സൗദിയിൽ എത്തുന്നവർ അതാതു രാജ്യത്തെ ആരോഗ്യമന്ത്രാലയം അംഗീകരിച്ച വാക്സീൻ സർട്ടിഫിക്കറ്റ് കരുതണം; 38 ഡിഗ്രി സെൽഷ്യസിനെക്കാൾ കൂടുതൽ ശരീരോഷ്മാവുള്ളവരുടെ പ്രവേശനം തടയുമെന്ന് അധികൃതർ, പുതിയ മാർഗനിർദേശം പുറപ്പെടുവിച്ച് സൗദി

രാജ്യാന്തര വിമാന സർവീസ് പുനരാരംഭിച്ച പശ്ചാത്തലത്തിൽ യാത്രക്കാർക്ക് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ച് സൗദി വ്യോമയാന വകുപ്പ് രംഗത്ത് എത്തിയിരിക്കുകയാണ്. സൗദിയിൽ എത്തുന്നവർ അതാതു രാജ്യത്തെ ആരോഗ്യമന്ത്രാലയം അംഗീകരിച്ച വാക്സീൻ എടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് പ്രധാന നിബന്ധനകളിൽ ഒന്ന്. ഫൈസർ, അസ്ട്ര സെനക, മൊഡേണ എന്നീ വാക്സിനുകളുടെ 2 ഡോസ് എടുത്തവർക്കും ജോൺസൻ വാക്സീൻ ഒരു ഡോസ് എടുത്തവർക്കും ഈ മാസം 20 മുതൽ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീൻ വേണ്ട എന്നതും നിബന്ധനയും ഉണ്ട്
എന്നാൽ മറ്റേതെങ്കിലും വാക്സീൻ എടുത്തവർക്കും ഒരു ഡോസ് എടുത്ത് 14 ദിവസം പൂർത്തിയായവർക്കും 7 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കിയിട്ടുണ്ട്. യാത്രക്കാർ തവക്കൽനാ ആപ് ഡൗൺലോഡ് അതിൽ ആരോഗ്യ വിവരം അപ്ഡേറ്റ് ചെയ്യേണ്ടതാണ്. 38 ഡിഗ്രി സെൽഷ്യസിനെക്കാൾ കൂടുതൽ ശരീരോഷ്മാവുള്ളവരുടെ പ്രവേശനം തടയുമെന്നും അധികൃതർ വ്യക്തമാക്കി. പണമിടപാട് ഓൺലൈൻ വഴിയായിരിക്കണം.
കൂടാതെ വിമാനത്തിൽ അകലം പാലിച്ചായിരിക്കണം യാത്രക്കാരെ ഇരുത്തേണ്ടത്. യാത്രക്കാരും വിമാന ജീവനക്കാരും യാത്രയിലുടനീളം മാസ്കും ഗ്ലൗസും ധരിച്ചിരിക്കണം. വിമാനത്തിനകത്തെ പ്രാർഥനാ സൗകര്യം അടച്ചിടണം. കോവിഡ് പോസിറ്റീവ് സംശയിക്കുന്നവരെ പ്രത്യേക സീറ്റിലേക്കു മാറ്റുകയും സഹയാത്രക്കാരുമായി ഇടപഴകുന്നത് തടയുകയും വേണം. ലക്ഷ്യസ്ഥാനത്തെത്തിയാൽ രോഗിയെയും ലഗേജും കോവിഡ് മാനദണ്ഡപ്രകാരം മാറ്റണമെന്നും നിർദേശിച്ചു.
അതേസമയം കൊവിഡ് പശ്ചാത്തലത്തിൽ സൗദി അറേബ്യ ഏർപ്പെടുത്തിയ അന്താരാഷ്ട്ര യാത്രാവിലക്ക് തിങ്കളാഴ്ച പുലർച്ചെ നീക്കിയെങ്കിലും ഇന്ത്യയടക്കം 13 രാജ്യങ്ങളുമായുള്ള യാത്രാനിരോധനം നിലനിൽക്കുമെന്നാണ് റിപ്പോർട്ട്. സൗദിയിൽ നിന്ന് സ്വദേശികൾക്കാണ് യാത്ര നിരോധനം ഏർപ്പെടുത്തി. ഇന്ത്യയെ കൂടാതെ തന്നെ ലിബിയ, സിറിയ, ലെബനൻ, യമൻ, ഇറാൻ, തുർക്കി, അർമേനിയ, സൊമാലിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, അഫ്ഗാനിസ്ഥാൻ, വെനിസ്വേല, ബെലാറസ് എന്നീ രാജ്യങ്ങളാണ് നിരോധന ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഈ 13 രാജ്യങ്ങളില്‍ പ്രത്യേക അനുമതിയില്ലാതെ നേരിട്ടോ അല്ലാതെയോ യാത്ര ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. 13 രാജ്യങ്ങളല്ലാത്ത മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു. കൊവിഡ് വ്യാപന സാധ്യതയുള്ള സാഹചര്യങ്ങളും സുരക്ഷാ ഭീഷണിയുള്ള പ്രദേശങ്ങളും ഒഴിവാക്കണമെന്നും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഈ രാജ്യങ്ങളിൽ മഹാമാരി ഇതുവരെ നിയന്ത്രണവിധേയമാകാത്തതും ചിലയിടങ്ങളിൽ വൈറസിന്റെ ജനിതക വകഭേദം തെളിയുകയും ചെയ്ത സാഹചര്യത്തിലാണ് വിലക്ക് തുടരുന്നതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി. ഈ രാജ്യങ്ങളിലേക്ക് പോകേണ്ടവർ യാത്രയ്ക്ക് മുൻകൂർ അനുമതി തേടണമെന്നും ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു. അസ്ഥിരത നിലനിൽക്കുന്നതോ വൈറസ് പടരുന്നതിന് സാക്ഷ്യം വഹിക്കുന്നതോ ആയ പ്രദേശങ്ങളിൽ നിന്ന് ജാഗ്രത പാലിക്കാനും എല്ലാ മുൻകരുതൽ നടപടികളും പിന്തുടരാനും മന്ത്രാലയം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























