അതിർത്തികൾ തുറന്ന് സൗദി അറേബ്യ; പ്രവാസികൾക്ക് ഏറെ സന്തോഷം നൽകുന്ന വാർത്ത, ഒരു വർഷത്തിന് ശേഷം സൗദിക്കും ബഹ്റൈനിനുമിടയിലെ കിംഗ് ഫഹദ് കോസ്വേ തുറക്കുന്നു! എന്നാൽ ഇത് അറിഞ്ഞിരിക്കണം

സൗദി അറേബ്യ കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പടെ നിരവധി രാഷ്ട്രങ്ങൾക്ക് പ്രഖ്യാപിച്ച വിലക്ക് ഇന്നലെ അവസാനിച്ചു. അതെ, ഇന്ന് മെയ് 17. സൗദി അറേബ്യ പറഞ്ഞ വാക്ക് പാലിച്ചുവെങ്കിലും ഇന്ത്യ ചോദ്യചിഹ്നം തന്നെയാണ്. എന്നാലും പ്രവാസികൾക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. സൗദി അറേബ്യയിൽനിന്നുള്ള യാത്രക്കാരെ സ്വീകരിക്കുന്നതിന് കിങ് ഫഹദ് കോസ്വേ തയാറെടുപ്പുകൾ പൂർത്തിയാക്കി കഴിഞ്ഞിരിക്കുകയാണ്. തിങ്കളാഴ്ച അതായത് ഇന്ന് മുതൽ സൗദി അറേബ്യ അന്താരാഷ്ട്ര അതിർത്തികൾ തുറക്കുന്നതോടെ ബഹ്റൈനിലേക്ക് സഞ്ചാരികളുടെ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്രക്കാർ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് കോസ്വേ അതോറിറ്റി നിർദേശങ്ങൾ പുറത്തിറക്കി.
മതിയായ മുൻകരുതൽ നടപടികൾ സ്വീകരിച്ച് പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന് ബഹ്റൈനും സൗദിയും പുലർത്തുന്ന ജാഗ്രതയെ കിങ് ഫഹദ് കോസ്വേ അതോറിറ്റി (കെ.എഫ്.സി.എ) ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ എമാദ് അൽ മുഹൈസൻ പ്രശംസിക്കുകയുണ്ടായി.
ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്രവിലക്ക് പിൻവലിക്കുന്നത് സാമൂഹിക ബന്ധം പുനഃസ്ഥാപിക്കാനും സാമ്പത്തിക മേഖലയുടെ ഉണർവിനും കാരണമാകുകയും ചെയ്യും. അതിർത്തി കടക്കുന്ന യാത്രക്കാർക്ക് ആരോഗ്യ മന്ത്രാലയങ്ങൾ നിഷ്കർഷിച്ച നിബന്ധനകൾ പാലിക്കുന്നുവെന്ന് ഇരു രാജ്യങ്ങളിലെയും അധികൃതർ ഉറപ്പുവരുത്തുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. യാത്രക്കാർ എല്ലാ മുൻകരുതൽ നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അതേസമയം കോവിഡ് വാക്സിൻ സ്വീകരിക്കുകയോ കോവിഡ് മുക്തി നേടുകയോ ചെയ്ത യാത്രക്കാർക്കാണ് സൗദിയിൽനിന്ന് ബഹ്റൈനിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇവർ സൗദി അറേബ്യയുടെ തവക്കൽന മൊബൈൽ ആപ്പിൽ ഇതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം. 18 വയസ്സിൽ താഴെയുള്ളവർക്ക് കോവിഡ് ഇൻഷുറൻസ് സർട്ടിഫിക്കറ്റുണ്ടെങ്കിൽ പ്രവേശനം അനുവദിക്കുന്നതാണ്.ബഹ്റൈനിൽനിന്ന് സൗദിയിലേക്ക് പോകുന്നവർ ജി.സി.സി രാജ്യങ്ങളിൽ അംഗീകരിച്ച ഏതെങ്കിലും മൊബൈൽ ആപ്പിൽ കുത്തിവെപ്പിെൻറയോ രോഗമുക്തിയുടെയോ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
സൗദി പൗരന്മാർക്ക് കോസ്വേ വഴി സൗദിയിലേക്ക് പ്രവേശിക്കുമ്പോൾ അധിക നിയന്ത്രണങ്ങൾ ഒന്നുമില്ല. എന്നാൽ, മറ്റ് രാജ്യങ്ങളിലെ പൗരന്മാർ കോവിഡ് പരിശോധനക്ക് സാമ്പ്ൾ എടുത്ത് 72 മണിക്കൂർ കഴിയാത്ത നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം. ജി.സി.സി രാജ്യങ്ങളിൽനിന്ന് കുത്തിവെപ്പ് നടത്തിയോ രോഗമുക്തി നേടിയോ വരുന്ന യാത്രക്കാർക്ക് ബഹ്റൈനിൽ കോവിഡ് പരിശോധന ഇൗദ് മുതൽ ഒഴിവാക്കിയിട്ടുണ്ട്.
അതോടൊപ്പം തന്നെ നിലവില്‍ ഇന്ത്യയില്‍ നിന്നും ബഹ്റൈനിലേക്ക് മാത്രമാണ് വിമാന സര്‍വീസുള്ളത്. എന്നാൽ ഒരു ലക്ഷത്തിനടുത്ത് രൂപ ഇപ്പോള്‍ ബഹ്റൈനിലേക്കുള്ള വിമാനടിക്കറ്റിന് നല്‍കേണ്ടി വരുന്നു. വിമാന ടിക്കറ്റ് നിരക്ക് ഉയരുന്നത് കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് പ്രവാസികള്‍.
ജൂൺ, ജൂലൈ മാസങ്ങളിലെ പുതിയ ഷെഡ്യൂളുകള്‍ കഴിഞ്ഞ ദിവസം ആണ് വിമാനക്കമ്പനികള്‍ പുറത്തുവിട്ടത്. ഇതിലാണ് ഈ ഉയര്‍ന്ന നിരക്കുകള്‍ ഉള്ളത്. ജൂൺ രണ്ടിന് കൊച്ചിയിൽനിന്നുള്ള ഗൾഫ് എയർ വിമാനത്തിൽ ടിക്കറ്റ് കിട്ടണമെങ്കിൽ 83,000 രൂപ നല്‍കണം. കോഴിക്കോട്ടുനിന്ന് ജൂൺ ഏഴിനുള്ള വിമാനത്തിനും ഇതേ നിരക്കാണ് നല്‍കേണ്ടത്. പെരുന്നാള്‍ അവധി കഴിഞ്ഞ് തിരിച്ച് പോകുന്ന പ്രവാസികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ വിമാന ടിക്കറ്റ് നിരക്ക് ഇനിയും കൂടാന്‍ ആണ് സാധ്യത. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ദുബായ് വിലക്ക് ഏര്‍പ്പെടുത്തിയത് ആണ് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടാന്‍ കാരണമായി പറയുന്നത്. ജോലി നഷ്ടപ്പെടുമെന്ന ഭീതി നിലനിൽക്കുന്ന പ്രവാസികളാണ് ഇത്തരത്തിൽ വലിയ തുക മുടക്കി യാത്രയ്ക്ക് തയ്യാറകുകുന്നത്.
https://www.facebook.com/Malayalivartha


























