പ്രതികള്‍ക്ക് വൈദ്യപരിശോധന; ആരോഗ്യവകുപ്പിന്റെ പുതിയ സര്‍ക്കുലറിനെതിരെ പൊലീസ് രംഗത്ത്
പ്രതികള്‍ക്ക് വിശദ വൈദ്യപരിശോധന നിര്‍ദേശിച്ച ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ സര്‍ക്കുലറിനെതിരെ പൊലീസ് രംഗത്ത് എത്തി. സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശോധനകള്‍ക്ക് സൗകര്യമില്ലാത്തതിനാല്‍ സര്‍ക്കുലറില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് ഐ.ജി ഹര്‍ഷിത അട്ടല്ലൂരി ഡി.ജി.പിക്ക് കത്ത് നല്‍കിയിരിക്കുകയാണ്.
പുതിയ നിര്‍ദ്ദേശങ്ങള്‍ കാരണം പ്രതികളെ അനധികൃത കസ്റ്റഡിയില്‍വയ്ക്കേണ്ട സാഹചര്യമാണുള്ളതെന്ന് ഐ.ജി കത്തില്‍ വിലയിരുത്തുന്നു.രാജ്കുമാര് കസ്റ്റഡി മരണം അന്വേഷിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രകാരമാണ് ജൂണ്‍ നാലിന് ആരോഗ്യവകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത്.
https://www.facebook.com/Malayalivartha