ഇന്ന് മുതൽ കൂടുതൽ ജാഗ്രതൈ; ഇന്നു മുതൽ റസിഡന്റ്സ് വീസക്കാർക്കു മാത്രമായി ബഹ്റൈൻ പ്രവേശനം ചുരുക്കി, വിമാന യാത്രയ്ക്കും ഹോട്ടൽ ക്വാറന്റീനുമടക്കം ലക്ഷങ്ങൾ മുടക്കേണ്ടി വരുന്നതിനാൽ ബദൽ വഴി തേടി മലയാളികളടക്കം നിരവധി പ്രവാസികൾ

പ്രവാസികൾക്ക് തിരിച്ചടി നൽകി ആ തീരുമാനം. ഇന്നു മുതൽ റസിഡന്റ്സ് വീസക്കാർക്കു മാത്രമായി ബഹ്റൈൻ പ്രവേശനം ചുരുക്കിയിരിക്കുകയാണ്. ഇതോടുകൂടി ഇന്ത്യയിൽ കുടുങ്ങിയ സൗദി, യുഎഇ വീസക്കാർക്ക് മനാമയിലെത്തി റോഡ് മാർഗം അതിർത്തി കടക്കാനുള്ള വഴിയും അടഞ്ഞിരിക്കുകയാണ്. വിമാന യാത്രയ്ക്കും ഹോട്ടൽ ക്വാറന്റീനുമടക്കം ലക്ഷങ്ങൾ മുടക്കേണ്ടി വരുന്നതിനാൽ തന്നെ ഇപ്പോൾ ബദൽ വഴി തേടുകയാണ് മലയാളികൾ അടക്കമുള്ളവർ. ഇതുകൂടാതെ തന്നെ സൗദിയിലേക്കുള്ള പ്രവേശനത്തിനു പുതിയ നിയന്ത്രണം ഏർപ്പെടുത്തിയതോടെ അവിടേക്കു പോകാൻ ബഹ്റൈനിൽ ക്വാറന്റീനിലുള്ള ആയിരത്തോളം മലയാളികൾ അതിർത്തി കടക്കാനാകാതെ കുടുങ്ങിയിട്ടുമുണ്ട്.
ഒന്നുകിൽ, വൻ തുക നൽകി ക്വാറന്റീൻ പാക്കേജെടുത്ത് വിമാന മാർഗം പോകുക, അല്ലെങ്കിൽ സൗദിയിലേക്കും യുഎഇയിലേക്കും പ്രവേശന വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യങ്ങളിൽ പോയി വീണ്ടും 14 ദിവസം ക്വാറന്റീൻ കാലയളവ് പൂർത്തിയാക്കി പിസിആർ എടുത്ത് യാത്ര തുടരുക എന്നീ മാർഗങ്ങളാണ് ഇപ്പോഴുള്ളത്.
അതോടൊപ്പം തന്നെ സൗദി അംഗീകരിച്ച ഫൈസർ, അസ്ട്രസെനക, മൊഡേണ വാക്സീനുകൾ 2 ഡോസും ജോൺസൻ വാക്സീൻ ഒരു ഡോസും എടുത്തവർക്കും ആദ്യ ഡോസ് വാക്സീൻ എടുത്ത് 14 ദിവസം പിന്നിട്ടവർക്കും വ്യാഴാഴ്ച മുതൽ സൗദിയിൽ പ്രവേശിക്കാൻ സാധിക്കുന്നതാണ്. എന്നാൽ ഇന്ത്യയിൽ നിന്നെത്തിയ ഭൂരിഭാഗം പേരും വാക്സീൻ എടുക്കാത്തവരാണ് എന്നതാണ് മറ്റൊരു കടമ്പ. അതിനാൽ ഇവർക്ക് സൗദി–ബഹ്റൈൻ കോസ് വേ വഴി സൗദിയിലേക്കു കടക്കാൻ സാധിക്കുന്നത്. വിമാന മാർഗം പോകുന്നതിന് തടസ്സമില്ലെങ്കിലും 7 ദിവസത്തെ ഹോട്ടൽ ക്വാറന്റീനുള്ള തുക കൂടി ടിക്കറ്റെടുക്കുമ്പോൾ നൽകണം.
അതേസമയം ഇന്ത്യയിൽനിന്ന് ബഹ്റൈനിലെത്തി ക്വാറന്റീൻ കഴിഞ്ഞ് വിമാനത്തിൽ സൗദിയിലെത്തി അവിടത്തെ ക്വാറന്റീൻ കൂടി പൂർത്തിയാക്കുമ്പോഴേക്കും ചെലവ് രണ്ടര ലക്ഷം കവിയും. എന്നാൽ ജോലി നഷ്ടപ്പെടാതിരിക്കാൻ കടം വാങ്ങിയും മറ്റും പോകുന്നവരുണ്ട്. യാത്രക്കാരുടെ എണ്ണമേറിയതോടെ ബഹ്റൈൻ–സൗദി വിമാന ടിക്കറ്റ് നിരക്കും കൂടി. 2000 റിയാൽ ടിക്കറ്റിനും 3500 റിയാൽ ഹോട്ടൽ ക്വാറന്റീനുമുടക്കം 5500ലേറെ നൽകിയാണ് വിമാനത്തിൽ ഇടംപിടിക്കുന്നത്.
https://www.facebook.com/Malayalivartha

























