കുവൈറ്റിലെ മൂന്നിൽ ഒരു പ്രവാസി നാട്ടിലേക്ക് മടങ്ങും; സർക്കാർ കൂടാതെ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് പോലും പ്രവാസികൾക്ക് ജോലി നഷ്ടമാകുന്ന കാഴ്ച്, നാട്ടിലേക്ക് മടങ്ങാൻ തയ്യാറായി പ്രവാസികൾ

കൊറോണ വ്യാപനം നൽകിയ ദുരിതങ്ങൾക്കിടയിലും പ്രവാസികൾക്ക് താങ്ങാനാകാത്ത ഒന്നാണ് സ്വദേശിവത്കരണം. ഈ ഒരു സാഹചര്യത്തിൽ കുവൈറ്റ് ഉൾപ്പടെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ ഇത്തരമൊരു രീതിയിലേക്ക് തിരിയുന്നത് പ്രവാസികളെ ഏറെ വിഷമിപ്പിക്കുകയാണ്. സർക്കാർ കൂടാതെ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് പോലും പ്രവാസികൾക്ക് ജോലി നഷ്ടമാകുന്ന കാഴ്ച്. എന്നാൽ ഇതിനുപിന്നാലെ മറ്റൊരു വാർത്ത കൂടി പുറത്ത് വരുകയാണ്.
കുവൈറ്റിലെ പ്രവാസികളില്‍ മൂന്നിലൊന്ന് പേരും എത്രയും വേഗം കുവൈറ്റ് വിടാന്‍ ആഗ്രഹിക്കുന്നവരാണെന്ന് സര്‍വേ. ഗ്ലോബല്‍ എക്‌സ്പാറ്റ് നെറ്റ്‌വര്‍ക്കായ ഇന്റര്‍നാഷന്‍സ് എന്ന ഏജന്‍സി നടത്തിയ സര്‍വേയിലാണ് പ്രവാസികളിലെ മൂന്നിലൊന്നു പേര്‍ സ്വന്തം നാട്ടിലേക്കോ മറ്റേതെങ്കിലും ഗള്‍ഫ് നാടുകളിലേക്കോ തിരിക്കാന്‍ ആഗ്രഹിക്കുന്നതായി വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയാണ് ഇതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നതെന്നും സര്‍വേ റിപ്പോര്‍ട്ട് ഉദ്ധരിച്ച് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.
പ്രവാസികള്‍ക്ക് ജീവിക്കാനും താമസിക്കാനും ജോലി ചെയ്യാനുമുള്ള താല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഷം തോറും നടത്തുന്ന എക്‌സ്പാറ്റ് ഇന്‍സൈഡര്‍ 2021 സര്‍വേയിലാണ് ഇത്തരത്തിലുള്ള കണ്ടെത്തൽ പുറത്ത് വരുന്നത്. ഇക്കാര്യത്തില്‍ ആഗോള തലത്തില്‍ 58ാമത് സ്ഥാനത്താണ് കുവൈറ്റ്. ജീവിത നിലവാരം, വിനോദത്തിനുള്ള സൗകര്യങ്ങള്‍, വ്യക്തിപരമായ സന്തോഷം, യാത്രാ സൗകര്യം, താമസിക്കാനുള്ള എളുപ്പം തുടങ്ങിയ കാര്യങ്ങളില്‍ ഏറെ പിറകിലാണ് കുവൈറ്റ് എന്നതാണ് വ്യക്തമാകുന്നത്. കുവൈറ്റിലെ തദ്ദേശീയ സമൂഹവുമായി ഇഴകിച്ചേരാന്‍ സാധിച്ചിട്ടില്ലെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ 46 ശതമാനം പേരും അഭിപ്രായപ്പെട്ടു. പുതിയ സുഹൃത്തുക്കളെ കണ്ടെത്താന്‍ പ്രയാസമാണെന്ന് 51 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ കുവൈറ്റികളുമായി ചങ്ങാത്തം കൂടാന്‍ പ്രയാസമാണെന്നാണ് 62 ശതമാനം പേരും അഭിപ്രായപ്പെടുന്നത്.
അതോടൊപ്പം തന്നെ ആരോഗ്യ സുരക്ഷ സൂചകങ്ങളില്‍ ആഗോള തലത്തില്‍ 56 ആണ് കുവൈറ്റിന്റെ സ്ഥാനം എന്നത്. സുരക്ഷയുടെ കാര്യത്തില്‍ 39ഉം ഡിജിറ്റല്‍ ലൈഫിന്റെ കാര്യത്തില്‍ 49ഉം പരിസ്ഥിതി ഗുണനിലവാരത്തില്‍ 58ഉം സ്ഥാനങ്ങളിലാണ് കുവൈറ്റ് ഉള്ളത്. പ്രവാസികളില്‍ 53 ശതമാനം ആളുകളും വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ കൂടുതല്‍ ആശ്രയിക്കുന്നത് സോഷ്യല്‍ മീഡിയയെയാണ്.
ആഗോള തലത്തില്‍ തായ്‌വാന്‍, മെക്‌സിക്കോ, കോസ്റ്റാ റിക്ക, മലേഷ്യ, പോര്‍ച്ചുഗല്‍, ന്യൂസിലാന്റ്, ആസ്‌ത്രേലിയ, ഇക്വഡോര്‍, കാനഡ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളാണ് പ്രവാസികള്‍ക്ക് കുടിയേറാനും ജീവിക്കാനും തൊഴിലെടുക്കാനും ഏറ്റവും മികച്ച ഇടങ്ങള്‍. ജീവിതച്ചെലവും ജീവിത ഗുണനിലവാരവും പരിഗണിച്ചാണിത്. 59 രാജ്യങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 34 ആണ് അമേരിക്കയുടെ സ്ഥാനം. കുവൈറ്റ്, ഇറ്റലി, ദക്ഷിണാഫ്രിക്ക, റഷ്യ, ഈജിപ്ത്, ജപ്പാന്‍, സൈപ്രസ്, തുര്‍ക്കി, ഇന്ത്യ, മാള്‍ട്ട എന്നിവയാണ് പ്രവാസികള്‍ക്ക് ജീവിക്കാന്‍ ഏറ്റവും മോശം രാജ്യങ്ങളെന്നും സര്‍വേ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha

























