രാത്രികാല യാത്രകൾക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി ഒമാന്‍; ഭക്ഷ്യസ്ഥാപനങ്ങൾ ഒഴികെയുള്ള വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിൽ രാത്രി 8 മുതൽ പുലർച്ചെ 4 വരെ സന്ദർശകർക്കു പ്രവേശനമില്ല, ജോലിയിൽ ഇനിമുതൽ എത്തണം, ഇനി പ്രവാസികൾക്ക് ആശ്വസിക്കാം

മാസങ്ങളോളം നീണ്ടുനിന്ന രാത്രികാല യാത്രകൾക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഒമാന്‍ നീക്കിയിരിക്കുകയാണ്. ഭക്ഷ്യസ്ഥാപനങ്ങൾ ഒഴികെയുള്ള വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിൽ രാത്രി 8 മുതൽ പുലർച്ചെ 4 വരെ സന്ദർശകർക്കു പ്രവേശനമില്ലെങ്കിലും ഹോം ഡെലിവറി അനുവദിക്കുന്നതാണ്. ഭക്ഷ്യസ്ഥാപനങ്ങളിലടക്കം 50% പേർക്കു മാത്രമേ നില്‍ക്കാന്‍ സാധിക്കൂ. സർക്കാർ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ തൊഴിലിടങ്ങളിൽ ജോലിക്കെത്തണമെന്ന നിര്‍ദ്ദേശം അധികൃതര്‍ നല്‍കിയിരിക്കുകയാണ്. വര്‍ക്ക് ഫ്രം ഹോം ആണ് ഇവര്‍ക്ക് നല്‍കിയിരുന്നത് അതാണ് ഇപ്പോള്‍ അധികൃതർ പിന്‍വലിച്ചിരിക്കുന്നത്. ജോലിസ്ഥലത്ത് എത്തിച്ചേരാത്ത പകുതി ജീവനക്കാർ വിദൂര സംവിധാനത്തിലൂടെ ജോലികള്‍ നിർവഹിക്കേണ്ടതാണ്.
അതോടൊപ്പം തന്നെ സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാരുടെ എണ്ണം പരമാവധി കുറക്കണം. കൂടുതല്‍ പേര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം നല്‍കണം എന്നും അധികൃതർ നിർദ്ദേശം നൽകി. കൊവിഡ് നിയന്ത്രങ്ങള്‍ പാലിച്ച് മാത്രമേ ഓഫീസുകള്‍ തുറക്കാന്‍ സാധിക്കുകയുള്ളു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ വന്നാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി.
സുപ്രീംകമ്മിറ്റി പ്രഖ്യാപിച്ച നിയന്ത്രണം നടപ്പാക്കുന്നതിന് പ്രവർത്തിച്ച റോയൽ ഒമാൻ പൊലീസ്, പബ്ലിക് പ്രോസിക്യൂഷൻ അടക്കമുള്ള മുഴുവൻ ഏജൻസികളെയും പ്രസ്താവനയിൽ അഭിനന്ദിക്കുകയുണ്ടായി. കൊവിഡ് ശക്തമായ സാഹചര്യത്തിലാണ് കര്‍ശന നിന്ത്രങ്ങള്‍ പ്രഖ്യാപിച്ചത്. നിയന്ത്രങ്ങള്‍ കടുപ്പിച്ചതോടെ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്. പെരുന്നാള്‍ ആഘോഷങ്ങള്‍ അതിരുവിടാതിരിക്കാന്‍ ശക്തമായ മുന്‍കരുതല്‍ നടപടികള്‍ ആണ് നടപ്പിലാക്കിയിരുന്നത്.
അതേസമയം കോവിഡിനെ പ്രതിരോധിക്കുന്നതിന് വ്യക്തികളും സ്ഥാപനങ്ങളും സ്വീകരിച്ചുവരുന്ന മുഴുവൻ സുരക്ഷ മുൻകരുതലുകളും തുടർന്നും നിർബന്ധപൂർവം സ്വീകരിക്കണമെന്നും മഹാമാരിയെ തടയുന്നതിൽ എല്ലാവരും പ്രതിജ്ഞബദ്ധരാകണമെന്നും സുപ്രീം കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കുകയുണ്ടായി. സാധ്യമാകുന്ന എല്ലാ സ്വകാര്യ മേഖല കമ്പനികളും വർക് അറ്റ് ഹോം സംവിധാനം ഏർപ്പെടുത്തണമെന്നും ജോലിസ്ഥലങ്ങളിലെ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha


























