നിയന്ത്രണങ്ങൾ മാറ്റി യുഎഇ സാധാരണ ജീവിതത്തിലേക്ക്; 5 ദിവസം നീണ്ട പെരുന്നാൾ അവധിക്കുശേഷം യുഎഇയിലെ സർക്കാർ ഓഫിസുകൾ ഇന്നലെ തുറന്നു, വീണ്ടും ലോകരാഷ്ട്രങ്ങൾക്ക് ഒരു മാതൃകയും പ്രതീക്ഷയുമായി യുഎഇ

അങ്ങനെ വീണ്ടും യുഎഇ ലോകരാഷ്ട്രങ്ങൾക്ക് ഒരു മാതൃകയും പ്രതീക്ഷയുമാകുകയാണ്. കൊറോണ നൽകി ദുരിതങ്ങൾ എടുത്തുമാറ്റി സാധാരണ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. 5 ദിവസം നീണ്ട പെരുന്നാൾ അവധിക്കുശേഷം യുഎഇയിലെ സർക്കാർ ഓഫിസുകൾ ഇന്നലെ തുറന്നു പ്രവർത്തനമാരംഭിക്കുകയുണ്ടായി. വിവിധ ആവശ്യങ്ങൾക്കായി എത്തിയവരുടെ എണ്ണം വർധിച്ചുവെങ്കിലും മുഴുവൻ ജീവനക്കാരും ഹാജരായതിനാൽ കൃത്യനിർവഹണം സുഗമമായി നടക്കുകയും ചെയ്തു.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണം ഏർപ്പെടുത്തി ഒരു വർഷത്തിനു ശേഷമാണ് സർക്കാർ ഓഫിസിൽ മുഴുവൻ ജീവനക്കാരും എത്തുന്നത് എന്നത് ഏറെ ശ്രേദ്ധേയമാണ്. നേരത്തെ 2 ഘട്ടങ്ങളിലായി 50% പേർക്കായിരുന്നു ഓഫിസിൽ നേരിട്ടെത്താൻ അനുമതി നൽകിയിരുന്നത്. ശേഷിച്ചവർ വീട്ടലിരുന്നു (വർക്ക് ഫ്രം ഹോം) ജോലി ചെയ്തുവരികയായിരുന്നു. വീസ, എമിറേറ്റ്സ് ഐഡി തുടങ്ങിയ ആവശ്യങ്ങൾക്കായി എത്തിയവരെകൊണ്ട് ആമർ സെന്റർ, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് കേന്ദ്രങ്ങൾ നിറയുന്ന കാഴ്ച.
എന്നിരുന്നാൽ തന്നെയും ചിലയിടങ്ങളിൽ ശരീരോഷ്മാവ് പരിശോധിച്ചാണ് ആളുകളെ പ്രവേശിപ്പിച്ചത്. തിരക്ക് നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരും ഇവിടങ്ങളിൽ ഉണ്ടായിരുന്നു. അകലം പാലിച്ച് അകത്തു ഉൾക്കൊള്ളാവുന്ന ആളുകളെ ഘട്ടം ഘട്ടമായി കടത്തിവിട്ടായിരുന്നു സേവനമെന്നു ഖിസൈസ് അൽനഹ്ദ സെന്ററിലെ ആമർ സെന്റർ ജനറൽ മാനേജർ മുഹമ്മദ് അഹമ്മദ് മഹ്മൂദ് മനോരമയോടു പറഞ്ഞു.
രാവിലെ 8 മുതൽ രാത്രി 8 വരെ സേവനമുള്ളതിനാൽ ജോലിക്കാർക്ക് അവധി എടുക്കാതെ തന്നെ വീസ നടപടികൾ പൂർത്തിയാക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. യുഎഇയിലെ സ്കൂളുകളും ഇന്നലെ പ്രവർത്തനമാരംഭിച്ചു. ഇ–ലേണിങ് തിരഞ്ഞെടുത്തവർ ഓൺലൈനായും അല്ലാത്തവർ നേരിട്ടും ക്ലാസിൽ ഹാജരായി. ജീവനക്കാർക്കും സ്കൂൾ അധ്യാപകർക്കും വാക്സീൻ നിർബന്ധമാണ്.
അതേസമയം വാക്‌സിനേഷന്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്ന യുഎഇയില്‍ അതിന് ഫലം കണ്ടുതുടങ്ങിയതായി സൂചനയും വരുന്നുണ്ട്. അടുത്ത കാലത്തായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ കാര്യമായ കുറവ് വാക്‌സിനേഷന്‍ കാരണമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത് ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ കൊവിഡ് കേസുകള്‍ എന്നാണ് റിപ്പോർട്ട്.
1452 കൊവിഡ് പോസിറ്റീവ് കേസുകളായിരുന്നു വെള്ളിയാഴ്ച രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ഡിസംബറിന് ശേഷം പ്രതിദിന പോസിറ്റീവ് കേസുകളിലുണ്ടായ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഡിസംബര്‍ 28ന് 1027 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായിരുന്നു ഇതിനു മുമ്പുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്.
https://www.facebook.com/Malayalivartha


























