തലവേദനയ്ക്കുള്ള വേദനസംഹാരി എനര്‍ജി ഡ്രിങ്കിനൊപ്പം കഴിച്ചു; ബഹ്‌റിനില്‍ കോഴിക്കോട് സ്വദേശി മരിച്ചു

വേദന സംഹാരി ഗുളിക എനര്‍ജി ഡ്രിങ്കിനൊപ്പം കഴിച്ചതിനെ തുടര്‍ന്ന് ആരോഗ്യ നില വഷളായി ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. കോഴിക്കോട് മൊകേരി കുണ്ടുകുളങ്ങര സ്വദേശി സുധാരകനാണ്(45)ബഹറിനിലെ മുഹറഖ് കിംങ് ഹമദ് ആശുപത്രിയില്‍ വച്ച് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച സുധാകരനെ ഹിദ്ദിലെ താമസ സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുധാകരനെ പിന്നീട് ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നില വഷളാവുകയും മരണം സംഭവിക്കുകയായിരുന്നു.
വെള്ളിയാഴ്ച്ച അവധിയായതിനാല്‍ സഹതാമസക്കാരനൊപ്പം ടൗണിലേക്ക് പോകാന്‍ തയ്യാറായി നിന്നിരുന്ന സുധാകരന്‍ തലവേദനയെ തുടര്‍ന്ന് വേദന സംഹാരി ഗുളിക കഴിക്കുകയായിരുന്നു. സമയം കഴിഞ്ഞിട്ടും വരാത്തതിനെസുധാകരനെ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്ത് മറിയില്‍ തിരികെയെത്തി നോക്കിയപ്പോഴാണ് അവശനിലയില്‍ കണ്ടെത്തിയത്. പ്രമുഖ കമ്പനിയുടെ എനര്‍ജി ഡ്രിങ്ക് ബോട്ടിലും മേശപ്പുറത്ത് കണ്ടെത്തിയിരുന്നു.
തലച്ചോറില്‍ രക്തം കട്ടപിടിച്ചതാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ബഹ്‌റിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ മര്‍ഹബ വിഭാഗത്തിലെ ക്ലീനിംങ് തൊഴിലാളിയായ സുധാകരന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha