Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

പ്രവാസികൾക്ക് ആശ്വാസമായി യുഎഇ; സന്ദർശകവിസയിൽ അബുദാബിയിലെത്തുന്നവർക്ക് സൗജന്യ കോവിഡ് പ്രതിരോധ വാക്സിൻ നൽകുന്നതിന് ഞായറാഴ്ച തുടക്കമായി, തൊട്ടടുത്തുള്ള എ.എച്ച്.എസ്. സെന്ററുകളിൽ നേരിട്ട് പോയാലും സൗജന്യ വാക്സിൻ ലഭിക്കും!

14 JUNE 2021 01:19 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം തടയുന്നതിനായി നാലുപാടും പ്രതിരോധം ശക്തമാക്കുകയാണ് യുഎഇ. എമിറേറ്റുകളിൽ തകൃതിയായി വാക്‌സിൻ വിതരണം നടക്കുന്നു, ഇതിനോടകം തന്നെ യുഎഇയിൽ 85% വരുന്ന ആളുകൾക്ക് വാക്‌സിൻ നല്കികഴിഞ്ഞതായാണ് റിപ്പോർട്ട്. ഇപ്പോഴിതാ സന്ദർശകവിസയിൽ അബുദാബിയിലെത്തുന്നവർക്ക് സൗജന്യ കോവിഡ് പ്രതിരോധ വാക്സിൻ നൽകുന്നതിന് ഞായറാഴ്ച തുടക്കമായതായി അധികൃതർ. അബുദാബി, അൽഐൻ മേഖലകളിലാണ് നിലവിൽ വാക്സിൻ നൽകിവരുന്നത്. അബുദാബി ആരോഗ്യ സേവന വിഭാഗമായ സേഹയുടെ ആമ്പുലേറ്ററി ഹെൽത്ത് സർവീസ് (എ.എച്ച്.എസ്.) സെന്ററുകളാണ് കുത്തിവെപ്പ് നടക്കുന്നത്.

അതായത് സന്ദർശക വിസാ കാലാവധി കഴിഞ്ഞവർക്കും സൗജന്യ വാക്സിൻ ലഭിക്കുന്നതായിരിക്കും. എൻട്രി പെർമിറ്റ് മാത്രമാണ് സ്റ്റാമ്പ് ചെയ്തിരിക്കുന്നതെങ്കിലും വാക്സിനെടുക്കാവുന്നതാണ്. അടുത്ത ദിവസങ്ങളിൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ സേഹ പുറത്തുവിടുമെന്ന് അധികൃതർ വ്യക്തമാക്കി. മുൻകൂട്ടി ബുക്ക് ചെയ്‌തോ താമസകേന്ദ്രത്തിന് തൊട്ടടുത്തുള്ള എ.എച്ച്.എസ്. സെന്ററുകളിൽ നേരിട്ട് പോയാലും സൗജന്യ വാക്സിൻ ലഭിക്കുകയും ചെയ്യും. അബുദാബി താമസവിസാ കാലാവധി കഴിഞ്ഞവർക്ക് വാക്സിൻ നൽകുമെന്ന് ദേശീയ ദുരന്ത നിവാരണ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അതോടൊപ്പം തന്നെ സൗജന്യ വാക്‌സിൻ ലഭിക്കാൻ കാലാവധി കഴിഞ്ഞ ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചും രജിസ്റ്റർ ചെയ്യാം. എല്ലാ വിഭാഗങ്ങളിൽപ്പെടുന്നവർക്കും പൂർണസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത് നടപ്പാക്കുന്നത്. മറ്റ് എമിറേറ്റുകളിലെ സന്ദർശക വിസക്കാർക്കും അധികം താമസിയാതെ സൗജന്യ വാക്സിൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

അതേസമയം കോവിഡ് പ്രതിരോധം കൂടുതൽ ശക്തമാക്കി അബുദാബി. ജൂൺ 15 മുതൽ അബുദാബിയിലെ മാളുകൾ, ബീച്ച്, ജിം, സിനിമ തീയേറ്ററുകൾ, ഭക്ഷണശാലകൾ, കഫേകൾ തുടങ്ങിയ പൊതുയിടങ്ങളിൽ പ്രവേശിക്കണമെങ്കിൽ അൽ ഹൊസൻ ആപ്പിൽ ഗ്രീൻ പാസ് ഉണ്ടായിരിക്കണം. സന്ദർശക വിസക്കാർക്കും ഗ്രീൻപാസ് പ്രോട്ടോകോൾ ബാധകമാണ്. ഓരോ ആഴ്ചയും ആർ.ടി.പി.സി.ആർ. പരിശോധന നടത്തി നെഗറ്റീവ് ആയെങ്കിൽ മാത്രമേ ഗ്രീൻ പാസ് ലഭിക്കുകയുള്ളൂ.

കൂടാതെ അബുദാബിയിൽ വിവിധ കേന്ദ്രങ്ങളിൽ സൗജന്യ കോവിഡ് പരിശോധന നടക്കുന്നുണ്ട്. ആളുകൾ കൂടുന്ന സ്ഥലങ്ങളിലെ സുരക്ഷാ വ്യവസ്ഥകൾ കർശനമാക്കുക വഴി രോഗവ്യാപനം തടയുകയാണ് ലക്ഷ്യമിടുന്നത് തന്നെ. അൽ ഹൊസൻ ആപ്പിലെ പച്ചനിറത്തിന്റെ കാലാവധി വിവിധ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് വ്യത്യസ്ത രീതിയിലാണ്. പച്ചനിറം സാധുതയുള്ള പി.സി.ആർ. പരിശോധന ഫലം അടയാളപ്പെടുത്തുന്നു. ചാര നിറം കാലാവധി കഴിഞ്ഞ ഫലത്തെ അടയാളപ്പെടുത്തുന്നു. ചുവപ്പ് നിറം ഫലം പോസിറ്റീവ് ആണെന്നും തുടർ നടപടികൾക്ക് വിധേയമാവണമെന്നും വിശദമാക്കുന്നു.

കോവിഡ് ആർ.ടി.പി.സി.ആർ. പരിശോധന ജനങ്ങളുടെ പ്രാഥമികാവശ്യമായി മാറിയിരിക്കുന്നുവെന്ന് എഫ്.എൻ.സി. സൗജന്യ പി.സി.ആർ. പരിശോധന കൂടുതൽ സജീവമാക്കാനും എഫ്.എൻ.സി. നിർദേശിച്ചു. ഇത് ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവന്ന് ജനങ്ങൾക്ക് പരിശോധന ചെലവ് കുറക്കാൻ സഹായിക്കുകയാണ് ലക്ഷ്യം. കമ്പനികളും വ്യക്തികളും സ്ഥിരമായി പി.സി.ആർ. പരിശോധനകൾക്കായി കൂടുതൽ പണം ചെലവഴിക്കുകയാണ്. കോവിഡ് പരിശോധന പരിധിയിലുൾപ്പെടുത്താൻ ഇൻഷുറൻസ് കമ്പനികൾ മുന്നോട്ടുവരുന്നത് കുറവാണെന്ന് എഫ്.എൻ.സി ദുബായ് പ്രതിനിധി ഹമദ് അഹമ്മദ് അൽ റ്ഹൗമി ചൂണ്ടിക്കാട്ടി.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (5 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (6 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (6 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (6 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (6 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (6 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (6 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (6 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (7 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (7 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends