Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

'ജയിലില്‍ വധശിക്ഷ കാത്ത് ഒപ്പമുണ്ടായിരുന്ന 7 പേരെ മരണത്തിലേക്കു കൊണ്ടുപോകുന്നതു കണ്ടു മനസ്സു മരവിച്ചിരുന്നിട്ടുണ്ട്. ഒറ്റ മുറി സെല്ലില്‍ കഴിഞ്ഞിരുന്ന പാക്കിസ്ഥാന്‍കാരന്റെ വധശിക്ഷ നടന്നത് ഈ മാസം ആദ്യം. ഒരുനാള്‍ ഇതുപോലെ ഞാനും തീരുമെന്നുറപ്പിച്ചു കഴിയുകയായിരുന്നു...' അനുഭവം പങ്കുവച്ച് ബെക്സ് കൃഷ്ണൻ

10 JUNE 2021 04:25 PM IST
മലയാളി വാര്‍ത്ത

അറിയാതെ പറ്റിപ്പോയ കയ്യബദ്ധത്തിൽ ഏറെ ദുരിതങ്ങൾ അനുഭവിച്ച് പാഠം പഠിച്ച ബെക്‌സ് കൃഷ്ണന്‍ പ്രവാസലോകത്തിന്റെയും നാട്ടുകാരുടെയും സ്‌നേഹ വലയത്തിലാണ്. അബുദാബിയിലെ ജയിലില്‍ വധശിക്ഷയുടെ വക്കില്‍നിന്നു രക്ഷപ്പെട്ടെത്തിയ ബെക്‌സ് കൃഷ്ണന്‍ ഇരിങ്ങാലക്കുടയില്‍ വീട്ടിലാണിൽ കഴിയുകയാണ് ഇപ്പോൾ. ദുരിതപർവ്വം താണ്ടിയെത്തിയ ബന്ധുക്കള്‍ക്ക് മുമ്പില്‍ പറയാനുള്ളത് താന്‍ എണ്ണിത്തീര്‍ത്ത ആ നാളുകളാണ്.

"ജയിലിൽ വധശിക്ഷ കാത്ത് ഒപ്പമുണ്ടായിരുന്ന 7 പേരെ മരണത്തിലേക്കു കൊണ്ടുപോകുന്നതു കണ്ടു മനസ്സു മരവിച്ചിരുന്നിട്ടുണ്ട്. ഒറ്റ മുറി സെല്ലിൽ കഴിഞ്ഞിരുന്ന പാക്കിസ്ഥാൻകാരന്റെ വധശിക്ഷ നടന്നത് ഈ മാസം ആദ്യം. ഒരുനാൾ ഇതുപോലെ ഞാനും തീരുമെന്നുറപ്പിച്ചു കഴിയുകയായിരുന്നു’’–എന്ന് ബെക്സ് കൃഷ്ണൻ ഇരിങ്ങാലക്കുടയിൽ വീട്ടുകാരുടെ സ്നേഹവലയത്തിൽ ഇരുന്നു നിറകണ്ണുകളോടെ പറയുകയായിരുന്നു.

7 വര്‍ഷം ജയിലില്‍ ഓഫിസ് അസിസ്റ്റന്റായി ജോലി ചെയ്തു. മേലധികാരികളാരും ഞാന്‍ ഒരു കുട്ടിയെ കൊല്ലുമെന്നു വിശ്വസിച്ചില്ല. പക്ഷേ, സുപ്രീം കോടതി വിധിയായതിനാല്‍ നിര്‍വാഹമുണ്ടായിരുന്നില്ല. എം.എ യൂസഫലി നല്‍കിയതാണ് ഈ രണ്ടാം ജന്മം. മരണം വരെ കടപ്പാടുണ്ടാകും. അദ്ദേഹത്തിനും കുടുംബത്തിനും ദൈവം ആരോഗ്യവും ദീര്‍ഘായുസ്സും നല്‍കട്ടെ എന്നാണു പ്രാര്‍ഥന എന്നും ബെക്സ് പറയുകയുണ്ടായി.

കാര്‍ അപകടത്തില്‍ സുഡാനി കുട്ടി മരിച്ച കേസില്‍ ലഭിച്ച വധശിക്ഷ ഒഴിവായി കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ബെക്‌സ് കൊച്ചിയില്‍ വിമാനമിറങ്ങിയത്. ഭാര്യ വീണ, മകന്‍ അദൈ്വത്, സഹോദരന്‍ ബിന്‍സന്‍, ബന്ധു സേതുമാധവന്‍ എന്നിവര്‍ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയിരുന്നു. നീണ്ട ഏഴ് വർഷത്തെ കാത്തിരിപ്പിന് ശേഷം പോരാട്ടം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ ആ കാഴ്ച കണ്ട് നിന്നവരുടെ കേരളലിയിപ്പിച്ചു. നടവരമ്പിലെ വീട്ടിലെത്തി അച്ഛനെയും അമ്മയെയും കണ്ട ശേഷം ക്വാറന്റീനില്‍ പോയി.

അതേസമയം യൂസഫലിക്ക് യുഎഇയിലുള്ള ബന്ധങ്ങളും സ്വാധീനവുമാണ് ആ കുടുംബത്തെ മാപ്പു നല്‍കാന്‍ ഒരുക്കിയെടുത്തതെന്നും ബെക്‌സ് പറയുന്നു. കീഴ്‌ക്കോടതികള്‍ 15 വര്‍ഷം ശിക്ഷ വിധിച്ച കേസില്‍ സുപ്രീം കോടതിയാണു വധശിക്ഷ വിധിച്ചത്. നാട്ടില്‍ അവസരം കിട്ടിയാല്‍ ഇവിടെ നില്‍ക്കണമെന്നാണ് ആഗ്രഹം. യുഎഇ ഒഴിച്ചുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ലുലു ഗ്രൂപ്പിന്റെ സ്ഥാപനത്തില്‍ ജോലി നല്‍കാന്‍ തയാറാണെന്ന് യൂസഫലി അറിയിച്ചിട്ടുണ്ടെന്നും ബെക്‌സ് പറയുകയുണ്ടായി.

വധശിക്ഷയില്‍ നിന്നു രക്ഷപ്പെട്ട്, തൃശൂര്‍ പുത്തന്‍ചിറ ചെറവട്ട സ്വദേശി ബെക്‌സ് കൃഷ്ണന്‍ നാട്ടിലെത്തുമ്പോള്‍ സഫലമാകുന്നത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ 6 വര്‍ഷത്തെ കഠിന പ്രയത്‌നമാണ്. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്ന ബെക്‌സ് ഓടിച്ച കാറിടിച്ചു സുഡാനി ബാലന്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു കോടതി വധശിക്ഷ വിധിച്ചത്. ബന്ധു സേതുവാണു സഹായമഭ്യര്‍ഥിച്ച് യൂസഫലിയുടെ പക്കലെത്തിയത്.

സുഡാനി കുടുംബത്തോടു പലവട്ടം സംസാരിച്ചെങ്കിലും മാപ്പു നല്‍കാന്‍ അവര്‍ തയാറായിരുന്നില്ല. 6 വര്‍ഷം ശ്രമിച്ച ശേഷമാണ് അനുനയിപ്പിക്കാനായതെന്നും അവര്‍ക്കുള്ള നഷ്ടപരിഹാരമായി ജനുവരിയില്‍ തന്നെ താന്‍ ഒരു കോടി രൂപ കോടതിയില്‍ കെട്ടിവച്ചതായും യൂസഫലി പറയുകയുണ്ടായി. നിയമനടപടികള്‍ക്കു ശേഷം ഇപ്പോഴാണു മോചനം സാധ്യമായത് തന്നെ.

അതേസമയം ഏപ്രില്‍ 11നു കൊച്ചി പനങ്ങാട്ട് ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തെ തുടര്‍ന്നുള്ള നട്ടെല്ല് ശസ്ത്രക്രിയയ്ക്കു ശേഷം അബുദാബിയിലെ വീട്ടില്‍ പൂര്‍ണാരോഗ്യത്തിലേക്കു തിരിച്ചെത്തുകയാണ് യൂസഫലി. ബെക്‌സ് സംഭവത്തില്‍ ഇടപെട്ടതിനെ കുറിച്ച് ആദ്യമായി വിശദമാക്കുന്നതും ഇപ്പോഴാണ്.

മരിച്ച ബാലന്റെ പിതാവുമായി ഒട്ടേറെത്തവണ സംസാരിച്ചു. അപകട ശേഷം സുഡാനിലേക്കു മടങ്ങിയ അവരെ തിരികെ അബുദാബിയില്‍ കൊണ്ടു വന്നു താമസിപ്പിക്കുകയും ചെയ്തു. ബെക്‌സിന്റെ മോചനത്തിനു കാരണമാകാന്‍ സാഹചര്യം തന്നെ ദൈവത്തോടു നന്ദിയുണ്ട്. അവരെല്ലാം ഉള്‍പ്പെടെ പ്രാര്‍ഥിച്ചതുകൊണ്ടാകാം ഞാന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടതെന്നും യൂസഫലി പറഞ്ഞു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (5 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (6 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (6 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (6 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (6 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (6 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (6 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (6 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (7 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (7 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends