ഖത്തറില്‍ ഇന്‍ഷ്വറന്‍സ് പുതുക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട കേസ്; ആറ്റിങ്ങല്‍ സ്വദേശിക്ക് അഞ്ച് വര്‍ഷം തടവും 30 ലക്ഷം റിയാല്‍ പിഴയും

ഖത്തറില്‍ ഇന്‍ഷുറന്‍സ് പുതുക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ തടവുശിക്ഷക്ക് വിധിക്കപ്പെട്ടതില്‍ ഒരാള്‍ മലയാളിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് കരാര്‍ പുതുക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ രണ്ട് പേര്‍ക്ക് തടവും പിഴയും കോടതി വിധിച്ചത്. ഖത്തര്‍ ഫൗണ്ടേഷനിലെ ഇന്ത്യാക്കാരനുള്‍പ്പെടെയുള്ള രണ്ട് ഉദ്യോഗസ്ഥര്‍ക്കാണ് ശിക്ഷ എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ട്.
ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാരനായ നാരായണ്‍ മനു ആറ്റിങ്ങല്‍ സ്വദേശിയെന്നാണ് സൂചന. നാരയണ്‍ മനുവിനൊപ്പം ശിക്ഷ ലഭിച്ച ഫൈസല്‍ അല്‍ ഹുജൈരി എന്ന ഖത്തരിയാണ്. ഇരുവര്‍ക്കും അഞ്ച് വര്‍ഷം തടവും 30 ലക്ഷം റിയാല്‍ പിഴയും കോടതി വിധിച്ചത്. രണ്ടുപേരും ചേര്‍ന്ന് പിഴ അടയ്ക്കണം. കുറ്റം തെളിഞ്ഞതോടെ ഇരുവരേയും സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.
ഖത്തര്‍ ഫൗണ്ടേഷന് ഹെല്‍ത്ത് ആന്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ് നല്‍കിയിരുന്ന ഫ്രഞ്ച് കമ്പനിയായ എ.എക്‌സ്.എ.യുടെ റീജ്യണല്‍ മാനേജറോട് പദ്ധതി പുതുക്കാനായി കൈക്കൂലി ചോദിച്ചതാണ് കേസ്. കരാര്‍ പുതുക്കാനായി രണ്ട് ദശലക്ഷം റിയാലാണ് നാരായണ്‍ ആവശ്യപ്പെട്ടത്. തങ്ങളുടെ കമ്പനി കൈക്കൂലി നല്‍കില്ലെന്ന് ഇന്‍ഷുറന്‍സ് കമ്പനിയുടെ സിഇഒ. അറിയിച്ചു. ഇദ്ദേഹം വിവരം ഖത്തര്‍ സിഐഡി.യെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. കൈക്കൂലിയില്‍ ഇന്ത്യ പോലല്ല ഗള്‍ഫ്.
ഖത്തര്‍ ഫൗണ്ടേഷന്‍ ധനകാര്യവിഭാഗത്തില്‍ പെയ്‌മെന്റ് ഡയറക്ടര്‍ ആയിരുന്നു നാരായണ്‍. ഫൈസല്‍ ഹജീരി ധനകാര്യ വിഭാഗം ഡയറക്ടറാണ്. നാരായണിനെ ശിക്ഷാകാലാവധിക്ക് ശേഷം നാടു കടത്താനും വിധിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha