയെ കെട്ടിപിടിച്ച് രാഹുൽ..!  (29 minutes ago)

മഴ മാറിയാലും മലയാളികൾ സൂക്ഷിക്കുക  (34 minutes ago)

ഇന്ന് ഔട്ട്പേഷ്യൻ സേവനങ്ങളിൽ പിജി വിദ്യാർത്ഥികളും ഹൗസ് സർജന്മാരും മാത്രമാണ് പങ്കെടുക്കുന്നത്...  (43 minutes ago)

US കാർ​ഗോ വിമാനം തകർന്നുവീണു;  (49 minutes ago)

സ്വർണ വിലയിൽ വീണ്ടും ഇടിവ്.  (55 minutes ago)

അപകട ഇൻഷുറൻസ് പദ്ധതി  (1 hour ago)

വാസുവിന്റേത് നിര്‍ണ്ണായക റോള്‍  (1 hour ago)

ചുഴലിക്കാറ്റിൽ മരണസംഖ്യ ഉയരുന്നു.....  (1 hour ago)

അലങ്കാരവസ്തുക്കളുടെ വർദ്ധനവ്, കുടുംബ ബന്ധുജനങ്ങളുടെ പ്രീതി, വീട്ടിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുക എന്നിവ ഇന്ന് ലഭിക്കും  (1 hour ago)

ഹയർ സെക്കൻഡറി അദ്ധ്യാപകരെ തരംതാഴ്‌ത്താൻ...  (1 hour ago)

ഇന്ത്യൻ ഹോസ്പിറ്റാലിറ്റി മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന ഹോളി ഗ്രെയിൽ റസ്റ്ററന്റ് ഉടമ അന്തരിച്ചു...  (2 hours ago)

. ഉയർന്ന തിരമാലയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിലെ തീരപ്രദേശങ്ങളിൽ...  (2 hours ago)

Malayali Vartha Recommends