കുവൈറ്റ് ആരോഗ്യക്ഷമതാ പരിശോധനയില്‍ നിന്ന് ഖദാമത്തിനെ ഒഴിവാക്കി

ആശ്വാസ തീരുമാനം. കുവൈത്തിലേയ്ക്ക് പോകുന്നവരുടെ ആരോഗ്യ പരിശോധന നടത്താനുള്ള ചുമതലയില്‍ നിന്ന് ഖദാമത്തിനെ ഒഴിവാക്കി. ഖദാമത്ത് പരിശോധനയ്ക്കായി അമിതഫീസ് ഈടാക്കുന്നതും ആരോഗ്യ പരിശോധനകള്‍ക്കായി എത്തുന്നവര്‍ക്ക് അടിസ്ഥാന സൗകര്യം നല്‍കാത്തതും സംബന്ധിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്നാണ് നടപടി. ഇതേതുടര്‍ന്ന് ഗള്‍ഫ് അപ്രൂവ്ഡ് മെഡിക്കല്‍ സെന്റേഴ്‌സ് അസോസിയേഷന്‍ (ഗാംക) ആണ് ഇനിമുതല്‍ പരിശോധന നടത്തുക.
ഖദാമത്ത് പരിശോധനയ്ക്ക് 24,000 രൂപ ഈടാക്കുമ്പോള്‍ ഗാംകയിലെ പരിശോധനാഫീസ് 3800 രൂപ മാത്രമാണ്. 4000 രൂപയായിരുന്ന ഫീസ് ഖദാമത്ത് ഒറ്റയടിക്ക് 24,000 രൂപയായി വര്‍ധിപ്പിക്കുകയായിരുന്നു. ഇതിനിടെ, കുവൈത്ത് അധികൃതരും ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറിയും കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിനും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് തിങ്കളാഴ്ച ഖദാമത്തിന്റെ പരിശോധനാഫീസ് ഇരുപത്തിനാലായിരത്തില്‍ നിന്ന് 16000 രൂപയായി കുറിച്ചിരുന്നു. പരിശോധനയില്‍ പരാജയപ്പെട്ടാലും ഈ തുക തിരിച്ചു ലഭിക്കില്ല.
ഗാംകയ്ക്ക് കോഴിക്കോടും മഞ്ചേരിയും കൊച്ചിയും തിരുവനന്തപുരം ഉള്‍പ്പെടെ കേരളത്തില്‍ നിരവധി കേന്ദ്രങ്ങള്‍ ഉള്ളതിനാല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഇനി മുതല്‍ മുംബൈയിലേയ്ക്ക് പോകേണ്ടതില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha