Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

സൗദിക്ക് പുറത്തുനിന്ന് വാക്‌സിനെടുത്തവര്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കല്‍നാ ആപ്പില്‍ അപ് ലോഡ് ചെയ്യാന്‍ അവസരം; മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് വാക്‌സിനേഷന്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യേണ്ടത്, അറിയേണ്ടതെല്ലാം

09 JUNE 2021 05:08 PM IST
മലയാളി വാര്‍ത്ത

വാക്‌സിനെടുത്ത് ഗൾഫിലേക്ക് പറക്കാൻ കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത. സൗദി അറേബ്യയ്ക്ക് പുറത്തു നിന്ന് കൊവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്ത സ്വദേശികള്‍ക്കും വിദേശികള്‍ക്കും അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കല്‍നാ ആപ്പില്‍ അപ് ലോഡ് ചെയ്യാന്‍ അവസരംനൽകുകയാണ് അധികൃതർ. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് വാക്‌സിനേഷന്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യേണ്ടതെന്ന് മന്ത്രാലയം ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിക്കുകയുണ്ടായി.

വെബ്‌സൈറ്റിലെ https://eservices.moh.gov.sa/CoronaVaccineRegistration/ എന്ന ലിങ്ക് വഴി വാക്‌സിനേഷന്റെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്താല്‍ അത് തവക്കല്‍ ആപ്പില്‍ പ്രതിഫലിക്കുന്നതാണ്. എന്നാൽ, നല്‍കുന്ന വിവരം കൃത്യമാണെന്ന് ഓരോ ആളും ഉറപ്പു വരുത്തണം. അപ്‌ലോഡ് ചെയ്യുന്ന വ്യക്തിക്ക് നാഷനല്‍ ഐഡിയോ റെസിഡന്‍സ് ഐഡിയോ ഉണ്ടായിരിക്കണമെന്നും കൃത്യമായ നിബന്ധനയുണ്ട്. ഒരു എംബിയില്‍ കൂടാത്ത വലിപ്പത്തില്‍ പിഡിഫ് ഫോര്‍മാറ്റിലാണ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടതെന്നും മന്ത്രാലയം അറിയിക്കുകയുണ്ടായി.

അതോടൊപ്പം തന്നെ വാക്‌സിനേഷന്‍ വിവരങ്ങള്‍ നല്‍കുന്നവര്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. അയക്കുന്ന ആളുടെ പേര്, അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടായിരിക്കണമെന്നതാണ് അതിലൊന്ന്. സര്‍ട്ടിഫിക്കറ്റ് അറബിയിലോ ഇംഗ്ലീഷിലോ ഫ്രഞ്ചിലോ ഉള്ളതായിരിക്കണം. പ്രാദേശിക ഭാഷകളില്‍ നിന്ന് അറബിയിലേക്ക് പരിഭാഷപ്പെടുത്തിയത് ആയാലും മതി. സ്വീകരിച്ച വാക്‌സിന്റെ പേര്, വാക്‌സിന്റെ ഓരോ ഡോസും സ്വീകരിച്ച തീയതി, വാക്‌സിന്റെ ബാച്ച് നമ്പര്‍ എന്നിവയും സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടായിരിക്കേണ്ടതാണ്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം പാസ്‌പോര്‍ട്ട് കോപ്പിയും അപ്‌ലോഡ് ചെയ്യേണ്ടതാണ്. വാക്‌സിന്‍ രജിസ്‌ട്രേഷനുള്ള ഒരു അപേക്ഷ അയച്ച ആള്‍ക്ക് അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിനു മുമ്പ് രണ്ടാമത് അപേക്ഷിക്കാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

എന്നാൽ അതിനുമുന്നെ ശ്രദ്ധിക്കേണ്ടത്... സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിനുകളില്‍ ഏതെങ്കിലുമൊന്ന് സ്വീകരിച്ചവര്‍ക്ക് മാത്രമേ തവക്കല്‍നാ ആപ്പിലേക്ക് രജിസ്റ്റര്‍ ചെയ്യാൻ സാധിക്കുകയുള്ളു. ഫൈസര്‍ ബയോണ്‍ടെക്, ഓക്‌സ്‌ഫോഡ് ആസ്ട്രസെനക്ക, മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകള്‍ക്കാണ് സൗദി അംഗീകാരം നൽകിയിട്ടുള്ളത്. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കൊവിഷീല്‍ഡ് ആസ്ട്രാസെനക്ക വാക്‌സിന്‍ ഓക്‌സ്‌ഫോഡ് ആസ്ട്രസെനക്കയ്ക്ക് തുല്യമായി സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിരുന്നതിനാല്‍ അത് സ്വീകരിച്ചവര്‍ക്കും രജിസ്റ്റര്‍ ചെയ്യാൻ സാധിക്കുന്നതാണ്.

അതേസമയം, സ്വദേശിയോ പ്രവാസിയോ അല്ലാത്ത, വിസിറ്റ് വിസയില്‍ വരുന്നവര്‍ https://muqeem.sa/#/vaccine-registration/home വഴിയാണ് വാക്‌സിനേഷന്‍ വിവരങ്ങള്‍ എല്ലാം തന്നെ നല്‍കേണ്ടത്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം സൗദി അധികൃതര്‍ തീരുമാനമെടുത്തിരുന്നു. ഈ ഇളവ് ലഭിക്കണമെങ്കില്‍ തവക്കല്‍നാ ആപ്പില്‍ വാക്‌സിനേഷന്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തിരിക്കണമെന്നാണ് വ്യവസ്ഥ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (5 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (5 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (6 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (6 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (6 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (6 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (6 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (6 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (6 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (7 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends