കടുത്ത നിർദ്ദേശവുമായി യുഎഇ; ചാർട്ടേഡ് വിമാനങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രംഗത്ത് എത്തി, തലയെണ്ണി ടിക്കറ്റ് നൽകി യാത്രക്കാരെ ചാർട്ടേഡ് വിമാനത്തിൽ കൊണ്ടുവരാൻ അനുവദിക്കില്ലെന്ന് അധികൃതർ

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വരുന്ന ചാർട്ടേഡ് വിമാനങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് യുഎഇ അധികൃതർ. തലയെണ്ണി ടിക്കറ്റ് നൽകി യാത്രക്കാരെ ചാർട്ടേഡ് വിമാനത്തിൽ കൊണ്ടുവരാൻ അനുവദിക്കില്ലെന്നാണ് യുഎഇ ഏവിയേഷൻ അധികൃതരുടെ നിലപാട് എന്നത്.
യാത്രാവിലക്ക് നിലവിൽ വന്നതിന് ശേഷം ഇന്ത്യയിൽ നിന്ന് അടിയന്തരമായി യുഇയിലെത്തേണ്ടവർ ചാർട്ടേഡ് വിമാനങ്ങളെയാണ് ആശ്രയിക്കുന്നത്. പരമാവധി എട്ട് യാത്രക്കാർക്കാണ് ഇത്തരം വിമാനങ്ങളിൽ യുഎഇയിൽ എത്താൻ സാധിക്കുന്നത്. പല ട്രാവൽ ഏജൻസികളും യാത്രാക്കാരിൽ നിന്ന് നാല് ലക്ഷത്തോളം രൂപ ഈടാക്കി ഇത്തരം വിമാനങ്ങളിൽ യാത്രക്കാരെ എത്തിക്കുന്നതായി അധികൃതർ വ്യക്തമാക്കി. എന്നാൽ സീറ്റ് അടിസ്ഥാനത്തിൽ ഓരോ യാത്രക്കാരനിൽ നിന്നും ടിക്കറ്റ് തുക ഈടാക്കി സർവീസ് നടത്തുന്നത് അനുവദിക്കാനാവില്ല എന്നാണ് യുഎഇ ജനറൽ ഏവിയേഷൻ അതോറിറ്റി പറയുന്നത്.
അതേസമയം ഈ വിമാനങ്ങൾ എല്ലാ അർത്ഥത്തിലും സ്വകാര്യ വിമാനങ്ങളോ ബിസിനസ് വിമാനങ്ങളോ ആയിരിക്കണമെന്നാണ് അധികൃതർ മുന്നോട്ട് വെക്കുന്ന നിബന്ധന എന്നത്. അതായത് ഒരേ സ്ഥാപനത്തിലെ ജീവനക്കാർക്കോ ഒരേ കുടുംബത്തിലെ അംഗങ്ങൾക്കോ വേണ്ടിയാണ് ഈ സൗകര്യം ഉപയോഗിക്കേണ്ടതെന്ന് നേരത്തേ പുറപ്പെടുവിച്ച നിർദേശം അധികൃതർ കർശനമാക്കുകയാണ് ഇപ്പോൾ.
അതോടൊപ്പം തന്നെ 35 പേരിൽ കൂടുതൽ പേർക്ക് യാത്ര ചെയ്യാവുന്ന വിമാനങ്ങൾ ഇത്തരം സർവീസുകൾക്ക് ഉപയോഗിക്കരുത്. എട്ട് പേരിൽ കൂടുതൽ ആളുകളുമായി വരുന്ന വിമാനങ്ങൾക്ക് അനുമതി നൽകേണ്ടതില്ലെന്നും അതോറിറ്റി നിർദേശിക്കുകയാണ്. ടിക്കറ്റിനായി വൻതുക മുടക്കാൻ തയ്യാറുള്ള വ്യക്തികൾക്കും ഇതോടെ ഇത്തരം വിമാനങ്ങളെ ആശ്രയിക്കാൻ കഴിയാത്ത അവസ്ഥയാണ് സംജാതമാകുന്നത്.
യുഎഇയില്‍ നിന്ന് കുറഞ്ഞ ദിവസത്തെ അവധിക്കു നാട്ടിലെത്തി തിരിച്ചു പോകാനിരുന്നവരാണു പ്രയാസത്തിലായത്. വീസ കാലാവധി തീരുന്നവരും ബുദ്ധിമുട്ടിലായി. 6 മാസത്തില്‍ കൂടുതല്‍ നാട്ടില്‍ കഴിഞ്ഞാല്‍ തിരിച്ചു പോകാന്‍ പ്രയാസവുമുണ്ട്. യാത്രാ വിലക്ക് ദീര്‍ഘിപ്പിച്ചതോടെ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. പെട്ടെന്ന് ജോലിയില്‍ പ്രവേശിക്കേണ്ടവര്‍ക്കാണ് ഏറ്റവും പ്രയാസം നേരിടുന്നത്. നിയന്ത്രണം നീങ്ങിയതിനു ശേഷം പോകാന്‍ കഴിഞ്ഞാലും അതതു രാജ്യങ്ങളിലെ ക്വാറന്റീന്‍ വ്യവസ്ഥ പാലിക്കേണ്ടതിനാല്‍ ജോലിയില്‍ പ്രവേശിക്കുന്നത് വീണ്ടും വൈകുമെന്ന ആശങ്കയുണ്ട്.
https://www.facebook.com/Malayalivartha

























