സൗദിയ എയർലൈൻസ് ഒരുങ്ങി; 95 വിമാനത്താവളങ്ങളിൽ നിന്നായി 71 സർവിസുകളാണ് ആദ്യഘട്ടത്തിൽ സൗദിയ ഷെഡ്യൂൾ ചെയ്തത്, ഇതിൽ 28 എണ്ണം ആഭ്യന്തര സർവിസുകളും 43 എണ്ണം അന്താരാഷ്ട്ര സർവിസുകളുമാണ്, കൂടുതൽ നിർദ്ദേശങ്ങൾ ഇങ്ങനെ....

പ്രവാസികളെ സന്തോഷത്തിലാക്കി സൗദി അറേബ്യയുടെ കര, വായു, കടല്‍ അതിര്‍ത്തികള്‍ ഇന്ന് തുറക്കുകയാണ്. കോവിഡ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി സൗദിയിൽ നിലവിലുണ്ടായിരുന്ന താൽക്കാലിക അന്താരാഷ്ട്ര യാത്രാവിലക്ക് ഇന്ന് മുതൽ എടുത്തുകളയുന്നതിനെ തുടർന്ന് അന്താരാഷ്ട്ര വിമാന സർവിസുകൾക്കൊരുങ്ങി സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) രംഗത്ത്.കോവിഡ് വാക്സീന്റെ രണ്ടു ഡോസും എടുത്തവര്‍ക്കും യാത്രയ്ക്ക് രണ്ടാഴ്ച മുന്‍പെങ്കിലും ഒരു ഡോസ് വാക്സീന് എടുത്തവര്‍ക്കും, ആറുമാസത്തിനുള്ളില്‍ കോവിഡ് മുക്തരായവര്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാം. ആരോഗ്യ ഇന്‍ഷുറന്‍സുള്ള 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും യാത്ര ചെയ്യാൻ സാധിക്കുന്നതാണ്.
അതോടൊപ്പം തന്നെ സർവിസുകൾ നടത്താനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയതായി ദേശീയ വിമാനക്കമ്പനിയായ സൗദിയ അറിയിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 95 വിമാനത്താവളങ്ങളിൽ നിന്നായി 71 സർവിസുകളാണ് ആദ്യഘട്ടത്തിൽ സൗദിയ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇതിൽ 28 എണ്ണം ആഭ്യന്തര സർവിസുകളും 43 എണ്ണം അന്താരാഷ്ട്ര സർവിസുകളുമാണ് എന്നാണ് റിപ്പോർട്ട്. കോവിഡ് മഹാമാരി ആരംഭിച്ചതുമുതൽ ഇതുവരെ ഏകദേശം ഒരു കോടി യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്തെത്തിച്ചതായി സൗദിയ അറിയിക്കുകയുണ്ടായി.
കൂടാതെ കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി അന്താരാഷ്ട്ര സർവിസ് നടത്തുന്ന വിമാനങ്ങളിൽ യാത്രക്കാരുടെ ഇടയിൽ സീറ്റുകൾ ഒഴിച്ചിടുന്ന രീതി ഉണ്ടാകില്ലെന്ന് സൗദിയ പ്രസ്താവനയിൽ പറഞ്ഞു. കോവിഡിനെതിരെയുള്ള സുരക്ഷക്ക് ഈ രീതി പര്യാപ്തമല്ലെന്നും എന്നാൽ ഇത് ടിക്കറ്റ് വിലവർധനക്ക് കാരണമാക്കും എന്നതുകൊണ്ടും അന്താരാഷ്ട്ര എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) ഇങ്ങനെയുള്ള രീതി അംഗീകരിക്കുന്നില്ല എന്നതിനാലാണ് തങ്ങളും ഇങ്ങനെ തീരുമാനിച്ചതെന്ന് സൗദിയ അറിയിക്കുകയായിരുന്നു.
എന്നാൽ, മാസ്ക് ധരിക്കുന്നതും ആവശ്യമായ മറ്റ് ആരോഗ്യ പ്രോട്ടോകോളുകളും ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ പാലിക്കാൻ സൗദിയ യാത്രക്കാരോട് ആവശ്യപ്പെട്ടു. അതേസമയം, യാത്രാ വിലക്ക് ഒഴിവാകുന്നതോടെ തിങ്കളാഴ്ച സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങൾ വഴി 385 അന്താരാഷ്ട്ര വിമാന സർവിസുകൾ നടത്തുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജി.എ.സി.എ) അറിയിച്ചു. രാജ്യത്തും വിദേശത്തുമുള്ള വിവിധ വിമാനക്കമ്പനികൾ ചേർന്നാണ് ഇത്രയും സർവിസുകൾ നടത്തുന്നത്.
അതേസമയം ഫൈസര്‍/ബയോടെക്, അസ്ട്രസെനക, മോഡേണ, ജോണ്സണ് ആന്‍ഡ് ജോണ്സണ് എന്നിവയാണ് അംഗീകരിച്ചിരുന്ന വാക്സീനുകള്‍. ടൂറിസ്റ്റ് വീസയുള്ള സൗദി ഇതര പൗരന്മാര്ക്ക് യാത്രയ്ക്ക് അനുവാദമില്ല. യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് നെഗറ്റീവ് പിസിആര്‍ പരിശോധന നിര്‍ബന്ധമാണ്. എട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പിസിആര്‍ പരിശോധന നടത്തേണ്ടതില്ല.2020 മാര്‍ച്ചില്‍ കോവിഡ് മഹാമാരി ആരംഭിച്ചതു മുതല്‍ രാജ്യത്തിലേക്കും പുറത്തേക്കുമുള്ള യാത്ര നിയന്ത്രിച്ചിരുന്നു. നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെ ചില വിഭാഗക്കാരെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























