ബഹറിനില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

പ്രവാസികള്‍ക്ക് ആശ്വാസം. ബഹറിനില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. അഞ്ചു വര്‍ഷത്തിനു ശേഷമാണ് വീണ്ടും പൊതുമാപ്പ് പ്രഖ്യാപിക്കുന്നു. ജൂലൈ ഒന്നുമുതല്‍ ആറ് മാസംവരെയാണ് കാലാവധി. മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് പൊതുമാപ്പ് ഏറെ സഹായകമാകും. രാജ്യത്ത് അനധികൃതമായി കഴിയുന്ന തൊഴിലാളികള്‍ക്ക് പിഴയടക്കാതെ നാട്ടിലേക്ക് പോകുന്നതിനുള്ള അവസരമാണ് ബഹറിനില്‍ തൊഴില്‍വകുപ്പ് ഒരുക്കിയിരിക്കുന്നത്. വിസ കാലാവധിക്കുശേഷവും രാജ്യത്ത് തങ്ങുന്നവര്‍, തൊഴിലിടങ്ങളില്‍ നിന്നും ഒളിച്ചോടിയവര്‍, വിസ പുതുക്കാത്തവര്‍ എന്നിവര്‍ക്ക് പൊതുമാപ്പിലൂടെ രാജ്യംവിടാന്‍ സാധിക്കും.
അനധികൃത തൊഴിലാളികളെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കുന്നതിനും സാമ്പത്തിക നഷ്ടം കൂടാതെ പുതിയ തൊഴില്‍ തേടാനും അവസരം പ്രയോജനപ്പെടുത്തണമെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഇവര്‍ക്ക് യാതൊരു തടസവും കൂടാതെ പിന്നീട് ബഹ്‌റൈനിലേയ്ക്ക് തിരിച്ചുവരാനും സാധിക്കുമെന്ന് ലേബര്‍ മാര്‍ക്കറ്റ് റഗലുലേറ്ററി അതോറിറ്റിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഔസാമ അലബ്‌സി പറഞ്ഞു.മൂന്ന് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നായി ബഹറിനില്‍ രേഖകളില്ലാതെ കഴിയുന്ന അരലക്ഷത്തോളം പേര്‍ക്ക് പൊതുമാപ്പ് സൗകര്യം ഉപയോഗപ്പെടുത്താനാകുമെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha