Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

12-15 പ്രായക്കാര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ് ക്യാംപെയിനില്‍ പങ്കെടുക്കുന്നതിനു ബുക്കിങ് തുടങ്ങി : യുഎഇയുടെ അതി നിര്‍ണായക തീരുമാനം

02 JUNE 2021 12:16 PM IST
മലയാളി വാര്‍ത്ത

യുഎഇയുടെ നിര്‍ണായക തീരുമാനം.... ഫൈസര്‍ബയോഎന്‍ടെക് വാക്‌സീന്‍ 12 മുതല്‍ 15 വരെ വയസ്സുവരെയുള്ളവര്‍ക്കു നല്‍കുമെന്ന് ആരോഗ്യരോഗപ്രതിരോധ മന്ത്രാലയം തീരുമാനമെടുത്തിരിക്കുകയാണ് . പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള സിനോഫാം ബൂസ്റ്റര്‍ കുത്തിവയ്പും ലഭ്യമാണ്.

1215 പ്രായക്കാര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ് ക്യാംപെയിനില്‍ പങ്കെടുക്കുന്നതിനു ബുക്കിങ് തുടങ്ങിയിട്ടുണ്ട് . മന്ത്രാലയത്തിന്റെ കോവിഡ19 ആപ്ലിക്കേഷനി (വേേു:െ//ംംം.ാീവമു.ഴീ്.മല/ലി/അംമൃലിലഇൈലിലേൃ/ജമഴല/െഇീ്ശറ19ഡഅഋഅുു.മുെഃ) ലൂടെയാണ് ബുക്ക് ചെയ്യേണ്ടത്.ഈ പ്രായത്തില്‍ ഉള്ളവര്‍ക്ക് ഫൈസര്‍ബയോഎന്‍ടെക് കോവിഡ് 19 വാക്‌സീന്‍ നല്‍കാന്‍ മന്ത്രാലയം കഴിഞ്ഞ ദിവസം അനുമതി കൊടുത്തിരുന്നു. യുഎസ് ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ് ഡിഎ) അനുമതി നല്‍കിയ ശേഷം ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തി കര്‍ശന പരിശോധനകള്‍ക്കു ശേഷമായിരുന്നു അനുമതി നല്‍കിയത് .

 



വാക്‌സിനേഷന്‍ കാര്യത്തില്‍ യുഎഇ കഠിന പ്രയത്‌നമാണ് നടത്തുന്നത് എന്ന കാര്യം ശ്രദ്ധേയം. പ്രതിരോധ കുത്തിവയ്പിലൂടെ കോവിഡിനെ കീഴടക്കാം എന്ന് കണ്ടെത്തി കൊണ്ടിരിക്കുകയാണ്. 1215 വയസ്സുകാര്‍ക്ക് വാക്‌സീന്‍ നല്‍കാനുള്ള അനുമതി ഇതിന്റെ ഭാഗമാണ്. സമൂഹത്തില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വിദ്യാര്‍ഥികള്‍ അടുത്ത അധ്യയന വര്‍ഷം സ്‌കൂളിലേയ്ക്ക് പ്രവേശിക്കാനൊരുങ്ങുമ്പോള്‍ കോവിഡ് മുക്തരാകാന്‍ വാക്‌സീനേഷന്‍ അനിവാര്യമാണ്.

ബൂസ്റ്റര്‍ വാക്‌സീനേഷന് സ്വീകരിക്കാമെന്ന് നോക്കാം...

ആറു മാസം മുന്‍പ് സിനോഫാം വാക്‌സീന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ക്ക് അര്‍ഹരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ബൂസ്റ്റര്‍ വാക്‌സിനേഷനിലൂടെ മഹാവ്യാധിയില്‍ നിന്ന് യുഎഇ ജനതയുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഹെല്‍ത്ത് സെന്റര്‍ ആന്‍ഡ് ക്ലിനിക്‌സ് വിഭാഗം അസി.അണ്ടര്‍ സെക്രട്ടറി ഡോ.ഹുസൈന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ റണ്ട് പറഞ്ഞു. ലോകത്ത് കോവിഡ് പ്രതിരോധത്തില്‍ മുന്നിട്ടുനില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. വാക്‌സീനേഷന്‍ കേന്ദ്രങ്ങളില്‍ വൈദഗ്ധ്യമുള്ള ജീവനക്കാരെയാണ് നിയമിച്ചിട്ടുള്ളതെന്ന് പ്രിവന്റീവ് മെഡിസിന്‍ വിഭാഗം ഡയറക്ടര്‍ ഡോ.നദാ അല്‍ മര്‍സൂഖി പറഞ്ഞു.

 

 




യു.എ.ഇ.യിലെ ജനസംഖ്യയുടെ 80 ശതമാനത്തിലേറെ പേര്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തതായി ആരോഗ്യമേഖലാ വക്താവ് ഡോ.ഫരീദ അല്‍ ഹൊസാനി പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കാന്‍ അര്‍ഹരായ 16 വയസ്സിന് മുകളിലുള്ളവരില്‍ 81.93 ശതമാനം പേരാണ് കുത്തിവെപ്പെടുത്തത്. 60 വയസ്സും അതിന് മുകളിലുമുള്ള 93 ശതമാനം പേര്‍ക്കും വാക്‌സിന്‍ ലഭിച്ചു.

അവസാനവര്‍ഷ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കുവേണ്ട കര്‍ശന സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ കോവിഡ് നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം.

 

 

12 മുതല്‍ 15 വരെ പ്രായമുള്ളവര്‍ക്ക് പ്രതിരോധ കുത്തിവെപ്പെടുക്കുന്ന ആദ്യരാജ്യങ്ങളില്‍ യു.എ.ഇ.യും ഉള്‍പ്പെട്ടിട്ടുണ്ട്. കുട്ടികള്‍ക്കിടയില്‍ വാക്‌സിന്‍ കാമ്പയിന്‍ ഊര്‍ജിതമാക്കുമെന്നും അല്‍ ഹൊസാനി സൂചിപ്പിച്ചു.


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (4 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (5 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (5 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (5 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (5 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (5 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (6 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (6 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends