വളരെ വിചിത്രമാണ് ഈ ക്വാറന്റൈന്‍! നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കിട്ടിയിട്ടും മാലിയില്‍ നിന്ന് യാത്ര പുറപ്പെടാന്‍ റിസോര്‍ട്ട് അധികൃതര്‍ അനുവദിക്കുന്നില്ലെന്ന് പ്രവാസികൾ,ജോലി നഷ്ടപ്പെടുമെന്ന ഭീതിയിൽ സൗദിയിലേക്ക് പുറപ്പെട്ടവർ കുടുങ്ങിയത് ഇങ്ങനെ

കൊറോണ വ്യാപനത്തെ തുടർന്ന് ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങൾക്കാണ് സൗദി വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ജോലി നഷ്ടപ്പെടുമെന്ന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രവാസികൾ പല വഴികൾ തേടിയാണ് സൗദിയിലേക്ക് എത്തിച്ചേരുന്നത്. എന്നാൽ ഇത്തരത്തിൽ എത്തിച്ചേരുന്നവർ നേരിടേണ്ടി വരുന്നത് മറ്റൊന്നാണ്. ഒരു വാർത്തയാണ് പുറത്തേക്ക് വരുന്നത്.
മാലിദ്വീപിലെ വിചിത്രമായ ക്വാറന്റൈന്‍ നിയമത്തില്‍ ആകെ കുടുങ്ങിയിരിക്കുകയാണ് മലയാളികള്‍ ഉള്‍പ്പെടെ നിരവധി സൗദി പ്രവാസികള്‍. ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റൊരു രാജ്യത്ത് നിന്ന് സൗദിയിലെത്താനുള്ള പാക്കേജിന്റെ ഭാഗമായി മാലിദ്വീപിലെത്തിയവരാണ് ഇപ്പോൾ ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞിട്ടും സൗദിയിലേക്ക് യാത്ര ചെയ്യാൻ സാധിക്കാതെ കുടുങ്ങിയിരിക്കുന്നത്.
14 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ വാസത്തിന് ശേഷം പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കിട്ടിയിട്ടും മാലിയില്‍ നിന്ന് യാത്ര പുറപ്പെടാന്‍ റിസോര്‍ട്ട് അധികൃതര്‍ അനുവദിക്കുന്നില്ലെന്നാണ് പ്രവാസികൾ [പറയുന്നത്. ഒരു വ്യക്തി നെഗറ്റീവായാല്‍ പോരാ, അയാള്‍ താമസിക്കുന്ന ഹോട്ടലിലെ മുഴുവന്‍ ആളുകളും നെഗറ്റീവായാല്‍ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ എന്നാണ് ഹോട്ടൽ ഉടമകളുടെ വാദം എന്നത്. യുക്തിരഹിതവും അസാധാരണവുമായ ഈ വ്യവസ്ഥ മാലിദ്വീപ് സര്‍ക്കാരിന്റേതാണോ അതോ പ്രവാസികളില്‍ നിന്ന് പണം ഈടാക്കാനുള്ള റിസോര്‍ട്ട് ഉടമകളുടെ തട്ടിപ്പാണോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. ഏതായാലും ഹോട്ടല്‍ അധികൃതരുടെ ഈ പിടിവാശി കാരണം പലര്‍ക്കും സൗദിയിലെ ജോലി തന്നെ നഷ്ടമാവുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. അധിക താമസത്തിനുള്ള ചെലവ് താങ്ങാനാവാത്ത സ്ഥിതിയിലാണ് ഇവരില്‍ പലരും.
സൗദിയിലേക്കുള്ള ട്രാന്‍സിറ്റ് പോയിന്റ് എന്ന നിലയ്ക്കാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ മാലിദ്വീപില്‍ എത്തി ക്വാറന്റൈനിൽ കഴിഞ്ഞത്. ഇതിനായി ട്രാവല്‍ ഏജന്‍സികള്‍ പ്രത്യേക പാക്കേജും തയ്യാറാക്കിയിട്ടുണ്ട്. 1.15 ലക്ഷം രൂപയാണ് പാക്കേജിനായി ഈടാക്കുന്നത് തന്നെ. ഭക്ഷണം, യാത്ര, 14 ദിവസത്തെ ക്വാറന്റൈന്‍ വാസം, പിസിആര്‍ ടെസ്റ്റ് തുടങ്ങിയ സേവനങ്ങളാണ് ഈ പാക്കേജില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ പെട്ടെന്നുണ്ടായ പുതിയ വ്യവസ്ഥയില്‍ പ്രവാസികള്‍ കുടുങ്ങിപ്പോവുകയായിരുന്നു.
താന്‍ താമസിക്കുന്ന ഹോട്ടലിലെ മറ്റു രണ്ടു പേര്‍ പോസിറ്റീവായതിനാല്‍ രണ്ടാഴ്ച കൂടി ക്വാറന്റൈനില്‍ കഴിഞ്ഞു മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ എന്നാണ് ഹോട്ടലുകാരുടെ നിലപാടെന്ന് മെയ് 11നു സൗദിയിലേക്ക് തിരിക്കേണ്ടിയിരുന്ന മലയാളികളിലൊരാല്‍ ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തോട് വ്യക്തമാക്കുകയുണ്ടായി. മെയ് 18 വരെയാണ് തന്റെ സൗദി വിസയുടെ കാലാവധിയെന്നും അതിനു മുമ്പായി സൗദിയിലെത്താന്‍ പറ്റിയില്ലെന്നും ജോലി തന്നെ നഷ്ടമാവുമെന്നും യുവാവ് പറയുന്നു.
അതേസമയം സാധാരണ നിലയില്‍ 20,000 രൂപയാണ് കേരളത്തില്‍ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള ശരാശരി വിമാനനിരക്ക് എന്നത്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കുള്ളതിനാല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രവാസികള്‍ മാലിദ്വീപ്, നേപ്പാള്‍, ബഹ്‌റൈന്‍ തുടങ്ങിയ മൂന്നാമതൊരു രാജ്യത്ത് ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമാണ് സൗദിയിലേക്ക് യാത്ര തിരിക്കുന്നത്. മറ്റിടങ്ങളിലൊക്കെ യാത്രാ വ്യവസ്ഥകളില്‍ ഇടയ്ക്കിടെ മാറ്റങ്ങളുണ്ടാവുന്നതിനാലാണ് വലിയ തുക നല്‍കി മാലിദ്വീപിലേക്ക് ടിക്കറ്റെടുത്തത്.
എന്നാല്‍ ഒരു രൂപ പോലും കൈയിലില്ലാതെ വലിയ പെടലാണ് താന്‍ പെട്ടതെന്നും ഇദ്ദേഹം പറഞ്ഞു. തന്നെപ്പോലെ നിരവധി പേര്‍ ഇവിടെ പല ഹോട്ടലുകളിലും ദ്വീപുകളിലായി കഴിയുണ്ടെന്നും വിഷയം എത്രയും വേഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയിലേത്തിക്കാനുള്ള ശ്രമത്തിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍. അതേസമയം, ഹോട്ടലുടമകളുടെ പുതിയ ക്വാറന്റൈന്‍ വ്യവസ്ഥ ചോദ്യം ചെയ്തവരെ സൗദിയിലേക്ക് യാത്ര ചെയ്യാന്‍ അനുവദിച്ചതായും റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha


























