Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

നാട്ടിലേക്ക് മടങ്ങാന്‍ ഇനിമുതൽ കടുക്കും; എല്ലാ സാമ്പത്തിക ഇടപാടുകളും തീര്‍ത്ത ശേഷമേ ഇനി ഫൈനല്‍ എക്‌സിറ്റ് വിസയില്‍ നാട്ടിലേക്ക് മടങ്ങാനാവൂ എന്ന് സൗദി, ഈ വിസയില്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസ ലഭിക്കുന്നതല്ല

02 JUNE 2021 04:56 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യ നൽകിയിരുന്ന ഇളവുകൾ കൊറോണ വ്യാപനത്തിന് പിന്നാലെ എടുത്തുമാറ്റുകയാണ് അധികൃതർ. ഗൾഫിലേക്ക് എത്തിച്ചേരുക എന്ന കടമ്പകൾക്ക് പിന്നാലെ നാട്ടിലേക്ക് എത്തണമെങ്കിലോ മറ്റൊരു ജോലിയിലേക്ക് പ്രവേശിക്കണമെങ്കിലോ തന്നെ ഇനി കടമ്പകൾ കടക്കേണ്ടിവരുന്നതാണ്.

അതായത് നിലവിലെ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങാന്‍ പ്രവാസികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസ ലഭിക്കണമെങ്കില്‍ നിബന്ധനകളേറെയാണ്. മൊബൈല്‍ ബില്ലുകള്‍ ഉള്‍പ്പെടെ എല്ലാ സാമ്പത്തിക ഇടപാടുകളും തീര്‍ത്ത ശേഷമേ ഇനി ഫൈനല്‍ എക്‌സിറ്റ് വിസയില്‍ നാട്ടിലേക്ക് മടങ്ങാനാവൂ എന്ന് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജവാസാത്ത്) വ്യക്തമാക്കിയിരുന്നു. എന്നു മാത്രമല്ല, ഈ വിസയില്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസ ലഭിക്കുന്നതല്ല. അതിന്റെ രജിസ്‌ട്രേഷന്‍ മറ്റൊരാളിലേക്കു മാറ്റുകയോ വാഹനം മറ്റൊരാള്‍ക്ക് വില്‍ക്കുകയോ മറ്റോ ചെയ്യേണ്ടതാണ്.

അതോടൊപ്പം ഫൈനല്‍ എക്‌സിറ്റ് വിസയ്ക്ക് അപേക്ഷ നല്‍കുന്ന വ്യക്തിയുടെ പേരില്‍ നേരത്തേ ലഭിച്ച ഉപയോഗിച്ചിട്ടില്ലാത്ത മറ്റൊരു വിസ ഉണ്ടായിരിക്കാനും പാടില്ല. വിസ ഇഷ്യൂ ചെയ്യപ്പെടുന്ന ദിവസം തൊട്ട് 60 ദിവസമായിരിക്കും ഫൈനല്‍ എക്‌സിറ്റ് വിസയുടെ കാലാവധി എന്നത്. ഈ കാലയളവിനുള്ളില്‍ സൗദിയില്‍ നിന്ന് പുറത്തുകടന്നിരിക്കണം എന്നും നിബന്ധനയുണ്ട്. ഈ വിസയ്ക്ക് അപേക്ഷ നല്‍കുമ്പോള്‍ അപേക്ഷകന്‍ സൗദിയില്‍ ഉണ്ടായിരിക്കണം എന്നതാണ് മറ്റൊരു വ്യവസ്ഥ എന്നത്. നാട്ടിലുള്ള ഒരാള്‍ക്ക് അവിടെ ഇരുന്നു കൊണ്ട് ഫൈനല്‍ എക്‌സിറ്റ് വിസയ്ക്ക് അപേക്ഷിക്കാനാവില്ല. അപേക്ഷിക്കുന്ന സമയത്ത് പാസ്‌പോര്‍ട്ടിന് ചുരുങ്ങിയത് 60 ദിവസത്തെ കാലാവധി ഉണ്ടായിരിക്കണമെന്നും ഉത്തരവിൽ വ്യവസ്ഥയുണ്ട്.

അതേസമയം ഫൈനല്‍ എക്‌സിറ്റ് വിസയ്ക്കുള്ള അപേക്ഷയ്ക്ക് പ്രത്യേക ഫീസൊന്നും ഈടാക്കില്ല. ഈ വിസയ്ക്കായി നല്‍കിയ അപേക്ഷ കാന്‍സല്‍ ചെയ്യണമെങ്കില്‍ 100 റിയാല്‍ കാന്‍സലേഷന്‍ ഫീസ് നല്‍കേണ്ടതാണ്. ഇനി ഈ വിസയില്‍ രാജ്യം വിട്ട ഒരാള്‍ക്ക് പുതിയൊരു വിസയില്‍ മാത്രമേ സൗദിയിലേക്ക് തിരികെ വരാൻ സാധിക്കൂ എന്നും ജവാസാത്ത് അറിയിച്ചു. ജീവനക്കാരന് ജോലി മതിയാക്കി നാട്ടിലേക്ക് പോകാനുള്ള ഫൈനല്‍ എക്‌സിറ്റ് വിസ നല്‍കുന്നതിന് തൊഴിലുടമയ്ക്ക് എന്തെങ്കിലും തടസ്സ വാദമുണ്ടെങ്കില്‍ അത് വിസ ഇഷ്യൂ ചെയ്യുന്നതിന് മുമ്പ് തന്നെ അധികൃതരെ അറിയിക്കണം. വിസ നല്‍കിക്കഴിഞ്ഞാല്‍ അത്തരം പരാതികള്‍ സ്വീകരിക്കുന്നതല്ല.


അതോടൊപ്പം തന്നെ, സൗദി അറേബ്യയിൽ 1,251 പേരിൽ കൂടി പുതിയതായി കൊവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ചികിത്സയിലുള്ളവരിൽ 1,026 പേർ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 15 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,51,687 ആയി ഉയർന്നു. ഇതിൽ 4,34,439 പേർ രോഗമുക്തരായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (3 minutes ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (7 minutes ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (10 minutes ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (14 minutes ago)

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (22 minutes ago)

തമ്പാനൂരിലെ ഹോട്ടല്‍ ഹൈലാന്‍ഡില്‍ തീപിടിത്തം  (51 minutes ago)

കരൂര്‍ ദുരന്തത്തിനിരയായവരുടെ മുന്നില്‍ വിജയ് എത്തി  (59 minutes ago)

കാർ ഇടിച്ചുതെറിപ്പിച്ച് വിപിൻ വീട്ടിൽ പതുങ്ങി..ഫോണിൽ മരണവാർത്ത കേട്ടിരുന്നു,'അമ്മ തൂക്കി.. മലയിൻകീഴിലെ വീട് വളഞ്ഞ് അറസ്റ്റ്...!!  (2 hours ago)

ചെന്നിത്തലയുടെ അഴിഞ്ഞാട്ടം..! നീയൊക്കെ ഏത് ഗർഭ പാത്രത്തിൽ ഒളിച്ചാലും തൂക്കിയിരിക്കും ,തല അറുക്കാൻ DGP-മാർ കൂടോടെ മന്ത്രിയുടെ മുന്നിൽ  (2 hours ago)

കുംഭമേള താരമായ പെണ്‍കുട്ടിക്കും ഭര്‍ത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി പിന്‍വലിച്ചു  (2 hours ago)

അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരങ്ങളില്‍ നിന്നും മോഷ്ടിച്ച പണം ഓഹരിവിപണിയില്‍ നിക്ഷേപിച്ചെന്ന് കണ്ടെത്തല്‍  (3 hours ago)

ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവം: രോഗിയെ ഗേറ്റില്‍ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടു  (3 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കരൂരില്‍  (3 hours ago)

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ നൂറ്റമ്പതോളം വര്‍ഷം പഴക്കമുള്ള കൂറ്റന്‍ ക്ലോക്ക് ടവര്‍ കെട്ടിടം തകര്‍ന്നു വീണു  (3 hours ago)

ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി  (3 hours ago)

Malayali Vartha Recommends